ക്യാപ്റ്റനെ ട്രോളിയപ്പോള്‍ രാജസ്ഥാന്‍ റോയല്‍സ് വെറുതെയിരുന്നില്ല; യാസിര്‍ ഷായ്‌ക്കെതിരെ ഐപിഎല്‍ ടീമിന്‍റെ തകര്‍പ്പന്‍ ട്രോള്‍

Published : Nov 30, 2019, 06:57 PM ISTUpdated : Nov 30, 2019, 06:58 PM IST
ക്യാപ്റ്റനെ ട്രോളിയപ്പോള്‍ രാജസ്ഥാന്‍ റോയല്‍സ് വെറുതെയിരുന്നില്ല; യാസിര്‍ ഷായ്‌ക്കെതിരെ ഐപിഎല്‍ ടീമിന്‍റെ തകര്‍പ്പന്‍ ട്രോള്‍

Synopsis

പെര്‍ത്ത് ടെസ്റ്റില്‍ സ്റ്റീവന്‍ സ്മിത്തിന്റെ വിക്കറ്റ് നേടിയ ശേഷം പാക് സ്പിന്നര്‍ യാസിര്‍ ഷാ പ്രത്യേക രീതിയില്‍ ആഘോഷം നടത്തിയിരുന്നു. ഏഴ് തവണ സ്മിത്തിനെ പുറത്താക്കിയെന്ന രീതിയില്‍ ഏഴ് വിരലുകള്‍ ഉയര്‍ത്തികാണിച്ചാണ് യാസിര്‍ വിക്കറ്റ് നേട്ടം ആഘോഷിച്ചത്.

അഡ്‌ലെയ്ഡ്: പെര്‍ത്ത് ടെസ്റ്റില്‍ സ്റ്റീവന്‍ സ്മിത്തിന്റെ വിക്കറ്റ് നേടിയ ശേഷം പാക് സ്പിന്നര്‍ യാസിര്‍ ഷാ പ്രത്യേക രീതിയില്‍ ആഘോഷം നടത്തിയിരുന്നു. ഏഴ് തവണ സ്മിത്തിനെ പുറത്താക്കിയെന്ന രീതിയില്‍ ഏഴ് വിരലുകള്‍ ഉയര്‍ത്തികാണിച്ചാണ് യാസിര്‍ വിക്കറ്റ് നേട്ടം ആഘോഷിച്ചത്.

ഇന്ന് അഡ്‌ലെയ്ഡ് ടെസ്റ്റിനിടെ സ്മിത്ത് ടെസ്റ്റ് ക്രിക്കറ്റില്‍ 7000 റണ്‍സ് പൂര്‍ത്തിയാക്കിയിരുന്നു. ടെസ്റ്റ് ക്രിക്കറ്റില്‍ കുറഞ്ഞ ഇന്നിംഗ്സില്‍ 7000 റണ്‍സ് തികച്ച താരമെന്ന നേട്ടമാണ് സ്മിത്ത് സ്വന്തമാക്കിയത്. അഡ്ലെയ്ഡില്‍ 23 റണ്‍സ് നേടിയതോടെയാണ്സ്മിത്ത് ചരിത്രം കുറിച്ചത്. നേട്ടത്തില്‍ സ്മിത്തിന്റെ വക ആഘോമൊന്നുമുണ്ടായിരുന്നില്ല. 

എന്നാല്‍ ഐപിഎല്‍ ടീമായ രാജസ്ഥാന്‍ റോയല്‍സ് ഒരു ട്രോളിറക്കി. റോയല്‍സിന്റെ ക്യാപ്റ്റനാണ് സ്മിത്ത്. അപ്പൊപിന്നെ യാസിര്‍ ആദ്യ ടെസ്റ്റില്‍ നടത്തിയ ആഘോഷപ്രകടനത്തിന് മറുപടി കൊടുക്കാതെ വയ്യല്ലൊ. ഒരു കലക്കന്‍ മറുടി തന്നെ കൊടുത്തു. സ്മിത്തും യാസിറും ഏഴ് വിരലുകള്‍ ഉയര്‍ത്തിപിടച്ചു നില്‍ക്കുന്ന ഫോട്ടോ വച്ചാണ് രാജസ്ഥാന്‍ ട്രോള്‍ ഇറക്കിയത്. അതിന്റെ ക്യാപ്ഷനായിരുന്നു ഏറെ രസകരം. നിങ്ങളുടെ ഏഴിനേക്കാള്‍ വലുതാണ് എന്റെ ഏഴ് എന്നായിരുന്നു ആ ക്യാപ്ഷന്‍. ട്രോള്‍ കാണാം...

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ദക്ഷിണാഫ്രിക്ക-ന്യൂസിലൻഡ് ആദ്യ സെമി നാളെ, മഴ കളി മുടക്കിയാൽ ആര് ഫൈനലിലെത്തും?, ഐസിസി നിയമങ്ങൾ ഇങ്ങനെ
സെമിയിൽ സഞ്ജുവിനെ ഐസിസി വിലക്കുമോ?, ഹെൽമറ്റ് ഊരിയെറിഞ്ഞ വിജയാഘോഷത്തില്‍ നടപടിയുണ്ടാകുമെന്ന് സൂചന