
ഫ്‌ളോറിഡ: ദീര്‍ഘനാളായി പരിക്കിന്റെ പിടിയിലാണ് ഇന്ത്യന്‍ താരങ്ങളായ കെ എല്‍ രാഹുലും ശ്രേസയ് അയ്യരും. എന്ന് ടീമിലേക്ക് തിരിച്ചെത്തുമെന്നുള്ള കാര്യത്തില്‍ ഒരുറപ്പുമില്ല. രാഹുല്‍ ഏഷ്യാകപ്പിനുള്ള ഇന്ത്യന്‍ ടീമിലുണ്ടാവുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഓദ്യോഗിക സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല. എന്നാല്‍ ഇരുവരുടേയും തിരിച്ചുവരവിനെ കുറിച്ച് സൂചന നല്‍കുകയാണ് കോച്ച് രാഹുല്‍ ദ്രാവിഡ്. ഏഷ്യാകപ്പിനുണ്ടാവുമെന്ന സൂചനയാണ് ദ്രാവിഡ് നല്‍കുന്നത്.
ദ്രാവിഡ് വിശദീകരിക്കുന്നതിങ്ങനെ... ''ഈ മാസം 23 മുതല്‍ ബംഗളൂരുവില്‍ ചേരുന്ന പരിശീലന ക്യാംപിന് ശേഷം മാത്രമെ ഏഷ്യാകപ്പിനുള്ള ടീം പ്രഖ്യാപിക്കൂ. പരിക്കല്‍ നിന്ന് മോചിതരാകുന്ന താരങ്ങളെ ടീമില്‍ ഉള്‍പ്പെടുത്തും. എന്നാല്‍ ഫിറ്റ്‌നെസ് പരിശോധിക്കും. ടീം നേടിരുന്ന വെല്ലുവിളികള്‍ കൃത്യമായി വിശകലനം ചെയ്യും. ബൗളിംഗ് - ബാറ്റംഗ് ഡിപ്പാര്‍ട്ട്‌മെന്റ് ശക്തിപ്പെടുത്തുന്ന തീരുമാനങ്ങള്‍ കൈകൊള്ളും.'' ദ്രാവിഡ് വിന്‍ഡീസിനെതിരായ അവസാന മത്സരത്തിന് ശേഷം പറഞ്ഞു.
ഏഷ്യാ കപ്പില്‍ ഇന്ത്യക്ക് ഏറ്റവും വലിയ വെല്ലുവിളി ഉയര്‍ത്തുമെന്ന് കരുതുന്ന പാക്കിസ്ഥാന്‍ ടീമിനെ പ്രഖ്യാപിച്ചു കഴിഞ്ഞു. ലോകകപ്പ് ടീമിനെ ഓസ്‌ട്രേലിയയും പ്രഖ്യാപിച്ചു. എന്നാല്‍ ഏഷ്യാ കപ്പ്, ലോകകപ്പ് ടീമുകളുടെ കാര്യത്തില്‍ ഇന്ത്യന്‍ സെലക്ടര്‍മാര്‍ ഇപ്പോഴും സസ്‌പെന്‍സ് നിലനിര്‍ത്തുകയാണ്. പേസര്‍മാരായ ജസ്പ്രീത് ബുമ്രക്കും പ്രസിദ്ധ് കൃഷ്ണയ്ക്കും ശേഷം വിക്കറ്റ് കീപ്പറും മധ്യനിര ബാറ്ററുമായ കെ എല്‍ രാഹുലും ഫിറ്റ്നസ് വീണ്ടെടുത്തുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.
ഇതോണോ ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ക്യാപ്റ്റന്‍? ഹാര്‍ദിക് പാണ്ഡ്യക്കെതിരെ രൂക്ഷ വിമര്‍ശനം
ബുമ്രയും പ്രസിദ്ധും അയര്‍ലന്‍ഡിനെതിരായ ഓഗസ്റ്റിലെ ട്വന്റി 20 പരമ്പരയിലൂടെ ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തും. ഐപിഎല്‍ 2023 സീസണിനിടെ കാലിന് പരിക്കേറ്റ കെ എല്‍ രാഹുലും മടങ്ങിവരവിന് അരികെയാണ് എന്നാണ് റിപ്പോര്‍ട്ട്. പാകിസ്ഥാനിലും ശ്രീലങ്കയിലുമായി നടക്കുന്ന ഏഷ്യാ കപ്പിലൂടെയാവും രാഹുലിന്റെ തിരിച്ചുവരവെന്ന് വാര്‍ത്തകളുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!