ഗുവാഹത്തി:ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ നിര്‍ണായക ടോസ് നേടിയ ചെന്നൈ സൂപ്പര്‍ കിംഗ്സ് ബൗളിംഗ് തെരഞ്ഞെടുത്തു. കഴിഞ്ഞ മത്സരം തോറ്റ ടീമില്‍ രണ്ട് മാറ്റവുമായാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് ഇന്നിറങ്ങുന്നത്. ഓള്‍ റൗണ്ടര്‍ സാം കറന് പകരം ജെയിംസ് ഓവര്‍ടണും ദീപക് ഹൂഡക്ക് പകരം വിജയ് ശങ്കറും ചെന്നൈയുടെ പ്ലേയിംഗ് ഇലവനിലെത്തി. അതേസമയം കഴിഞ്ഞ മത്സരം തോറ്റ ടീമില്‍ രാജസ്ഥാന്‍ റോയല്‍സ് മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല.

11:45 PM (IST) Mar 30
ഗുവാഹത്തി: മഹേന്ദ്ര സിംഗ് ധോണിക്ക് ഫിനിഷ് ചെയ്യാനുള്ള എല്ലാ അവസരവുമുണ്ടായിരുന്നു. എന്നാല്‍ ഭാഗ്യം രാജസ്ഥാന്‍ റോയല്‍സിന്‍റെ പക്ഷത്തായിരുന്നു. ഐപിഎല്ലിലെ ആവേശം അവസാന ഓവറിലേക്ക് നീണ്ട പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ ആറ് റണ്‍സിന് തോല്‍പ്പിച്ച് രാജസ്ഥാന്‍ റോയല്‍സ് സീസണിലെ ആദ്യ ജയം കുറിച്ചു. സ്കോര്‍ രാജസ്ഥാന്‍ റോയല്‍സ് 20 ഓവറില്‍ 182-9, ചെന്നൈ സൂപ്പര്‍ കിംഗ്സ് 20 ഓവറില്‍ 176-6.
10:01 PM (IST) Mar 30
കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ ഒരിക്കല്‍ പോലും ചെന്നൈ സൂപ്പര്‍ കിംഗ്സ് 180+ സ്കോര്‍ ഐപിഎല്ലില്‍ ചേസ് ചെയ്ത് വിജയിച്ചിട്ടില്ല
09:44 PM (IST) Mar 30
പവര്‍ പ്ലേക്ക് പിന്നാലെ എട്ടാം ഓവറില്‍ സഞ്ജു മടങ്ങി. നൂര്‍ അഹമ്മദിനെ സിക്സ് അടിക്കാനുള്ള സഞ്ജുവിന്‍റെ ശ്രമം ലോംഗ് ഓഫില്‍ രചിന്‍ രവീന്ദ്രയുടെ കൈകളിലൊതുങ്ങി. 16 പന്തില്‍ ഒരു സിക്സും ഒരു ഫോറും പറത്തി 20 റണ്ണുമായാണ് സഞ്ജു മടങ്ങിയത്.
09:04 PM (IST) Mar 30
ചെന്നൈക്കെതിരെ സഞ്ജു സാംസണിന് നേടാനായത് 16 പന്തില്‍ 20 റണ്‍സ് മാത്രം
09:03 PM (IST) Mar 30
രാജസ്ഥാന്‍ റോയല്‍സിനായി തകര്‍ത്തടിച്ച് നിതീഷ് റാണ, 36 പന്തുകളില്‍ 81 റണ്‍സ്
09:02 PM (IST) Mar 30
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ ചരിത്രത്തില്‍ 4500 റണ്‍സ് ക്ലബിലെത്തുന്ന പതിനാലാമത്തെ മാത്രം ബാറ്ററാണ് സഞ്ജു സാംസണ്‍
09:02 PM (IST) Mar 30
ഐപിഎല്‍ പതിനെട്ടാം സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന് എതിരായ മത്സരത്തിന് മുമ്പ് ചെന്നൈ സൂപ്പര്‍ കിംഗ്സ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ എം എസ് ധോണിക്ക് ബിസിസിഐയുടെ പ്രത്യേക ആദരം
09:02 PM (IST) Mar 30
കരുതലോടെ കളിച്ച സഞ്ജു നേരിട്ട ആദ്യ അഞ്ച് പന്തില്‍ രണ്ട് റണ്‍സായിരുന്നു നേടിയത്. മൂന്നാം ഓവറിലെ അവസാന പന്തിലാണ് ഖലീല്‍ അഹമ്മദിനെതിരെ സഞ്ജു ആദ്യ ബൗണ്ടറി നേടിയത്.