MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
Add Preferred SourceGoogle-icon
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • IPL 2026
  • Automobile
  • Home
  • Sports
  • Cricket
  • ലോകകപ്പ് പോരാട്ടങ്ങ‌ൾക്കിടെ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ഏകദിന പരമ്പരയ്ക്ക് നാളെ തുടക്കം; മത്സരം കാണാനുള്ള വഴികൾ, സാധ്യതാ ഇലവന്‍

ലോകകപ്പ് പോരാട്ടങ്ങ‌ൾക്കിടെ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ഏകദിന പരമ്പരയ്ക്ക് നാളെ തുടക്കം; മത്സരം കാണാനുള്ള വഴികൾ, സാധ്യതാ ഇലവന്‍

ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ചരിത്രത്തിലെ ആദ്യ ദ്വിരാഷ്ട്ര ഏകദിന പരമ്പരയ്ക്ക് ധരംശാലയിൽ തുടക്കമാകുന്നു. ശുഭ്മൻ ഗിൽ നയിക്കുന്ന ഇന്ത്യൻ ടീമിൽ പ്രമുഖ താരങ്ങളുടെ അഭാവമുണ്ട്, അതേസമയം റാഷിദ് ഖാന്‍റെ തിരിച്ചുവരവ് അഫ്ഗാൻ നിരയ്ക്ക് കരുത്തേകും.

2 Min read
Author : Gopalakrishnan C
| Updated : Jun 12 2026, 05:33 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
18
ആദ്യ പോരാട്ടം ധരംശാലയില്‍
Image Credit : Getty

ആദ്യ പോരാട്ടം ധരംശാലയില്‍

ഏക ടെസ്റ്റ് മത്സരത്തിലെ തകർപ്പൻ വിജയത്തിന് ശേഷം ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ഏകദിന പരമ്പരയ്ക്ക് നാളെ തുടക്കമാകും. മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിലെ ആദ്യ പോരാട്ടം ധരംശാലയിലെ ഹിമാചൽ പ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിലാണ് നടക്കുക.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred
28
ആദ്യ ഏകദിന പരമ്പര
Image Credit : Getty

ആദ്യ ഏകദിന പരമ്പര

ഇരു ടീമുകളും മുമ്പ് ടെസ്റ്റ് മത്സരങ്ങള്‍ കളിച്ചിട്ടുണ്ടെങ്കിലും ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിൽ നടക്കുന്ന ചരിത്രത്തിലെ ആദ്യ ദ്വിരാഷ്ട്ര ഏകദിന പരമ്പരയാണിത്.

38
മത്സരം എപ്പോൾ, എവിടെ കാണാം?
Image Credit : our own

മത്സരം എപ്പോൾ, എവിടെ കാണാം?

സ്റ്റാർ സ്പോർട്സ് നെറ്റ്‌വർക്കിലും ജിയോ ഹോട്സ്റ്റാറിലും മത്സരം തത്സമയം സംപ്രേഷണം ചെയ്യും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1:30 നാണ് മത്സരം ആരംഭിക്കുക.

48
കോലിയും പാണ്ഡ്യയുമില്ല
Image Credit : Getty

കോലിയും പാണ്ഡ്യയുമില്ല

വിരാട് കോലി, ഹാര്‍ദിക് പാണ്ഡ്യ എന്നിവരില്ലാതെയാണ് ഇന്ത്യ ഏകദിന പരമ്പരക്കിറങ്ങുന്നത്. പരിക്കുമൂലം ഇരുവരും പുറത്തായപ്പോള്‍ മുന്‍ നായകൻ രോഹിത് ശർമ്മ ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്.

58
ഗില്ലും രോഹിത്തും ഓപ്പണര്‍മാര്‍
Image Credit : Getty

ഗില്ലും രോഹിത്തും ഓപ്പണര്‍മാര്‍

ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലും രോഹിത് ശര്‍മയും ഓപ്പണര്‍മാരാകുന്ന ടീമില്‍ കെ.എൽ രാഹുൽ, ഇഷാന്‍ കിഷന്‍, യശസ്വി ജയ്‌സ്വാൾ എന്നിവരുമുണ്ട്. ശ്രേയസ് അയ്യരാണ് വൈസ് ക്യാപ്റ്റൻ. വൈസ് ക്യാപ്റ്റനായിരുന്ന റിഷഭ് പന്ത് ഏകദിന ടീമില്‍ നിന്ന് പുറത്തായപ്പോള്‍ ബൗളിംഗ് നിരയില്‍ ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍ എന്നിവരുമില്ല.

68
അഫ്ഗാൻ നിരയില്‍ റാഷിദ് തിരിച്ചെത്തുന്നു
Image Credit : Google

അഫ്ഗാൻ നിരയില്‍ റാഷിദ് തിരിച്ചെത്തുന്നു

ഹഷ്മത്തുള്ള ഷാഹിദി നയിക്കുന്ന അഫ്ഗാനിസ്താൻ ടീം കരുത്തുറ്റ നിരയുമായാണ് ഏകദിന പരമ്പരയ്ക്ക് എത്തുന്നത്. ടെസ്റ്റ് മത്സരത്തിൽ വിശ്രമത്തിലായിരുന്ന ലെഗ് സ്പിന്നർ റാഷിദ് ഖാൻ ഏകദിന ടീമിലേക്ക് തിരിച്ചെത്തുന്നത് അഫ്ഗാന് വലിയ ഊർജ്ജം നൽകും. 2026 ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനായി 21 വിക്കറ്റുകൾ വീഴ്ത്തി മികച്ച ഫോമിലാണ് റാഷിദ് വരുന്നത്.

78
തിരിച്ചടിക്കാൻ അഫ്ഗാന്‍
Image Credit : X/ACBofficials

തിരിച്ചടിക്കാൻ അഫ്ഗാന്‍

റഹ്മാനുള്ള ഗുർബാസ്, റഹ്മത് ഷാ, അസ്മത്തുള്ള ഒമർസായ്, സെദിഖുള്ള അടൽ തുടങ്ങിയ പരിചയസമ്പന്നരായ താരങ്ങൾ അഫ്ഗാൻ നിരയിലുണ്ട്. ഇന്ത്യൻ സാഹചര്യങ്ങളിൽ കടുത്ത വെല്ലുവിളി ഉയർത്താൻ പോന്നവരാണ് തങ്ങളെന്ന് തെളിയിക്കാനാകും സന്ദർശകരുടെ ശ്രമം.

88
ഇന്ത്യൻ ഏകദിന സ്ക്വാഡ്
Image Credit : X/BCCI

ഇന്ത്യൻ ഏകദിന സ്ക്വാഡ്

ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), രോഹിത് ശർമ്മ, യശസ്വി ജയ്‌സ്വാൾ, ശ്രേയസ് അയ്യർ (വൈസ് ക്യാപ്റ്റൻ), കെ.എൽ രാഹുൽ (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), നിതീഷ് കുമാർ റെഡ്ഡി, വാഷിങ്ടൺ സുന്ദർ, കുൽദീപ് യാദവ്, അർഷ്ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ, പ്രിൻസ് യാദവ്, ഗുർനൂർ ബ്രാർ, ഹർഷ് ദുബെ.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

About the Author

GC
Gopalakrishnan C
ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.in
ക്രിക്കറ്റ്
ക്രിക്കറ്റ് വാർത്തകൾ

Latest Videos
Recommended Stories
Recommended image1
ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് കെയ്ൻ വില്യംസൺ, അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു
Recommended image2
'സൂര്യവംശി, സച്ചിനേക്കാളും കോലിയേക്കാളും മികച്ചവനാകും'; വാനോളം വാഴ്ത്തി ഡെയ്ല്‍ സ്റ്റെയ്ന്‍
Recommended image3
ആവേശം വാനോളം! പക്ഷെ വെള്ളം കുടിച്ചാല്‍ വരെ കീശ കാലിയാകും! ബിയറിനും പൊള്ളുന്ന വില; ലോകകപ്പ് കാണാന്‍ പോയാല്‍ ചെലവോട് ചെലവ്
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check NewsFinance
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved