ബാസ്ബോള്‍ ക്രിക്കറ്റോ, അതെന്താണെന്ന് അറിയില്ലെന്ന് ദ്രാവിഡ്

By Gopalakrishnan CFirst Published Jul 6, 2022, 8:07 PM IST
Highlights

ബാസ് എന്നത് ബ്രണ്ടന്‍ മക്കല്ലത്തിന്‍റെ ചെല്ലപ്പേരാണ്. മക്കല്ലത്തെപ്പോലെ ആക്രമിച്ചുകളിക്കുക എന്നതാണ് ബാസ്ബോള്‍ ക്രിക്കറ്റ് കൊണ്ട് ഉദ്ദേശിക്കുന്നത്. വിക്കറ്റുകള്‍ വീണാലും ആക്രമിച്ചു നിര്‍ഭയമായി കളിക്കുക എന്നതാണ് ഈ ശൈലികൊണ്ട് ഉദ്ദേശിക്കുന്നത്. കഴിഞ്ഞ നാലു ടെസ്റ്റിലും ഇംഗ്ലണ്ട് ഇത് ഫലപ്രദമായി നടപ്പാക്കിയതോടെ ടെസ്റ്റ് ക്രിക്കറ്റിന്‍റെ തന്നെ ജാതം മാറ്റുന്ന സമീപനമായി ഇത് വിലിയിരുത്തപ്പെടുന്നുണ്ട്.

ലണ്ടന്‍: ഇന്ത്യക്കെതിരായ എഡ്ജ്ബാസ്റ്റണ്‍ ക്രിക്കറ്റ് ടെസ്റ്റില്‍ 378 റണ്‍സിന്‍റെ കൂറ്റന്‍ വിജയലക്ഷ്യം ഇംഗ്ലണ്ട് ആനായാസം പിന്തുടര്‍ന്നതിന് പിന്നാലെ ക്രിക്കറ്റ് ലോകത്ത് സജീവ ചര്‍ച്ച ഇംഗ്ലണ്ട് കളിക്കുന്ന ബാസ്‌ബോള്‍ ക്രിക്കറ്റിനെക്കുറിച്ചാണ്. ബ്രണ്ടന്‍ മക്കല്ലം ടെസ്റ്റ് ടീമിന്‍റെ പരിശീലകനായി ചുമതലയേറ്റെടുത്തശേഷം തുടര്‍ച്ചയായി നാലു ടെസ്റ്റുകളിലാണ് ഇംഗ്ലണ്ട് 250 റണ്‍സിന് മുകളിലുള്ള ലക്ഷ്യം പിന്തുടര്‍ന്ന് ജയിച്ചത്. ബാറ്റ് ചെയ്യുമ്പോള്‍ മക്കല്ലം പിന്തുടര്‍ന്നിരുന്ന ആക്രമണ ശൈലിയില്‍ തന്നെയാണ് ഇംഗ്ലണ്ട് ടീം ഒന്നാകെ ഇപ്പോള്‍ ബാറ്റ് ചെയ്യുന്നത്.

എന്താണ് ബാസ്ബോള്‍ ക്രിക്കറ്റ്

ബാസ് എന്നത് ബ്രണ്ടന്‍ മക്കല്ലത്തിന്‍റെ ചെല്ലപ്പേരാണ്. മക്കല്ലത്തെപ്പോലെ ആക്രമിച്ചുകളിക്കുക എന്നതാണ് ബാസ്ബോള്‍ ക്രിക്കറ്റ് എന്ന പ്രയോഗം കൊണ്ട് ഉദ്ദേശിക്കുന്നത്. വിക്കറ്റുകള്‍ വീണാലും സമ്മര്‍ദ്ദത്തിലാവുകയോ പ്രതിരോധിച്ച് നില്‍ക്കുകയോ ചെയ്യാതെ ആക്രമിച്ചു നിര്‍ഭയമായി കളിക്കുക എന്നതാണ് ഈ ശൈലികൊണ്ട് ഉദ്ദേശിക്കുന്നത്. കഴിഞ്ഞ നാലു ടെസ്റ്റിലും ഇംഗ്ലണ്ട് ഇത് ഫലപ്രദമായി നടപ്പാക്കിയതോടെ ടെസ്റ്റ് ക്രിക്കറ്റിന്‍റെ തന്നെ ജാതം മാറ്റുന്ന സമീപനമായി ഇത് വിലിയിരുത്തപ്പെടുന്നുണ്ട്.

കോലിക്കും രോഹിത്തിനും വീണ്ടും വിശ്രമം അനുവദിച്ചതിനെതിരെ ഇര്‍ഫാന്‍ പത്താന്‍

ദ്രാവിഡിന് സംഭവം അത്ര പിടിയില്ല

ഇംഗ്ലണ്ടിനെതിരായ എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റിലെ തോല്‍വിക്ക് പിന്നാലെ വാര്‍ത്താസമ്മേളനത്തിനെത്തിയ ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനോടും ഇംഗ്ലണ്ടിന്‍റെ ബാസ്ബോള്‍ ക്രിക്കറ്റിനെക്കുറിച്ച് ചോദ്യമുയര്‍ന്നു. എന്നാന്‍ തനിക്കതിനെക്കുറിച്ച് ശരിക്കും ഒന്നും അറിയില്ലെന്നായിരുന്നു ശാന്തനായുള്ള ദ്രാവിഡിന്‍റെ മറുപടി.

pic.twitter.com/CopF6Bqks0

— Guess Karo (@KuchNahiUkhada)

വെസ്റ്റ് ഇന്‍ഡീസിനെതിരെ ഏകദിന പരമ്പരയ്ക്കുള്ള ടീമില്‍ സഞ്ജുവും; ശിഖര്‍ ധവാന്‍ ടീമിനെ നയിക്കും

ഇന്ത്യക്കെതിരായ ജയത്തിനുശേഷം 450 റണ്‍സ് വിജയലക്ഷ്യമായിരുന്നെങ്കിലും തങ്ങള്‍ അടിച്ചു ജയിച്ചേനെ എന്ന് ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്സ് പറഞ്ഞിരുന്നു. ടെസ്റ്റ് ക്രിക്കറ്റില്‍ ഇംഗ്ലണ്ടിന്‍റെ മാറിയ സമീപനത്തെക്കുറിച്ചാണ് സ്റ്റോക്സ് പറഞ്ഞത്. മധ്യനിരയില്‍ ജോണി ബെയര്‍സ്റ്റോയും ജോ റൂട്ടും ബെന്‍ സ്റ്റോക്സുമാണ് ഇംഗ്ലണ്ടിന്‍റെ ഈ മാറിയ സമീമപനത്തിന് കടിഞ്ഞാണ്‍ പിടിക്കുന്നത്.

click me!