തകര്‍ത്തടിച്ച് വധേരയും ശശാങ്കും; രാജസ്ഥാന് കുറ്റന്‍ വിജയലക്ഷ്യം മുന്നോട്ടുവച്ച് പഞ്ചാബ് കിംഗ്‌സ്

Published : May 18, 2025, 05:31 PM IST
തകര്‍ത്തടിച്ച് വധേരയും ശശാങ്കും; രാജസ്ഥാന് കുറ്റന്‍ വിജയലക്ഷ്യം മുന്നോട്ടുവച്ച് പഞ്ചാബ് കിംഗ്‌സ്

Synopsis

നെഹാല്‍ വധേരയുടെയും ശശാങ്ക് സിംഗിന്റെയും മികച്ച പ്രകടനമാണ് പഞ്ചാബിനെ മികച്ച സ്‌കോറിലെത്തിച്ചത്.

ജയ്പൂര്‍: ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിന് 220 റണ്‍സ് വിജയലക്ഷ്യം. ജയ്പൂര്‍, സവായ് മന്‍സിംഗ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ 37 പന്തില്‍ 70 റണ്‍സെടുത്ത നെഹര്‍ വധേരയാണ് പഞ്ചാബിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. ശശാങ്ക് സിംഗ് (30 പന്തില്‍ 59), ശ്രേയസ് അയ്യര്‍ (30) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. അഞ്ച് വിക്കറ്റുകളാണ് പഞ്ചാബിന് നഷ്ടമായത്. രാജസ്ഥാന് വേണ്ടി തുഷാര്‍ ദേശ്പാണ്ഡെ രണ്ട് വിക്കറ്റെടുത്തു. 

നേരത്തെ ടോസ് നേടിയ പഞ്ചാബ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. പഞ്ചാബ് നിരയില്‍ മിച്ചല്‍ ഓവനും മാര്‍ക്കോ യാന്‍സനും അസ്മത്തുള്ള ഓമര്‍സായിയും പ്ലേയിംഗ് ഇലവനിലെത്തി. രാജസ്ഥാന്‍ നിരയില്‍ നായകനായി സഞ്ജു സാംസണ്‍ മടങ്ങിയെത്തി. പരിക്കേറ്റ് പുറത്തായ നിതീഷ് റാണക്ക് പകരമാണ് സഞ്ജു എത്തിയത്. ജോഫ്ര ആര്‍ച്ചര്‍ക്ക് പകരം ക്വേന മഫാക്കയും രാജസ്ഥാന്റെ പ്ലേയിംഗ് ഇലവനിലെത്തി.

അത്ര നല്ല തുടക്കമല്ലായിരുന്നു പഞ്ചാബിന്. ഒരു ഘട്ടത്തില്‍ മൂന്നിന് 34 റണ്‍സെന്ന നിലയിലായിരുന്നു പഞ്ചാബ്. ഏഴ് പന്തില്‍ ഒമ്പത് റണ്‍സെടുത്ത പ്രിയാന്‍ഷ് ആര്യയുടെയും 10 പന്തില്‍ 21 റണ്‍സെടുത്ത പ്രഭ്സിമ്രാന്‍ സിംഗിന്റെയും റണ്ണൊന്നുമെടുക്കാത്ത മിച്ചല്‍ ഓവന്റെയും വിക്കറ്റുകളാണ് പഞ്ചാബിന് നഷ്ടമായിരുന്നത്. പിന്നീട് ശ്രേയസ് - വധേര സഖ്യം 67 റണ്‍സ് കൂട്ടിചേര്‍ത്തു. ഈ കൂട്ടുകെട്ടാണ് പഞ്ചാബിനെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. എന്നാല്‍ 11-ാം ഓവറില്‍ ശ്രേയസിനെ പുറത്താക്കി റിയാന്‍ പരാഗ് രാജസ്ഥാന് ബ്രേക്ക് ത്രൂ നല്‍കി. പിന്നാലെ വധേരയും മടങ്ങി. അഞ്ച് വീതം സിക്‌സും ഫോറും ഉള്‍പ്പെടുന്നതായിരുന്നു വധേരയുടെ ഇന്നിംഗ്‌സ്. 

പിന്നീട് ശശാങ്ക് - ഒമര്‍സായ് സഖ്യം ടീമിനെ 200 കടത്തി. ഇരുവരും പുറത്താവാതെ നിന്നു. ശശാങ്കിന്റെ ഇന്നിംഗ്‌സില്‍ മൂന്ന് സിക്‌സും അഞ്ച് ഫോറുമുണ്ടായിരുന്നു. ഒമര്‍സായ് ഒരു സിക്‌സും മൂന്ന് ഫോറും നേടി. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം. 

പഞ്ചാബ് കിംഗ്‌സ് പ്ലേയിംഗ് ഇലവന്‍: പ്രിയാന്‍ഷ് ആര്യ, പ്രഭ്‌സിമ്രാന്‍ സിംഗ്, ശ്രേയസ് അയ്യര്‍(ക്യാപ്റ്റന്‍), ശശാങ്ക് സിംഗ്, നെഹാല്‍ വധേര, മിച്ചല്‍ ഓവന്‍, അസ്മത്തുള്ള ഒമര്‍സായി, മാര്‍ക്കോ യാന്‍സെന്‍, സേവ്യര്‍ ബാര്‍ട്ട്‌ലെറ്റ്, അര്‍ഷ്ദീപ് സിംഗ്, യുസ്വേന്ദ്ര ചാഹല്‍.

രാജസ്ഥാന്‍ റോയല്‍സ് പ്ലേയിംഗ് ഇലവന്‍: യശസ്വി ജയ്സ്വാള്‍, വൈഭവ് സൂര്യവന്‍ശി, സഞ്ജു സാംസണ്‍(ക്യാപ്റ്റന്‍), റിയാന്‍ പരാഗ്, ഷിമ്റോണ്‍ ഹെറ്റ്മെയര്‍, ധ്രുവ് ജുറെല്‍, വാനിന്ദു ഹസരംഗ, ക്വേന മഫക, തുഷാര്‍ ദേശ്പാണ്ഡെ, ആകാശ് മധ്വാള്‍, ഫസല്‍ഹഖ് ഫാറൂഖ്.

PREV
Read more Articles on
click me!

Recommended Stories

ഏകദിന റാങ്കിംഗ്, ഒന്നാം സ്ഥാനം നിലനിര്‍ത്തി രോഹിത് ശര്‍മ, വിരാട് കോലി തൊട്ടുപിന്നില്‍, രാഹുലിനും നേട്ടം
ഗില്ലിന് പകരം ഓപ്പണറായി സഞ്ജു?, ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ടി20 നാളെ, സാധ്യതാ ഇലവൻ