Malayalam

തുടരുന്ന വൈഭവം

അണ്ടര്‍ 19 ലോകകപ്പില്‍ പുതിയ ലോക റെക്കോര്‍ഡിട്ട് ഇന്ത്യയുടെ പതിനാലുകാരന്‍ വൈഭവ് സൂര്യവന്‍ഷി.

Malayalam

ഇന്ത്യയുടെ രക്ഷകന്‍

ബംഗ്ലാദേശിനെതിരായ രണ്ടാം മത്സരത്തില്‍ 67 പന്തില്‍ 72 റണ്‍സെടുത്താണ് വൈഭവ് ലോകറെക്കോര്‍ഡിട്ടത്.

Image credits: Getty
Malayalam

ലോകകപ്പിലെ ഒന്നാമന്‍

അണ്ടര്‍ 19 ലോകകപ്പില്‍ അര്‍ധസെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ബാറ്ററെന്ന റെക്കോര്‍ഡാണ് 14 വയസും 296 ദിവസവും പ്രായമുള്ള വൈഭവ് സ്വന്തമാക്കിയത്.

Image credits: X@Vaibhavsooryava
Malayalam

പിന്നിലാക്കിയത് അഫ്ഗാന്‍ താരത്തെ

2014ലെ അണ്ടര്‍ 19 ലോകകപ്പില്‍ 15 വയസും 19 ദിവസവും പ്രായമുള്ളപ്പോള്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ അര്‍ധസെഞ്ചുറി നേടിയ അഫ്ഗാനിസ്ഥാന്‍റെ ഷാഹിദുള്ള കമാലിനെയാണ് ഇന്നലെ വൈഭവ് മറികടന്നത്.

Image credits: X@Cricsam01
Malayalam

ബാബറും വീണു

2010ലെ അണ്ടര്‍ 19 ലോകകപ്പില്‍ 15 വയസും 92 ദിവസവും പ്രായമുള്ളപ്പോള്‍ അര്‍ധസെഞ്ചുറി നേടിയ പാകിസ്ഥാന്‍ മുന്‍ നായകന്‍ ബാബറിനെ വൈഭവ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി.

Image credits: insta/vaibhav_sooryavanshi09
Malayalam

റണ്‍വേട്ടയില്‍ കോലിയും വീണു

യൂത്ത് ഏകദിനങ്ങളില്‍ ഏറ്റവും കൂടുതല്‍ റണ്‍സടിച്ച ഇന്ത്യൻ താരങ്ങളില്‍ വിരാട് കോലിയെ(978) വൈഭവ്(1047) ഇന്നലെ പിന്നിലാക്കിയിരുന്നു.

Image credits: insta/vaibhav_sooryavanshi09
Malayalam

ഇന്ത്യൻ താരങ്ങളില്‍ വിജയ് സോള്‍

യൂത്ത് ഏകദിനങ്ങളില്‍ ഏറ്റവും കൂടുതല്‍ റണ്‍സടിച്ച ഇന്ത്യൻ താരങ്ങളില്‍ 36 കളികളില്‍ 1404 റണ്‍സടിച്ച വിജയ് സോള്‍ ആണ് ഇനി വൈഭവിന്‍റെ മുന്നിലുള്ളത്.

Image credits: Getty
Malayalam

ഏറ്റവും മുന്നില്‍ ഷാന്‍റോ

1,820 റണ്‍സ് നേടിയിട്ടുള്ള ബംഗ്ലാദേശ് താരം നജ്മുള്‍ ഹുസൈന്‍ ഷാന്‍റോ ആണ് യൂത്ത് ഏകദിനങ്ങളില്‍ ഏറ്റവും കൂടുതല്‍ റണ്‍സടിച്ച താരം.

Image credits: ANI

റണ്‍വേട്ടയില്‍ വിരാട് കോലിയെയും പിന്നിലാക്കി വൈഭവ് സൂര്യവന്‍ഷി

അക്സര്‍ മുതല്‍ പരാഗ് വരെ, ജഡേജയുടെ പകരക്കാരാവാൻ ഇവര്‍

അണ്ടര്‍ 19 ലോകകപ്പില്‍ കളിച്ച് സൂപ്പർ താരങ്ങളായി വളർന്ന താരങ്ങള്‍

തൂക്കിയടിച്ച് അഭിഷേക് ശര്‍മ, സിക്സര്‍ വേട്ടയില്‍ റെക്കോര്‍ഡ്