രാജസ്ഥാന്‍ ജയിച്ചിട്ടും വലിയ കാര്യമുണ്ടായില്ല! പോയിന്‍റ് പട്ടികയില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് പിന്നില്‍

By Web TeamFirst Published Mar 29, 2024, 2:25 PM IST
Highlights

സീസണില്‍ മുംബൈ ഇന്ത്യന്‍സിനെ തോല്‍പ്പിച്ച സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മൂന്നാമതാണ്. ആദ്യ മത്സരം തോറ്റ ഹൈദരാബാദിന് രണ്ട് പോയിന്റാണുള്ളത്.

ജയ്പൂര്‍: ഡല്‍ഹി കാപിറ്റല്‍സിനെതിരെ ജയിച്ചെങ്കിലും രാജസ്ഥാന്‍ റോയല്‍സ് ഐപിഎല്‍ പോയിന്റ് പട്ടികയില്‍ രണ്ടാമത് തന്നെ. കളിച്ച രണ്ട് മത്സരങ്ങളും ജയിച്ച രാജസ്ഥാന്‍ നാല് പോയിന്റുമായി രണ്ടാമതാണ്. നെറ്റ് റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് പിറകിലാണ് രാജസ്ഥാന്‍. +0.800 നെറ്റ് റണ്‍റേറ്റാണ് രാജസ്ഥാന്‍. രണ്ട് മത്സരങ്ങളില്‍ നാല് പോയിന്റുള്ള സിഎസ്‌കെയ്ക്ക് +1.979 നെറ്റ് റണ്‍റേറ്റുണ്ട്. ഇരു ടീമുകളും ഈ സീസണില്‍ തോല്‍വി അറിഞ്ഞിട്ടില്ല.

സീസണില്‍ മുംബൈ ഇന്ത്യന്‍സിനെ തോല്‍പ്പിച്ച സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മൂന്നാമതാണ്. ആദ്യ മത്സരം തോറ്റ ഹൈദരാബാദിന് രണ്ട് പോയിന്റാണുള്ളത്. ആദ്യ മത്സരത്തില്‍ ഹൈദരബാദിനെ തോല്‍പ്പിച്ച കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് രണ്ട് പോയിന്റുമായി നാലാമതാണ്. ഇന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ തോല്‍പ്പിച്ചാല്‍ കൊല്‍ക്കത്തയ്ക്ക് ആദ്യ രണ്ടിലെത്താം. ഒരു ജയവും തോല്‍വിയുമുള്ള പഞ്ചാബ് കിംഗ്‌സ് അഞ്ചാമത്. 

രണ്ട് പന്തുകളില്‍ 10 റണ്‍! പിന്നാലെ സീന്‍ മാറി; സന്ദീപേ.. എന്തുണ്ട്, സുഖമാണോ എന്നായിരിക്കുമോ സഞ്ജു ചോദിച്ചത്?

അതേസമയം, ഇന്ന് മൂന്നാം മത്സരത്തിനിറങ്ങുന്ന ആര്‍സിബി രണ്ട് പോയിന്റുമായി ആറാം സ്ഥാനത്താണ്. രണ്ട് മത്സരങ്ങളില്‍ രണ്ട് പോയിന്റുളള ഗുജറാത്ത് ടൈറ്റന്‍സ് ഏഴാം സ്ഥാനത്ത്. രണ്ട് മത്സരങ്ങളും പരാജയപ്പെട്ട ഡല്‍ഹി കാപിറ്റല്‍സ്, മുംബൈ ഇന്ത്യന്‍സ് എന്നിവര്‍ യഥാക്രമം 8, 9 സ്ഥാനങ്ങളില്‍. ആദ്യ മത്സരം പരാജയപ്പെട്ട ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് അവസാന സ്ഥാനത്തും. മൂവര്‍ക്കും പോയിന്റൊന്നുമില്ല.

ഡല്‍ഹി കാപിറ്റല്‍സിനെതിരായ മത്സരത്തില്‍ 12 റണ്‍സിനായിരുന്നു സഞ്ജുവിന്റേയും സംഘത്തിന്റേയും ജയം. ജയ്പൂര്‍, സവായ് മന്‍സിംഗ് സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ രാജസ്ഥാന്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സാണ് നേടിയത്. 45 പന്തില്‍ 84 റണ്‍സ് നേടിയ റിയാന്‍ പരാഗാണ് ടോപ് സ്‌കോറര്‍. മറുപടി ബാറ്റിംഗില്‍ ഡല്‍ഹിക്ക് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സെടുക്കാനാണ് സാധിച്ചത്.

click me!