അന്ന് കോലിക്കെതിരെ, ഇനി ഒപ്പം; പ്രതീക്ഷകള്‍ പങ്കുവച്ച് രാഹുല്‍ തെവാട്ടിയ

By Web TeamFirst Published Feb 21, 2021, 2:33 PM IST
Highlights

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനും ആഭ്യന്തര സീസണില്‍ ഹരിയാനയ്ക്കും വേണ്ടിയാണ് തെവാട്ടിയ കളിക്കുന്നത്. 

ദില്ലി: ഐപിഎല്ലിലെ മികച്ച പ്രകടനമാണ് സ്പിന്‍-ഓള്‍റൗണ്ടര്‍ രാഹുല്‍ തെവാട്ടിയക്ക് ഇന്ത്യന്‍ ടീമില്‍ അവസരം നല്‍കിയത്. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമിലാണ് തെവാട്ടിയക്ക് ഇടം ലഭിച്ചത്. ഇടങ്കയ്യന്‍ ബാറ്റ്‌സ്മാന്‍ കൂടിയായ തെവാട്ടിയ ടീമിന് മുതല്‍ക്കൂട്ടാകുമെന്നാണ് വിലയിരുത്തല്‍. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനും ആഭ്യന്തര സീസണില്‍ ഹരിയാനയ്്ക്കും വേണ്ടിയാണ് തെവാട്ടിയ കളിക്കുന്നത്. 

ഇപ്പോള്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്കൊപ്പം ഡ്രസിംഗ് റൂം പങ്കിടാന്‍ പോകുന്നതിന്റെ ആകാംക്ഷ പങ്കിടുകയാണ് താരം. തെവാട്ടിയയുടെ വാക്കുകള്‍...  ''ഇത്രയും കാലം കോലിക്കെതിരാണ് കളി്ച്ചത്. ഇനി കോലിയോടൊപ്പവും കളിക്കാനിറങ്ങുന്നു. അദ്ദേഹത്തോടൊപ്പം ഡ്രസിംഗ് റൂം പങ്കിടുന്ന നിമിഷങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കുകയാണ്. കോലിക്കൊപ്പം കളിക്കാമെന്നുള്ളത് വളരെയേറെ സന്തോഷിപ്പിക്കുന്നു. 

ഒരുപാട് താരങ്ങളോട് മത്സരിച്ചാണ് ടീമില്‍ ഇടം നേടിയത്. ജയന്ത് യാദവ്, യൂസ്‌വേന്ദ്ര ചാഹല്‍ എന്നിവര്‍ സമയം കിട്ടിമ്പോള്‍ ഹരിയാനക്ക് വേണ്ടി കളിക്കാനെത്തുന്നും. അമിത് മിശ്ര ടീമില്‍ സ്ഥിരമാണ്. ഹരിയാന ടീമില്‍ സ്പിന്നര്‍മാര്‍ക്കിടയിലെ മത്സരം കടുത്തതാണ്. ഹരിയാന ടീമില്‍ ഇടം നേടുന്നതും മികവ് കാണിക്കുകെന്നതും ആത്മവിശ്വാസം വര്‍ധിപ്പിച്ചു. മാത്രമല്ല, എന്റെ കഴിവില്‍ വിശ്വസിക്കാനും സഹായിച്ചു.

ലോകത്തിലെ ഒട്ടുമിക്ക താരങ്ങളും ഐപിഎല്‍ കളിക്കാനെത്തുന്നുണ്ട്. അവര്‍ക്കെതിരെ മികവ് തെളിയിക്കാനായത് എന്റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചു. രാജസ്ഥാനായി മാച്ച് വിന്നിംഗ് ഇന്നിങ്‌സ് കളിക്കാനായും ഗുണായി.'' തെവാട്ടിയ പറഞ്ഞു. 

കഴിഞ്ഞ ഐപിഎല്‍ സീസണില്‍ പോയിന്റ് ടേബിളില്‍ താഴേക്ക് രാജസ്ഥാന്‍ റോയല്‍സ് വീണെങ്കിലും രാഹുല്‍ തെവാതിയ ശ്രദ്ധ പിടിച്ചിരുന്നു. ബാറ്റുകൊണ്ടും പന്തുകൊണ്ടും അദ്ദേഹം മികച്ച പ്രകടനം പുറത്തെടുത്തു. ഹരിയാന ടീമിന് വേണ്ടിയും ഡൊമസ്റ്റിക് സീസണില്‍ മികവ് കാണിച്ചു.

click me!