'സഞ്ജു സാംസണെ നിങ്ങൾ എവിടെ കളിപ്പിക്കും?'; ടീം മാനേജ്‌മെന്‍റിന് മുന്നിൽ ചോദ്യങ്ങളുമായി ദിനേശ് കാർത്തിക്

Published : Sep 13, 2026, 01:00 PM IST
Dinesh Karthik-Gautam Gambhir-Ajit Agarkar

Synopsis

തന്‍റെ ഇൻസ്റ്റാഗ്രാം ഹാൻഡിലിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് കാർത്തിക് തന്‍റെ അഭിപ്രായം വ്യക്തമാക്കിയത്. ഇന്ത്യയുടെ ബാറ്റിംഗ് ഓർഡർ എങ്ങനെയായിരിക്കും? വൈഭവ് സൂര്യവംശിയുടെ സ്ഥാനമെവിടെയാണ്.

ദില്ലി: അഫ്ഗാനിസ്ഥാനെതിരായ ആദ്യ ടി20 മത്സരത്തിന് തൊട്ടുമുമ്പ് ഇന്ത്യൻ പ്ലേയിംഗ് ഇലവനിലെ മലയാളി താരം സഞ്ജു സാംസണിന്‍റെ സ്ഥാനത്തെച്ചൊല്ലി ചോദ്യങ്ങളുമായി മുൻ ഇന്ത്യൻ താരവും കമന്‍റേറ്ററുമായ ദിനേശ് കാർത്തിക്. അഭിഷേക് ശർമയും വൈഭവ് സൂര്യവംശിയും മികച്ച ഫോമിൽ തുടരുമ്പോൾ സഞ്ജുവിനെ ടീമിൽ എവിടെ ഉൾപ്പെടുത്തുമെന്നതാണ് കാർത്തിക് ഉന്നയിക്കുന്ന പ്രധാന ചോദ്യം.

തന്‍റെ ഇൻസ്റ്റാഗ്രാം ഹാൻഡിലിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് കാർത്തിക് തന്‍റെ അഭിപ്രായം വ്യക്തമാക്കിയത്. ഇന്ത്യയുടെ ബാറ്റിംഗ് ഓർഡർ എങ്ങനെയായിരിക്കും? വൈഭവ് സൂര്യവംശിയുടെ സ്ഥാനമെവിടെയാണ്, സഞ്ജു സാംസണിന്‍റെ കാര്യത്തിൽ എന്താണ് തീരുമാനം? ടീമിൽ അവനെ എങ്ങനെ ഉൾപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്?, ടി20 ലോകകപ്പിൽ ടീമിന്‍റെ നിർണായക താരമായിരുന്ന സഞ്ജുവിനെ ഇംഗ്ലണ്ട് പരമ്പരയുടെ പകുതിയിൽവെച്ചാണ് ഒഴിവാക്കിയത്. നിലവിൽ അവന്‍റെ സ്ഥാനം എവിടെയാണെന്നും കാർത്തിക് ചോദിച്ചു.

കഴിഞ്ഞ നാല് ടി20 മത്സരങ്ങളിൽ നിന്ന് ആകെ 33 റൺസ് മാത്രമാണ് സഞ്ജുവിന് നേടാനായത്. അയർലൻഡ്, ഇംഗ്ലണ്ട് പരമ്പരകളിലെ നിരാശാജനകമായ പ്രകടനത്തിന് പിന്നാലെ സിംബാബ്‌വെ പരമ്പരയിൽ താരത്തെ ഒഴിവാക്കിയിരുന്നു. എങ്കിലും അഫ്ഗാനിസ്ഥാനെതിരായ പരമ്പരയിലേക്ക് സഞ്ജു തിരിച്ചെത്തിയിട്ടുണ്ട്. അഫ്ഗാനിസ്ഥാനെതിരായ ഈ പരമ്പര ഇന്ത്യയ്ക്ക് ഏറെ നിർണായകമാണെന്നും കാർത്തിക് കൂട്ടിച്ചേർത്തു.

പുതിയ ക്യാപ്റ്റനും പുതിയ വൈസ് ക്യാപ്റ്റനുമാണ് ടീമിലുള്ളത്. അയർലൻഡിലും ഇംഗ്ലണ്ടിലും ഇന്ത്യയ്ക്ക് തിരിച്ചടി നേരിട്ടിരുന്നു. ടീമിന്‍റെ കൃത്യമായ ശൈലിയും പദ്ധതികളും എന്താണെന്ന് ഈ പരമ്പരയിലൂടെ വ്യക്തമാകേണ്ടതുണ്ട്. വെറുമൊരു പരമ്പര വിജയത്തിനപ്പുറം ടീമിന്റെ ബാറ്റിംഗ് ഓർഡറും ബൗളിംഗ് നിരയും വ്യക്തമായി തീരുമാനിക്കാൻ ഈ മത്സരം ഉപയോഗപ്പെടുത്തണമെന്നും കാർത്തിക് പറഞ്ഞു. ഡൽഹിയിലെ അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരങ്ങളിൽ ശ്രേയസ് അയ്യരുടെ നേതൃത്വത്തിൽ ഇറങ്ങുന്ന ഇന്ത്യൻ സംഘം മികച്ച പ്രകടനം പുറത്തെടുക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ചെയ്തതൊക്കെയും മറക്കാനാകില്ല, സഞ്ജു ഇറങ്ങട്ടെ! വൈഭവ് കാത്തിരിക്കൂ, സമയമുണ്ട്
അഫ്ഗാനെതിരായ ആദ്യ ടി20: വൈഭവ് പുറത്ത്, ഓപ്പണറായി സഞ്ജു; ഇന്ത്യൻ ഇലവനെ തെരഞ്ഞെടുത്ത് ആകാശ് ചോപ്ര