നിതീഷ് കുമാര്‍ റെഡ്ഡിയുംരവീന്ദ്ര ജഡേജയും ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ സ്ഥാനം നിലനിര്‍ത്തി. അതേസമയം രണ്ടാം മത്സരം ജയിച്ച ടീമില്‍ ന്യൂസിലന്‍ഡ് മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇറങ്ങുന്നത്.
ഇന്‍ഡോര്‍: ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ നിര്‍ണായ ടോസ് ജയിച്ച ഇന്ത്യ ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. രണ്ടാം മത്സരം തോറ്റ ടീമില്‍ ഒരു മാറ്റവുമായാണ് ഇന്ത്യ മൂന്നാം മത്സരത്തിനിറങ്ങുന്നത്. പേസര്‍ പ്രസിദ്ധ് കൃഷ്ണക്ക് പകരം അര്‍ഷ്ദീപ് സിംഗ് ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തി. നിതീഷ് കുമാര്‍ റെഡ്ഡിയുംരവീന്ദ്ര ജഡേജയും ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ സ്ഥാനം നിലനിര്‍ത്തി. അതേസമയം രണ്ടാം മത്സരം ജയിച്ച ടീമില്‍ ന്യൂസിലന്‍ഡ് മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇറങ്ങുന്നത്.
ചരിത്രത്തിൽ ആദ്യമായി ഇന്ത്യയിൽ ഏകദിന പരമ്പര സ്വന്തമാക്കുകയെന്ന ലക്ഷ്യമാണ് ന്യൂസിലൻഡിന് മുന്നിലുള്ളത്. 2024ല്‍ ഇന്ത്യയില്‍ ടെസ്റ്റ് പരമ്പര തൂത്തുവാരി കിവീസ് ചരിത്രം തിരുത്തിയിരുന്നു. ഇതുവരെ സ്വന്തം കാണികൾക്ക് മുന്നിൽ കിവീസിനെതിരെ ഏകദിന പരമ്പര കൈവിട്ടിട്ടില്ലെന്ന റെക്കോർഡ് നിലനിർത്താനാണ് ഇന്ത്യയുടെ ശ്രമം. നാട്ടില്‍ ഇതുവരെ കളിച്ച പതിനാറ് ഏകദിന പരമ്പരയിലും ജയം ഇന്ത്യക്കൊപ്പമായിരുന്നു. ശുഭ്മാന്‍ ഗില്ലിന് കീഴില്‍ ആദ്യ ഏകദിന പരമ്പര നേട്ടമാണ് ഇന്ത്യയുടെ ലക്ഷ്യം.
ന്യൂസിലൻഡ് പ്ലേയിംഗ് ഇലവൻ: ഡെവൺ കോൺവേ, ഹെൻറി നിക്കോൾസ്, വിൽ യംഗ്, ഡാരിൽ മിച്ചൽ, ഗ്ലെൻ ഫിലിപ്സ്, മിച്ചൽ ഹേ, മൈക്കൽ ബ്രേസ്‌വെൽ(ക്യാപ്റ്റൻ), സക്കറി ഫൗൾക്സ്, കൈൽ ജാമിസൺ, ക്രിസ്റ്റ്യൻ ക്ലാർക്ക്, ജെയ്ഡൻ ലെനോക്സ്.
ഇന്ത്യ പ്ലേയിംഗ് ഇലവൻ: രോഹിത് ശർമ്മ, ശുഭ്മാൻ ഗിൽ(ക്യാപ്റ്റൻ), വിരാട് കോലി, ശ്രേയസ് അയ്യർ, കെഎൽ രാഹുൽ, രവീന്ദ്ര ജഡേജ, നിതീഷ് കുമാർ റെഡ്ഡി, ഹർഷിത് റാണ, കുൽദീപ് യാദവ്, അർഷ്ദീപ് സിംഗ്, മുഹമ്മദ് സിറാജ്.


