ഇപ്പോഴും പ്രതിസന്ധി ബാക്കി; സാം കറനെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്താന്‍ രാജസ്ഥാന് ആവില്ല

Published : Nov 12, 2025, 09:29 AM IST
Sanju Samson

Synopsis

വിദേശ താരമായ സാം കറനെ ടീമില്‍ ഉള്‍പ്പെടുത്താന്‍ രാജസ്ഥാന്‍ റോയല്‍സിന് നിലവില്‍ സാധിക്കാത്തതാണ് കൈമാറ്റത്തിന് തടസ്സമായിരിക്കുന്നത്.

ജയ്പൂര്‍: ചെന്നൈ സൂപ്പര്‍ കിംഗ്‌സിലേക്ക് ചേക്കേറാനുള്ള സഞ്ജു സാംസന്റെ കാത്തിരിപ്പ് നീളുന്നു. രവീന്ദ്ര ജഡേജയെയും സാം കറനേയും രാജസ്ഥാന്‍ റോയല്‍സിന് നല്‍കി സഞ്ജുവിനെ സ്വന്തമാക്കാനാണ് ചെന്നൈയുടെ നീക്കം. എന്നാല്‍ കൈമാറ്റത്തില്‍ വിദേശതാരമായ സാം കറന്‍ ഉള്‍പ്പെട്ടതോടെ കരാര്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. നിലവിലെ വിദേശ താരങ്ങളില്‍ ഒരാളെ ഒഴിവാക്കാതെ ഇംഗ്ലണ്ട് ഓള്‍റൗണ്ടറായ സാം കറനെ ടീമില്‍ ഉള്‍പ്പെടുത്താന്‍ രാജസ്ഥാന് കഴിയില്ല.

സാം കറന്റെ പ്രതിഫലവും കരാറിന് തടസ്സമാണ്. ചെന്നൈയില്‍ 2.4 കോടി രൂപയാണ് കറന്റെ പ്രതിഫലം. രാജസ്ഥാന് ആകെ 30 ലക്ഷം രൂപമാത്രമാണ് ലേലത്തില്‍ ബാക്കി ഉളളത്. ടീമിലെ വിലയേറിയ താരങ്ങളെ വിറ്റ് മാത്രമേ രാജസ്ഥാന് ജഡേജയെയും സാം കറനേയും സ്വന്തമാക്കാന്‍ കഴിയൂ. എന്തായാലും, ജഡേജ, സാം കറന്‍ എന്നിവരില്‍ നിന്ന് ചെന്നൈ ടീമും സഞ്ജുവില്‍ നിന്ന് രാജസ്ഥാനും സമ്മതപത്രം ഒപ്പിട്ടുവാങ്ങി. ബിസിസിഐ, ഇസിബി ബോര്‍ഡുകളുടെ അനുമതിയോടെ താരക്കൈമാറ്റ നടപടികള്‍ പൂര്‍ത്തിയാകും. 48 മണിക്കൂറിനുള്ളില്‍ നടപടികളെല്ലാം പൂര്‍ത്തിയാകുമെന്ന് സിഎസ്‌കെ വൃത്തങ്ങള്‍ സൂചിപ്പിച്ചു.

അതേസമയം സഞ്ജുവിന് 31-ാ പിറന്നാളാശംസകള്‍ നേര്‍ന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് രാവിലെ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ച പോസ്റ്റ് വൈറലായി. വിസില്‍ പോട് എന്ന ഹാഷ് ടാഗോടെയുള്ള പോസ്റ്റ് സഞ്ജു ചെന്നൈ ടീമിലെത്തുമെന്ന സൂചനയായാണ് ആരാധകര്‍ ഏറ്റെടുത്തത്. രാജസ്ഥാന്‍ റോയല്‍സ് , ഡല്‍ഹി ക്യാപ്പിറ്റല്‍സ്, ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് ടീമുകളും സഞ്ജുവിന് ജന്മദിനാശംകള്‍ അറിയിച്ചു. ഈ മാസം 15ന് മുമ്പ് താരലേലത്തിന് മുമ്പ് നിലനിര്‍ത്തുന്ന താരങ്ങളുടെ കാര്യത്തില്‍ ടീമുകള്‍ക്ക് തീരുമാനമെടുക്കണം. ഇതിന് മുമ്പ് സഞ്ജുവിന്റെ കൂടുമാറ്റം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.

ഐപിഎല്‍ താരകൈമാറ്റത്തില്‍ ആര്‍ അശ്വിന്റെ പകരക്കാരനെ കണ്ടെത്താനുള്ള ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ശ്രമങ്ങള്‍ക്ക് ഇന്നലെ തിരിച്ചടിയേറ്റിരുന്നു. അശ്വിന്റെ പകരക്കാരനായി ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്ന് വാഷിംഗ്ടണ്‍ സുന്ദറെ താരകൈമാറ്റത്തിലൂടെ സ്വന്തമാക്കാനുള്ള ചെന്നൈയുടെ ഓഫര്‍ ഗുജറാത്ത് ടൈറ്റന്‍സ് നിരസിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

മൂടൽ മഞ്ഞ് ചതിച്ചു, സഞ്ജുവിനെ നിർഭാഗ്യം പിന്തുടരുന്നു, ഇന്ത്യ-ദക്ഷിണാഫ്രിക്ക നാലാം ടി20 മത്സരം ഉപേക്ഷിച്ചു
ശുഭ്മാന്‍ ഗില്ലിന് പരിക്ക്, അവസാന രണ്ട് ടി20 മത്സരങ്ങള്‍ നഷ്ടമാകും; സഞ്ജു സാംസണ്‍ ഓപ്പണറായേക്കും