ജയ്‌സ്വാളിന്റെ ഫോം മാത്രമാണ് ആശങ്ക! അഞ്ചാം ജയം തേടി സഞ്ജുവും സംഘവും ഇന്ന് ഗുജറാത്ത് ടൈറ്റന്‍സിനെതിരെ

Published : Apr 10, 2024, 07:57 AM ISTUpdated : Apr 10, 2024, 10:36 AM IST
ജയ്‌സ്വാളിന്റെ ഫോം മാത്രമാണ് ആശങ്ക! അഞ്ചാം ജയം തേടി സഞ്ജുവും സംഘവും ഇന്ന് ഗുജറാത്ത് ടൈറ്റന്‍സിനെതിരെ

Synopsis

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളുരുവിനെതിരെ തകര്‍പ്പന്‍ സെഞ്ചുറിയിലുടെ ജോസ് ബട്‌ലറും ഫോമിലേക്ക് എത്തിയതോടെ സഞ്ജുവും സംഘവും സെറ്റായിക്കഴിഞ്ഞു.

ജയ്പൂര്‍: ഐപിഎല്ലില്‍ തുടര്‍ച്ചയായ അഞ്ചാം ജയം ലക്ഷ്യമിട്ട് രാജസ്ഥാന്‍ റോയല്‍സ് ഇന്നിറങ്ങും. ഗുജറാത്ത് ടൈറ്റന്‍സാണ് എതിരാളികള്‍. ജയ്പൂരില്‍ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. ഐപില്‍ പതിനേഴാം സീസണില്‍ തോല്‍വി അറിയാത്ത ഏകടീമാണ് രാജസ്ഥാന്‍ റോയല്‍സ്. ഗുജറാത്ത് ടൈറ്റന്‍സാവട്ടെ അവസാന രണ്ടുകളിയും തോറ്റു. സ്വന്തം കാണികള്‍ക്ക് മുന്നില്‍ രണ്ടാം മത്സരത്തിന് ഇറങ്ങുമ്പോള്‍ ഓപ്പണര്‍ യശസ്വീ ജയ്‌സ്വാളിന്റെ മങ്ങിയ ഫോം മാത്രമാണ് രാജസ്ഥാന്റെ ആശങ്ക. നാല് കളിയില്‍ ഇന്ത്യന്‍ ഓപ്പണര്‍ക്ക് നേടാനായാത് 24 റണ്‍സ് മാത്രം. 

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളുരുവിനെതിരെ തകര്‍പ്പന്‍ സെഞ്ചുറിയിലുടെ ജോസ് ബട്‌ലറും ഫോമിലേക്ക് എത്തിയതോടെ സഞ്ജുവും സംഘവും സെറ്റായിക്കഴിഞ്ഞു. പവര്‍പ്ലേയില്‍ ട്രെന്റ് ബോള്‍ട്ടിന്റെ വിക്കറ്റ് വേട്ടയും ആര്‍ അശ്വിന്‍ - യൂസ്‌വേന്ദ്ര ചഹല്‍ സ്പിന്‍ ജോഡിയുടെ കണിശതയും കൂടിയാവുമ്പോള്‍ ക്യാപ്റ്റന്‍ സഞ്ജുവിന് കാര്യങ്ങള്‍ എളുപ്പം. മധ്യനിര റണ്‍കണ്ടെത്താത്തതാണ് ശുഭ്മാന്‍ ഗില്‍ നയിക്കുന്ന ഗുജറാത്തിന്റെ പ്രതിസന്ധി. 

ജഡേജയോട് ഇറങ്ങാന്‍ പറഞ്ഞത് ധോണി തന്നെ! അണിയറയില്‍ നടന്നത് വ്യക്തമായ പ്ലാനിംഗ്, സംഭവം വ്യക്തമാക്കി സഹതാരം

പരിക്കേറ്റ ഡേവിഡ് മില്ലര്‍, വൃദ്ധിമാന്‍ സാഹ എന്നിവരുടെ അഭാവവും മറികടക്കണം ഗുജറാത്തിന്. റാഷിദ് ഖാന്‍ ഒഴികെയുള്ള ബൗളര്‍മാരും പ്രതീക്ഷയ്‌ക്കൊത്ത് ഉയരുന്നില്ല. അഞ്ച് മത്സരങ്ങളില്‍ രണ്ട് ജയം മാത്രമുള്ള ഗുജറാത്ത് നിലവില്‍ ഏഴാം സ്ഥാനത്താണ്. നേര്‍ക്കുനേര്‍ കണക്കില്‍ ഗുജറാത്തിന് വ്യക്തമായ ആധിപത്യം. കളിച്ച അഞ്ച് മത്സരങ്ങളില്‍ 2022ലെ ഫൈനലില്‍ ഉള്‍പ്പടെ നാലിലും ഗുജറാത്ത് ജയിച്ചു.

രാജസ്ഥാന്‍ റോയല്‍സ് സാധ്യതാ ഇലവന്‍: യശസ്വി ജയ്‌സ്വാള്‍, ജോസ് ബട്ട്‌ലര്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍ / വിക്കറ്റ് കീപ്പര്‍), റിയാന്‍ പരാഗ്, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, ധ്രുവ് ജൂറല്‍, രവിചന്ദ്രന്‍ അശ്വിന്‍, ട്രെന്റ് ബോള്‍ട്ട്, യുസ്വേന്ദ്ര ചാഹല്‍, സന്ദീപ് ശര്‍മ, ആവേശ് ഖാന്‍.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അഭിഷേകിനൊപ്പം മറ്റൊരു താരം കൂടി പുറത്ത്, നമീബിയക്കെതിരെ സർപ്രൈസ് പ്ലേയിംഗ് ഇലവനെ തെരഞ്ഞെടുത്ത് കൈഫ്
കിവീസ് താരം ഒന്നാമത്, പാക് താരം രണ്ടാമത്, ആദ്യ 15 ൽ ഒരേയൊരു ഇന്ത്യൻ താരം മാത്രം, ലോകകപ്പ് വിക്കറ്റ് വേട്ടക്കാരിലും ഇന്ത്യക്ക് നിരാശ