റോയല്‍ പോരില്‍ സഞ്ജു ടീമില്‍ മാറ്റം വരുത്തുമോ? ആര്‍സിബിക്കെതിരെ എലിമിനേറ്ററില്‍ രാജസ്ഥാന്റെ സാധ്യതാ ഇലവന്‍

Published : May 21, 2024, 09:27 PM IST
റോയല്‍ പോരില്‍ സഞ്ജു ടീമില്‍ മാറ്റം വരുത്തുമോ? ആര്‍സിബിക്കെതിരെ എലിമിനേറ്ററില്‍ രാജസ്ഥാന്റെ സാധ്യതാ ഇലവന്‍

Synopsis

വന്‍ ആത്മവിശ്വാസത്തില്‍ നില്‍ക്കുന്ന ആര്‍സിബിക്കെതിരെ രാജസ്ഥാന്‍ പ്ലേയിംഗ് ഇലവനില്‍ മാറ്റം വരുത്തുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

അഹമ്മദാബാദ്: ഐപിഎല്ലില്‍ എലിമിനേറ്ററില്‍ നാളെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെതിരെ ഇറങ്ങുകയാണ് രാജസ്ഥാന്‍ റോയല്‍സ്. 7.30ന് അഹമ്മദാബാദിലാണ് മത്സരം. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനേക്കാള്‍ മുമ്പ് പ്ലേ ഓഫിലെത്തുമെന്ന് കരുതിയ ടീമാണ് രാജസ്ഥാന്‍. എന്നാല്‍ അവസാന മത്സരങ്ങളില്‍ തുടര്‍ച്ചയായി നാല് തോല്‍വി ഏറ്റുവാങ്ങി. മറുവശത്ത് ആര്‍സിബിയാവട്ടെ അവസാന ആറ് മത്സരങ്ങള്‍ തുടര്‍ച്ചയായി ജയിച്ചാണ് പ്ലേഓഫിലെത്തിയത്. എട്ട് മത്സരങ്ങളില്‍ ഒരു ജയം മാത്രമാണ് അവര്‍ക്കുണ്ടായിരുന്നത്. ആദ്യം പുറത്താവുന്നത് ആര്‍സിബി ആയിരിക്കുമെന്ന് പലരും വിശ്വസിച്ചു. എന്നാല്‍ അവിശ്വസനീയമായി ആര്‍സിബി പ്ലേ ഓഫിലെത്തി.

വന്‍ ആത്മവിശ്വാസത്തില്‍ നില്‍ക്കുന്ന ആര്‍സിബിക്കെതിരെ രാജസ്ഥാന്‍ പ്ലേയിംഗ് ഇലവനില്‍ മാറ്റം വരുത്തുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ആര്‍സിബിക്കെതിരായ മത്സരത്തില്‍ രാജസ്ഥാന്റെ സാധ്യതാ ഇലവന്‍ പരിശോധിക്കാം. പ്രാഥമിക റൗണ്ടിലെ അവസാന മത്സരത്തിന് മുമ്പ് തന്നെ രാജസ്ഥാന് തിരിച്ചടിയേറ്റിരുന്നു. ഓപ്പണര്‍ ജോസ് ബട്‌ലര്‍ ഇംഗ്ലണ്ട് ദേശീയ ടീമിനൊപ്പം ചേരാന്‍ നാട്ടിലേക്ക് തിരിക്കുകയായിരുന്നു. പാകിസ്ഥാനെതിരായ ടി20 പരമ്പരയില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് ബട്‌ലര്‍ മടങ്ങിയത്. 

രാജസ്ഥാന്‍ അവസരം നഷ്ടമാക്കി, ആര്‍സിബി അനായാസം മറികടക്കും! എലിമിനേറ്റര്‍ പ്രവചനം നടത്തി മുന്‍ താരം

ബട്ലര്‍ക്ക് പകരമെത്തിയ ടോം കോഹ്ലര്‍-കഡ്‌മോര്‍ പഞ്ചാബിനെ നിരാശപ്പെടുത്തുകയാണുണ്ടായത്. 18 റണ്‍സുമായി കഡ്മോര്‍ മടങ്ങി. കൂടുതല്‍ പന്തുകള്‍ നഷ്ടപ്പെടുത്തുകയും ചെയ്തു. എങ്കിലും താരത്തിന് ഒരവസരം കൂടി നല്‍കിയേക്കും. കഡ്മോറിനൊപ്പം ഒരറ്റത്ത് യശസ്വി ജയ്സ്വാള്‍ തുടരും. മൂന്നാമനായി സഞ്ജു സാംസണ്‍. പിന്നാലെ റിയാന്‍ പരാഗ്. പരിക്കിന് ശേഷം ഷിംറോണ്‍ ഹെറ്റ്മെയര്‍ തിരിച്ചുവരുന്ന മത്സരം കൂടിയായിരിക്കുമിത്. പരാഗിന് ശേഷം ഹെറ്റ്മെയര്‍ കളിക്കും. അതോടെ റോവ്മാന്‍ പവലിന് സ്ഥാനം നഷ്ടമാവും. തുടര്‍ന്ന് ധ്രുവ് ജുറെല്‍ ക്രീസിലെത്തു. ബൗളിംഗ് നിരയില്‍ മാറ്റത്തിന് സാധ്യതയില്ല.

ധോണി തുടരുമോ, ഇല്ലയോ? ഒന്നും വ്യക്തമാക്കാതെ 'തല' റാഞ്ചിയില്‍; ധോണിയുടെ കാര്യത്തില്‍ ഉത്തരമില്ലാതെ ചെന്നൈ സിഇഒ

രാജസ്ഥാന്‍ റോയല്‍സ് സാധ്യതാ ഇലവന്‍: യശസ്വി ജയ്‌സ്വാള്‍, ടോം കോഹ്ലര്‍-കഡ്മോര്‍, സഞ്ജു സാംസണ്‍, റിയാന്‍ പരാഗ്, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, ധ്രുവ് ജുറല്‍, ആര്‍ അശ്വിന്‍, ട്രന്റ് ബോള്‍ട്ട്, ആവേശ് ഖാന്‍, സന്ദീപ് ശര്‍മ, യൂസ്വേന്ദ്ര ചാഹല്‍.

PREV
click me!

Recommended Stories

സ്മൃതിയുമായുള്ള വിവാഹത്തില്‍ നിന്ന് പിന്‍മാറുന്നതായി പ്രഖ്യാപിച്ച് പലാഷ് മുച്ചലും, നിയമ നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ്
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പില്‍ ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിച്ച് ഓസ്ട്രേലിയ, ഇംഗ്ലണ്ട് വീണ്ടും താഴേക്ക്, ഇന്ത്യയുടെ സ്ഥാനത്തില്‍ മാറ്റമില്ല