
കേപ്ടൗണ്‍: ഓസ്‌ട്രേലിയക്കെതിരെ ഏകദിന-ടി20 പരമ്പരയ്ക്കുള്ള ദക്ഷിണാഫ്രിക്കാന്‍ ടീമില്‍ മുംബൈ ഇന്ത്യന്‍സ് താരം ഡിവാള്‍ഡ് ബ്രേവിസ് ഇടം നേടി. ഡോണോന്‍ ഫെറൈറ, ജെറാള്‍ഡ് കോട്‌സീ, മാത്യൂ ബ്രീട്‌സ്‌കെ എന്നിവരെ ടി20 ടീമിലും ഉള്‍പ്പെടുത്തി. അതേസയമം, ക്വിന്റണ്‍ ഡി കോക്കിനെ ടീമിലേക്ക് പരിഗണിച്ചില്ല. ഹെന്റിച്ച് ക്ലാസന്‍, ഡേവിഡ് മില്ലര്‍, കഗിസ് റബാദ, ആന്റിച്ച് നോര്‍ജെ എന്നിവരും ടീമിലില്ല. ഇവരെ എല്ലാവരും ഏകദിന ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ടി20 ടീം: എയ്ഡന്‍ മാര്‍ക്രം, തെംബ ബവൂമ, മാത്യൂ ബ്രീട്‌സ്‌കെ, ഡിവാള്‍ഡ് ബ്രേവിസ്, ജെറാള്‍ഡ് കോട്‌സീ, ഡോണോവന്‍ ഫെറൈറ, ബോണ്‍ ഫൊര്‍ട്വിന്‍, റീസ ഹെന്‍ഡ്രിക്‌സ്, മാര്‍കോ ജാന്‍സന്‍, സിസാന്‍ഡ മഗാല, കേശവ് മഹാരാജ്, ലുംഗ് എന്‍ഗിഡി, തബ്രൈസ് ഷംസി, ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, ലിസാഡ് വില്യംസ്, റാസി വാന്‍ ഡര്‍ ഡസ്സന്‍,
ഏകദിന ടീം: തെംബ ബവൂമ (ക്യാപ്റ്റന്‍), ഡിവാള്‍ഡ് ബ്രേവിസ്, ജേറാള്‍ഡ് കോട്‌സീ, ക്വിന്റണ്‍ ഡി കോക്ക്, ബോണ്‍ ഫൊര്‍ട്വിന്‍, റീസ ഹെന്‍ഡ്രിക്‌സ്, മാര്‍കോ ജാന്‍സന്‍, ഹെന്റിച്ച് ക്ലാസന്‍, സിസാന്‍ഡ മഗാല, കേശവ് മഹാരാജ്, എയ്ഡന്‍ മാര്‍ക്രം, ഡേവിഡ് മില്ലര്‍, ലുംഗി എന്‍ഗിഡി, ആന്റിച്ച് നോര്‍ജെ, തബ്രൈസ് ഷംസി, വെയ്ന്‍ പാര്‍നെല്‍, കഗിസോ റബാദ, ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, റാസി വാന്‍ ഡര്‍ ഡസ്സന്‍.
ഇതോണോ ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ക്യാപ്റ്റന്‍? ഹാര്‍ദിക് പാണ്ഡ്യക്കെതിരെ രൂക്ഷ വിമര്‍ശനം
മൂന്ന് ടി20 മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ഈമാസം 30ന് ടി20 പരമ്പര ആരംഭിക്കും. അഞ്ച് ഏകദിന മത്സരങ്ങളാണ് പരമ്പരയിലുള്ളത്. സെപ്റ്റംബര്‍ ഏഴിന് ബ്ലോംഫെണ്ടെയ്‌നിലാണ് ആദ്യ ഏകദിനം. രരണ്ടാം ഏകദിനം ഒമ്പതിന് ഇതേ വേദിയില്‍ നടക്കും. പോച്ചെഫ്‌സ്ട്രൂം (സെപ്റ്റംബര്‍ 12), സെഞ്ചുറിയന്‍, ജൊഹന്നാസ്ബര്‍ഗ് (17) എന്നിവിടങ്ങളിലാണ് ശേഷിക്കുന്ന ഏകദിനങ്ങള്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!