എന്തുകൊണ്ട് പുറത്താക്കി; മുന്‍ സെലക്റ്റര്‍മാര്‍ക്കെതിരെ പൊട്ടിത്തെറിച്ച് സുരേഷ് റെയ്‌ന

By Web TeamFirst Published Apr 15, 2020, 11:41 PM IST
Highlights
2018ല്‍ ഇംഗ്ലണ്ട് പര്യടനത്തിലാണ് റെയ്‌ന അവസാനമായി ഇന്ത്യന്‍ ജേഴ്‌സി അണിഞ്ഞത്. മോശം പ്രകടനത്തിന്റെ പുറത്ത് താരത്തെ പിന്നീട് ഒഴിവാക്കുകയും ചെയ്തു. 
ലഖ്‌നൗ: മുന്‍ ഇന്ത്യന്‍ സെലക്റ്റര്‍മാര്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി സുരേഷ് റെയ്‌ന. നേരത്തെ നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ സ്ഥിരം സാന്നിധ്യമായിരുന്നു റെയ്‌ന. 2018ല്‍ ഇംഗ്ലണ്ട് പര്യടനത്തിലാണ് റെയ്‌ന അവസാനമായി ഇന്ത്യന്‍ ജേഴ്‌സി അണിഞ്ഞത്. മോശം പ്രകടനത്തിന്റെ പുറത്ത് താരത്തെ പിന്നീട് ഒഴിവാക്കുകയും ചെയ്തു. സീനിയര്‍ താരങ്ങളുടെ കാര്യത്തില്‍ സെലക്ടര്‍മാര്‍ കുറേക്കൂടി ഉത്തരാവാദിത്വം കാണിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

എന്തുകൊണ്ടാണ് എന്നെ ടീമില്‍ നിന്ന് ഒഴിവാക്കിയതെന്ന് അറിയില്ലെന്നാണ് റെയ്‌ന പറയുന്നത്. അദ്ദേഹം തുടര്‍ന്നു... ''സീനിയര്‍ താരങ്ങളുടെ കാര്യത്തില്‍ സെലക്ടര്‍മാര്‍ ഉത്തരവാദിത്വം കാണിക്കേണ്ടതുണ്ട്. എത്ര വലിയ താരമാണെന്നത് വിഷയമല്ല. ടീമിനു വേണ്ടിയാണ് നിങ്ങള്‍ കളിക്കുന്നത്, പെര്‍ഫോം ചെയ്യുന്നത്, വീട്ടിലേക്കു മടങ്ങുന്നത്. തൊട്ടടുത്ത ദിവസം രാവിലെ നിങ്ങള്‍ക്കു ടീമില്‍ അവസരം നല്‍കാതിരിക്കുമ്പോള്‍ എന്തുകൊണ്ട് ഒഴിവാക്കിയെന്നതിന്റെ കാരണം അറിയേണ്ടതുണ്ട്. 

എന്റെ കുറവ് എന്തായിരുന്നുവെന്ന് നിങ്ങള്‍ പറയണം. എങ്കില്‍ കഠിനാധ്വാനം ചെയ്യാം. ഏതു കാര്യത്തിലാണ് കഠിനാധ്വാനം ചെയ്യേണ്ടതെന്ന് ആരെങ്കിലും പറഞ്ഞേ തീരൂ. കാരണമെന്തെന്ന് അറിയാതെ എങ്ങനെ അയാള്‍ മെച്ചപ്പെടു.' റെയ്ന ചോദിച്ചു. 

ദേശീയ ടീമില്‍ ഇടമില്ലെങ്കിലും ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ താരമാണ് റെയ്‌ന. ഐപിഎല്ലിലെ മികച്ച പ്രകടനം പുറത്തെടുത്ത് ലോകകപ്പ് ടീമില്‍ ഇടം നേടാമെന്ന് പ്രതീക്ഷയിലാണ് താരം.
 
click me!