കൊല്‍ക്കത്തക്കെതിരെ സഞ്ജുവിന് ടോസ്! അശ്വിനും ബട്‌ലറും രാജസ്ഥാന്‍ റോയല്‍സില്‍ മടങ്ങിയെത്തി; കൂടെ പവലും

By Web TeamFirst Published Apr 16, 2024, 7:16 PM IST
Highlights

പരിക്കിനെ തുടര്‍ന്ന് കഴിഞ്ഞ മത്സരം കളിക്കാതിരുന്ന ജോസ് ബട്‌ലറും ആര്‍ അശ്വിനും ടീമില്‍ തിരിച്ചെത്തി. മാറ്റമൊന്നുമില്ലാതെയാണ് കൊല്‍ക്കത്ത ഇറങ്ങുന്നത്.

കൊല്‍ക്കത്ത: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ആദ്യം പന്തെടുക്കും. കൊല്‍ക്കത്ത, ഈഡന്‍ ഗാര്‍ഡന്‍സില്‍ ടോസ് നേടിയ രാജസ്ഥാന്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ കൊല്‍ക്കത്തയെ ബാറ്റിംഗിനയക്കുകയായിരുന്നു. പരിക്കിനെ തുടര്‍ന്ന് കഴിഞ്ഞ മത്സരം കളിക്കാതിരുന്ന ജോസ് ബട്‌ലറും ആര്‍ അശ്വിനും ടീമില്‍ തിരിച്ചെത്തി. മാറ്റമൊന്നുമില്ലാതെയാണ് കൊല്‍ക്കത്ത ഇറങ്ങുന്നത്. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്: ഫിലിപ്പ് സാള്‍ട്ട് (വിക്കറ്റ് കീപ്പര്‍), സുനില്‍ നരെയ്ന്‍, അംഗ്കൃഷ് രഘുവംശി, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), വെങ്കിടേഷ് അയ്യര്‍, റിങ്കു സിംഗ്, ആന്ദ്രെ റസല്‍, രമണ്‍ദീപ് സിംഗ്, മിച്ചല്‍ സ്റ്റാര്‍ക്ക്, വരുണ്‍ ചക്രവര്‍ത്തി, ഹര്‍ഷിത് റാണ.

രാജസ്ഥാന്‍ റോയല്‍സ്: യശസ്വി ജയ്സ്വാള്‍, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍സ / ക്യാപ്റ്റന്‍), റിയാന്‍ പരാഗ്, ധ്രുവ് ജൂറല്‍, ഷിമ്രോണ്‍ ഹെറ്റ്മെയര്‍, റോവ്മാന്‍ പവല്‍, രവിചന്ദ്രന്‍ അശ്വിന്‍, ട്രെന്റ് ബോള്‍ട്ട്, അവേഷ് ഖാന്‍, കുല്‍ദീപ് സെന്‍, യുസ്വേന്ദ്ര ചാഹല്‍.

ആറ് കളിയില്‍ അഞ്ചിലും ജയിച്ച രാജസ്ഥാന്‍ പോയിന്റ് പട്ടികയില്‍ ഒന്നാമതാണ്. അഞ്ച് കളിയില്‍ നാലും ജയിച്ച് കൊല്‍ക്കത്ത രണ്ടാമതും. സന്തുലിതമാണ് ഇരു ടീമും. ഇരുതലമൂര്‍ച്ചയുള്ള സുനില്‍ നരെയ്നെ പിടിച്ചുകെട്ടുകയാവും സഞ്ജുവിന്റെ പ്രധാന വെല്ലുവിളി. തകര്‍പ്പന്‍ തുടക്കം നല്‍കാന്‍ ഫില്‍ സാള്‍ട്ടും സ്‌കോര്‍ബോര്‍ഡിന് റോക്കറ്റ് വേഗം നല്‍കാന്‍ ആന്ദ്രേ റസലും നൈറ്റ് റൈഡേഴ്‌സ് നിരയിലുണ്ട്. ശ്രേയസ് നയിക്കുന്ന മധ്യനിരയും ഭദ്രം. ഇരു ടീമും മുമ്പ് ഏറ്റുമുട്ടിയത് ഇരുപത്തിയെട്ട് കളിയിലെങ്കില്‍ കൊല്‍ക്കത്ത പതിനാലിലും രാജസ്ഥാന്‍ പതിനേഴിലും ജയിച്ചു എന്നതാണ് ചരിത്രം.

click me!