എങ്കിലും ധൌലധാർ മലനിരകളുടെ ഭാഗമായ കാംഗ്ഡ താഴ്വരയിലുള്ള ധരംശാലയില്‍ നടക്കുന്ന അഞ്ചാം ടെസ്റ്റ് ഇന്ത്യക്കം ഇംഗ്ലണ്ടിനും അത്ര എളുപ്പമാവില്ലെന്നാണ് സൂചനകള്‍. ഇന്ത്യന്‍ താരങ്ങളെക്കാള്‍ കാലാവസ്ഥയോട് ഏറ്റവും പെട്ടെന്ന് ഇണങ്ങിച്ചേരാനാകുക ഇംഗ്ലണ്ട് താരങ്ങള്‍ക്കായിരിക്കും.

ധരംശാല: ലോകത്തിലെ ഏറ്റവും സുന്ദരമായ ക്രിക്കറ്റ് ഗ്രൗണ്ടുകളിലൊന്നാണ് ഇന്ത്യ-ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റിന് വേദിയാവുന്ന ഹിമാചല്‍ പ്രദേശിലെ ധരംശാലയിലുള്ള എച്ച് പി സി എ സ്റ്റേഡിയം. ഇതവുവരെ കളിച്ച നാലു ടെസ്റ്റുകളില്‍ നിന്നും വ്യത്യസ്തമായ വെല്ലുവിളിയാണ് ധരംശാലയില്‍ ഇന്ത്യക്കും ഇംഗ്ലണ്ടിനും നേരിടാനുള്ളത്. ഇന്ത്യ ടെസ്റ്റ് പരമ്പര 3-1ന് സ്വന്തമാക്കിയെങ്കിലും അവസാന ടെസ്റ്റിന്‍റെ ആവേശം ഒട്ടും തണുക്കുന്നില്ല.

എങ്കിലും ധൌലധാർ മലനിരകളുടെ ഭാഗമായ കാംഗ്ഡ താഴ്വരയിലുള്ള ധരംശാലയില്‍ നടക്കുന്ന അഞ്ചാം ടെസ്റ്റ് ഇന്ത്യക്കം ഇംഗ്ലണ്ടിനും അത്ര എളുപ്പമാവില്ലെന്നാണ് സൂചനകള്‍. ഇന്ത്യന്‍ താരങ്ങളെക്കാള്‍ കാലാവസ്ഥയോട് ഏറ്റവും പെട്ടെന്ന് ഇണങ്ങിച്ചേരാനാകുക ഇംഗ്ലണ്ട് താരങ്ങള്‍ക്കായിരിക്കും. കാരണം, മത്സരം തുടങ്ങുന്ന വ്യാഴാഴ്ച ധരംശാലയിലെ താപനലി നാലു ഡിഗ്രി സെല്‍ഷ്യസ് മുതല്‍ മൈനസ് നാലു ഡിഗ്രി സെല്‍ഷ്യസ് വരെയായിരിക്കുമെന്നാണ് അക്യുവെതറിന്‍റെ പ്രവചനം. കൊടുതണുപ്പ് മാത്രമാരിക്കില്ല ഇന്ത്യക്കും ഇംഗ്ലണ്ടിനും വെല്ലുവിളിയാകുക. ഇടക്കിടെ പെയ്യുന്ന ചെറിയ ചാറ്റല്‍ മഴയും മത്സരത്തിന് വെല്ലുവിളിയാകും. രാവിലെ ചെറിയ രീതിയിലുള്ള ചാറ്റല്‍ മഴയാണെങ്കില്‍ വൈകുന്നേരങ്ങളില്‍ ഇടിവെട്ടിയുളള കനത്ത മഴയാണ് മത്സര ദിവസങ്ങളില്‍ പ്രവചിക്കപ്പെട്ടിരിക്കുന്നത്.

2 ലോകകപ്പ്, 5 ഐപിഎല്‍ കിരീടങ്ങൾ; കരിയറില്‍ എല്ലാം നേടിയിട്ടും ധോണിക്ക് സ്വന്തമാക്കാനാവാതെ പോയ ഒരേയൊരു നേട്ടം

മത്സരത്തിന്‍റെ അവസാന മൂന്ന് ദിവസങ്ങളില്‍ കുറച്ചുകൂടി നല്ല കാലാവസ്ഥ ആയിരിക്കുമെന്നാണ് പ്രവചനം. തണുത്ത കാലാവസ്ഥയില്‍ നിന്ന് വരുന്ന ഇംഗ്ലണ്ട് താരങ്ങള്‍ക്ക് ധരംശാലയില്‍ അധികം ബുദ്ധിമുട്ടേണ്ടിവരില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. പരമ്പരയില്‍ 1-3ന് പിന്നില്‍ നില്‍ക്കുന്ന ഇംഗ്ലണ്ടിന് ബാസ്ബോളിനെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് വിജയത്തോട മറുപടി കൊടുക്കാന്‍ പറ്റിയ ഇടമാണ് ധരംശാലയെന്നാണ് വിലയിരുത്തല്‍.

ഇന്ത്യയിലെ ഏറ്റവും സുന്ദരമായ ഗ്രൗണ്ടുകളിലൊന്നാണെങ്കിലും അതുകൊണ്ടുതന്നെ ധരംശാലയില്‍ ഇതുവരെ ഒരേയൊരു ടെസ്റ്റ് മത്സരം മാത്രമാണ് ഇതുവരെ നടന്നത്. 2-16-2017ല്‍ ഇന്ത്യയും ഓസ്ട്രേലിയയും ആയിരുന്നു ഇവിടെ അവസാനം ഏറ്റുമുട്ടിയത്. അന്ന് ഇന്ത്യ എട്ട് വിക്കറ്റിന് ജയിച്ചു. വിരാട് കോലിയുടെ അഭാവത്തില്‍ അജിങ്ക്യാ രഹാനെയാണ് അന്ന് ഇന്ത്യയെ നയിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക