Asianet News MalayalamAsianet News Malayalam

കോലിക്കും രോഹിത്തിനും വീണ്ടും വിശ്രമം അനുവദിച്ചതിനെതിരെ ഇര്‍ഫാന്‍ പത്താന്‍

വിശ്രമിച്ചുകൊണ്ടിരുന്നാല്‍ ആരും ഫോമിലേക്ക് മടങ്ങിയെത്തില്ലെന്ന് ഇര്‍ഫാന്‍ പത്താന്‍ ട്വിറ്ററില്‍ കുറിച്ചു. വിരാട് കോലിയും രോഹിത് ശര്‍മയും ഫോമിലേക്ക് മടങ്ങിയെത്താന്‍ പാടുപെടുന്നതിനിടെയാമ് സെലക്ഷന്‍ കമ്മിറ്റി ഇരുവര്‍ക്കും വീണ്ടും വിശ്രമം അനുവദിച്ചത്.

Irfan Pathan says No one returns to form while resting on Indian Team selection
Author
Mumbai, First Published Jul 6, 2022, 7:36 PM IST

മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് നായകന്‍ രോഹിത് ശര്‍മക്കും സീനിയര്‍ താരം വിരാട് കോലിക്കും വിശ്രമം അനുവദിച്ചതിനെതിരെ മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍. വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്ന് ഏകദിനങ്ങള്‍ അടങ്ങിയ പരമ്പരയില്‍ രോഹിത്തിനും കോലിക്കും പുറമെ ജസ്പ്രീത് ബുമ്രക്കും റിഷഭ് പന്തിനും വിശ്രമം അനുവദിച്ച സെലക്ഷന്‍ കമ്മിറ്റി ശിഖര്‍ ധവാനെ നായകനായും രവീന്ദ്ര ജഡേജയെ വൈസ് ക്യാപ്റ്റനായും തെര‍ഞ്ഞെടുത്തിരുന്നു.

വിശ്രമിച്ചുകൊണ്ടിരുന്നാല്‍ ആരും ഫോമിലേക്ക് മടങ്ങിയെത്തില്ലെന്ന് ഇര്‍ഫാന്‍ പത്താന്‍ ട്വിറ്ററില്‍ കുറിച്ചു. വിരാട് കോലിയും രോഹിത് ശര്‍മയും ഫോമിലേക്ക് മടങ്ങിയെത്താന്‍ പാടുപെടുന്നതിനിടെയാമ് സെലക്ഷന്‍ കമ്മിറ്റി ഇരുവര്‍ക്കും വീണ്ടും വിശ്രമം അനുവദിച്ചത്.

ഐപിഎല്ലിലെ എല്ലാ മത്സരങ്ങളിലും കളിച്ച കോലിക്കും രോഹിത്തിനും ബുമ്രക്കും അതിന് പിന്നാലെ ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന ടി20 പരമ്പരയിലും വിശ്രമം അനുവദിച്ചിരുന്നു. പിന്നാലെ അയര്‍ലന്‍ഡ് പര്യടനത്തിലും ഇന്ത്യ സീനിയര്‍ താരങ്ങളെ ഒഴിവാക്കി ഹാര്‍ദ്ദിക് പാണ്ഡ്യയുടെ നേതൃത്വത്തില്‍ ടീമിനെ അയച്ചു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് കണക്കിലെടുത്തായിരുന്നു ഇത്. എന്നാല്‍ കൊവിഡ് ബാധിച്ചതിനാല്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ രോഹിത്തിന് കളിക്കാന്‍ കഴിഞ്ഞിരുന്നില്ല.

ടെസ്റ്റിന് പിന്നാലെ നാളെ തുടങ്ങുന്ന ടി20 പരമ്പരയിലെ ആദ്യ മത്സരത്തിലും രോഹിത്തും കോലിയും ബുമ്രയും പന്തും കളിക്കില്ല. ഇതിനുശേഷം നടക്കുന്ന രണ്ട് ടി20 മത്സരങ്ങളിലും മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിലും കളിച്ചശേഷം സീനിയര്‍ താരങ്ങള്‍ക്ക് സെലക്ഷന്‍ കമ്മിറ്റി വീണ്ടും വിശ്രമം അനുവദിച്ചതാണ് മുന്‍ താരങ്ങളെയും ആരാധകരെയും ചൊടിപ്പിച്ചത്. സീനിയര്‍ താരങ്ങളുടെ അഭാവത്തില്‍ മലയാളി താരം സഞ്ജു സാംസണ്‍ അടക്കമുള്ള താരങ്ങള്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരക്കുള്ള 16 അംഗ ഇന്ത്യന്‍ ടീമില്‍ ഇടം നേടുകയംു ചെയ്തു.

വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീം

Shikhar Dhawan (Captain), Ruturaj Gaikwad, Shubman Gill, Deepak Hooda, Suryakumar Yadav, Shreyas Iyer, Ishan Kishan (wk), Sanju Samson (wk), Ravindra Jadeja (vice-captain), Shardul Thakur, Yuzvendra Chahal, Axar Patel, Avesh Khan, Prasidh Krishna, Mohd Siraj, Arshdeep Singh.

Follow Us:
Download App:
  • android
  • ios