
ജയ്പൂര്‍: ഇംഗ്ലണ്ട് വൈറ്റ് ബോള്‍ ടീമുകളുടെ നായകനായ ജോസ് ബട്‌ലര്‍ക്ക് നാലു വര്‍ഷത്തെ ദീര്‍ഘകാല കരാര്‍ വാഗ്ദാനം ചെയ്ത് ഐപിഎല്‍ ടീമായ രാജസ്ഥാന്‍ റോയല്‍സ്. അടുത്ത നാലു വര്‍ഷത്തേക്ക് ടീമില്‍ നിലനിര്‍ത്താനുള്ള ഓഫറാണ് രാജസ്ഥാന്‍ റോയല്‍സ് ബട്‌ലര്‍ക്ക് മുന്നില്‍ വെച്ചിരിക്കുന്നത്. എന്നാല്‍ രാജസ്ഥാന്‍റെ ഓഫറിനോട് ബട്‌ലര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ബട്‌ലര്‍ക്ക് ദീര്‍ഘകാല കരാര്‍ നല്‍കുന്നതിലൂടെ വരും സീസണുകളില്‍ ക്യാപ്റ്റന്‍ സ്ഥാനത്തേക്കും ഇംഗ്ലണ്ട് നായകനെ പരിഗണിക്കുമോ എന്ന കാര്യം വ്യക്തമല്ല. 10 കോടി രൂപക്കാണ് രാജസ്ഥാന്‍ റോയല്‍സ് ജോസ് ബട്‌ലറെ ടീമില്‍ നിലനിര്‍ത്തിയത്. എന്നാല്‍ പുതിയ കരാറില്‍ ബട്‌ലറുടെ പ്രതിഫലം എത്രയായിരിക്കുമെന്ന് പുറത്തുവന്നിട്ടില്ല. ക്യാപ്റ്റന്‍ സഞ്ജു സാംസണെ രാജസ്ഥാന്‍ റോയല്‍സ് 14 കോടി രൂപക്കാണ് നിലനിര്‍ത്തിയത്.
ക്യാപ്റ്റനായ ആദ്യ സീസണില്‍ നിറം മങ്ങിയെങ്കിലും രണ്ടാം സീസണില്‍ തന്നെ സഞ്ജു രാജസ്ഥാനെ ഫൈനലില്‍ എത്തിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ സീസണില്‍ രാജസ്ഥാന് നേരിയ വ്യത്യാസത്തില്‍ പ്ലേ ഓഫ് സ്ഥാനം നഷ്ടമായി. കഴിഞ്ഞ ഐപിഎല്ലില്‍ ആദ്യ ഘട്ടത്തില്‍ ഒന്നാം സ്ഥാനത്തായിരുന്ന രാജസ്ഥാന്‍ റോയല്‍സിന് രണ്ടാം ഘട്ടത്തില്‍ ജയിക്കാവുന്ന പല കളികളും തോറ്റതാണ് തിരിച്ചടിയായത്. ഇതിന് പിന്നാലെ സഞ്ജവിന്‍റെ നായകസ്ഥാനത്തിനെതിരെയും വിമര്‍ശനം ഉയര്‍ന്നിരുന്നു.
ഇതോടെയാണ് അടുത്ത സീസണില്‍ രാജസ്ഥാന്‍ പുതിയ നായകനെ പരീക്ഷിച്ചേക്കുമെന്ന വാര്‍ത്തകള്‍ വന്നത്. എന്നാല്‍ സമൂഹമാധ്യമങ്ങളില്‍ വന്‍ ആരാധക പിന്തുണയുള്ള സഞ്ജുവിനെ നായക സ്ഥാനത്തു നിന്ന് മാറ്റുന്നത് രാജസ്ഥാന്‍ ടീമിനെ പ്രതികൂലമായി ബാധിക്കുമോ എന്ന ഭയവും ടീം മാനേജ്മെന്‍റിനുണ്ട്.
2025ലെ മെഗാ താരലേലത്തിന് മുമ്പ് രാജസ്ഥാന്‍ നിലനിര്‍ത്തുന്ന കളിക്കാരിലും ബട്‌ലര്‍ ഉണ്ടാകുമെന്ന ഉറപ്പും ടീം മാനേജ്മെന്‍റ് മുന്നോട്ടുവെച്ചിട്ടുണ്ട്. ഈ വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ടിനെ നയിക്കുന്നത് ബട്‌ലറാണ്. ഇംഗ്ലണ്ടിന് കിരീടം നിലനിര്‍ത്താനായില്ലെങ്കില്‍ ബട്‌ലര്‍ ഏകദിനങ്ങള്‍ മതിയാക്കാനുള്ള സാധ്യതയും മുന്നില്‍ക്കണ്ടാണ് രാജസ്ഥാന്‍ വന്‍ ഓഫര്‍ മുന്നോട്ടുവെച്ചിരിക്കുന്നത്. ഇംഗ്ലണ്ട് ടെസ്റ്റ് ടീമില്‍ ബട്‌ലര്‍ കളിക്കുന്നില്ല. ട്രെന്‍റ് ബോള്‍ട്ട്, ജേസണ്‍ റോയ് തുടങ്ങിയ താരങ്ങളെപ്പോലെ ക്രിക്കറ്റ് ബോര്‍ഡുമായുള്ള കരാര്‍ റദ്ദാക്കി ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ ശ്രദ്ധയൂന്നാന്‍ ബട്‌ലര്‍ തയാറാവുമോ എന്നും കണ്ടറിയേണ്ടതുണ്ട്.