'രാജസ്ഥാൻ ഇനിയൊരിക്കലും അവനെ കൈവിടില്ല'; വൈഭവ് സൂര്യവംശിയെക്കുറിച്ച് ലക്നൗ ടീം ഉടമ സഞ്ജീവ് ഗോയങ്ക

Published : Sep 13, 2026, 03:28 PM IST
Vaibhav Sooryavanshi

Synopsis

വൈഭവ് സൂര്യവംശി സ്വന്തം ടീമിൽ ഇല്ലല്ലോ എന്ന നിരാശ എല്ലാ ടീമുടമകൾക്കുമുണ്ട്. രാജസ്ഥാൻ റോയൽസ് ഉടമ ലക്ഷ്മി മിത്തൽ ഇനി അവന്‍റെ ജീവിതകാലത്ത് ഒരിക്കലും വൈഭവിനെ ടീമിൽ നിന്ന് പുറത്തുപോകാൻ അനുവദിക്കില്ലെന്നും സഞ്ജീവ് ഗോയങ്ക.

ലക്നൗ: ഇന്ത്യ-അഫ്ഗാനിസ്ഥാൻ ടി20 പരമ്പരയ്ക്ക് മുന്നോടിയായി കൗമാരതാരം വൈഭവ് സൂര്യവംശിയുടെ പ്രകടനങ്ങളെ പുകഴ്ത്തി ലക്നൗ സൂപ്പർ ജയന്‍റ്സ് ഉടമ സഞ്ജീവ് ഗോയങ്ക. 2025-ലെ ഐപിഎൽ മെഗാ ലേലത്തിൽ 1.10 കോടി രൂപയ്ക്ക് രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയ വൈഭവിനെ തങ്ങളുടെ ടീമിൽ എത്തിക്കാൻ സാധിക്കാത്തതിൽ എല്ലാ ടീമുടമകൾക്കും നിരാശയുണ്ടെന്ന് ഗോയങ്ക തുറന്നുപറഞ്ഞു. മാധ്യമപ്രവർത്തകൻ ശുഭങ്കർ മിശ്രയുടെ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു ഗോയങ്ക.

വൈഭവ് സൂര്യവംശി സ്വന്തം ടീമിൽ ഇല്ലല്ലോ എന്ന നിരാശ എല്ലാ ടീമുടമകൾക്കുമുണ്ട്. രാജസ്ഥാൻ റോയൽസ് ഉടമ ലക്ഷ്മി മിത്തൽ ഇനി അവന്‍റെ ജീവിതകാലത്ത് ഒരിക്കലും വൈഭവിനെ ടീമിൽ നിന്ന് പുറത്തുപോകാൻ അനുവദിക്കില്ലെന്നും സഞ്ജീവ് ഗോയങ്ക വ്യക്തമാക്കി. വൈഭവിന്‍റെ ആത്മവിശ്വാസത്തെയും ബാറ്റിംഗ് മികവിനെയും സഞ്ജീവ് ഗോയങ്ക അഭിനന്ദിച്ചു. അവന് അസാമാന്യ പ്രതിഭയും വമ്പൻ ഷോട്ടുകൾ കളിക്കാനുള്ള ശേഷിയുമുണ്ട്. അതിലുമുപരി അമിത ആത്മവിശ്വാസമല്ലാത്ത മികച്ച ആത്മവിശ്വാസം അവനിലുണ്ട്. വമ്പൻ മത്സരങ്ങളിൽ തിളങ്ങുന്ന താരമാണ് അവൻ- ഗോയങ്ക പറഞ്ഞു.

13-ാം വയസിൽ ഐപിഎൽ ലേല ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരമായി രാജസ്ഥാൻ റോയൽസിലെത്തിയ വൈഭവ്, അതിശയകരമായ പ്രകടനമാണ് പുറത്തെടുത്തത്. 2026 ഐ.പി.എൽ സീസണിൽ 16 ഇന്നിംഗ്സുകളിൽ നിന്ന് 237.31 സ്ട്രൈക്ക് റേറ്റിൽ 776 റൺസ് അടിച്ച് ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കിയാണ് യുവതാരം ഇന്ത്യൻ ടി20 ടീമിലേക്ക് വഴിതുറന്നത്.

അതേസമയം, വൈഭവിനെ നേരിടാൻ പ്രത്യേക പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ടെന്ന് അഫ്ഗാനിസ്ഥാൻ ക്യാപ്റ്റൻ ഇബ്രാഹിം സദ്രാൻ വ്യക്തമാക്കി. വൈഭവിന്‍റെ ബാറ്റിംഗ് വീഡിയോകൾ കണ്ട് തങ്ങൾ വിശകലനം നടത്തിയിട്ടുണ്ടെന്നും ഐ.പി.എല്ലിൽ അവനെതിരെ കളിച്ച താരങ്ങളിൽ നിന്ന് കൃത്യമായ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ടെന്നും മത്സരത്തിന് മുന്നോടിയായുള്ള വാർത്താസമ്മേളനത്തിൽ സദ്രാൻ പറഞ്ഞു. ഡൽഹി അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലാണ് ഇന്ത്യ-അഫ്ഗാനിസ്ഥാൻ ആദ്യ ടി20 മത്സരം നടക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'എന്നോട് ചെയ്ത കാര്യങ്ങൾ ക്ഷമിച്ചേക്കാം, പക്ഷെ ഞാൻ മറക്കില്ല'; മനസുതുറന്ന് സ്മൃതി മന്ദാന
'സഞ്ജു സാംസണെ നിങ്ങൾ എവിടെ കളിപ്പിക്കും?'; ടീം മാനേജ്‌മെന്‍റിന് മുന്നിൽ ചോദ്യങ്ങളുമായി ദിനേശ് കാർത്തിക്