
ജയ്പൂര്‍: ഐപിഎല്‍ പുതിയ സീസണ് മുന്നോടിയായി പുതിയ ജേഴ്സി പുറത്തിറക്കി സഞ്ജു സാംസണ്‍ നായകനാകുന്ന രാജസ്ഥാന്‍ റോയല്‍സ്. യുസ്‌വേന്ദ്ര ചാഹലിന്‍റെ പ്രൊമോ വീഡിയോയിലൂടെയാണ് രാജസ്ഥാന്‍ പുതിയ ജേഴ്സി പുറത്തിറക്കിയത്.
രാജസ്ഥാനുവേണ്ടി നിറങ്ങള്‍ വാരിവിതറി കളര്‍ഫുള്ളായ ജേഴ്സിയാണ് വീഡിയോയില്‍ ചാഹല്‍ ഡിസൈന്‍ ചെയ്തത്. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ ജേഴ്സിയില്‍ നേരിയ മാറ്റങ്ങളോടെയുള്ള ജേഴ്സിയാണ് അവസാനം രാജസ്ഥാന്‍ ധരിക്കാന്‍ പോകുന്നതെന്ന് മാത്രം. രാജസ്ഥാനിലെ യോദ്ധാക്കളുടെ പോരാട്ടവീര്യവും രാജസ്ഥാനിലെ കൊട്ടാരങ്ങളുടെയും സംസ്കാരത്തിന്‍റെയും പ്രാതിനിധ്യവും രാജസ്ഥാനി സ്ത്രീകളുടെ വസ്ത്രങ്ങളിലെ പ്രത്യേകതകളും എല്ലാം ഉള്‍ക്കൊള്ളിച്ചുള്ളതാണ് പുതിയ ജേഴ്സി.
22ന് തുടങ്ങുന്ന ഐപിഎല്ലില്‍ 24നാണ് രാജസ്ഥാന്‍റെ ആദ്യ മത്സരം. ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ് ആണ് ആദ്യ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിന്‍റെ എതിരാളികള്‍. 28ന് ഡല്‍ഹി ക്യാപിറ്റല്‍സിനെയും ഏപ്രില്‍ ഒന്നിന് മുംബൈ ഇന്ത്യന്‍സിനെയും ആറിന് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെയും രാജസ്ഥാന്‍ റോയല്‍സ് നേരിടും.
രാജസ്ഥാന്‍ റോയല്‍സ് സ്ക്വാഡ്: സഞ്ജു സാംസൺ (സി), ജോസ് ബട്ട്‌ലർ, ഷിമ്‌റോൺ ഹെറ്റ്‌മെയർ, യശസ്വി ജയ്‌സ്വാൾ, ധ്രുവ് ജുറെൽ, റിയാൻ പരാഗ്, ഡൊനോവൻ ഫെരേര, കുനാൽ റാത്തോഡ്, രവിചന്ദ്രൻ അശ്വിൻ, കുൽദീപ് സെൻ, നവ്ദീപ് സൈനി, പ്രസിദ്ധ് കൃഷ്ണ, സന്ദീപ് ശർമ, ട്രെൻറ് ബോൾട്ട്, യുസ്‌വേന്ദ്ര ചാഹൽ, ആദം സാംപ , അവേഷ് ഖാൻ, റോവ്മാൻ പവൽ, ശുഭം ദുബെ, ടോം കോഹ്‌ലർ-കാഡ്‌മോർ, ആബിദ് മുഷ്താഖ്, നാന്ദ്രെ ബർഗർ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക