അഹമ്മാദാബാദ്: നിങ്ങള്‍ക്കൊരു കപ്പുണ്ടോ എന്ന മുനവച്ച ചോദ്യം കേള്‍ക്കാത്ത ആര്‍സിബി ആരാധകരുണ്ടാവില്ല. ആദ്യ കിരീടം നേടി കഴിഞ്ഞ തവണ എല്ലാവര്‍ക്കും റുപടി നല്‍കിയെങ്കില്‍ കിരീടം നിലനിര്‍ത്തി വിമര്‍ശകരുടെ വായടപ്പിക്കുകയാണ് ആര്‍സിബി. 18 കൊല്ലത്തെ കാത്തിരിപ്പിന്റെ യ്പുനീര്‍ മധുരമായത് കഴിഞ്ഞതവണയാണ്. ഇക്കൊല്ലം മധുരം ഇരട്ടിയായി. വെറുതെയങ്ങ് ചാംപ്യന്‍മാരായതല്ല ആര്‍സിബി. വെല്‍ പ്ലാനിങ്ങില്‍ കൃത്യം മുന്നേറിയുണ്ടാക്കിയതാണ് ഈ ജയം.
ഒന്ന് ജയിച്ചതോടെ ടീമിന്റെ കംപ്ലീറ്റ് മനോഭാവം മാറി. അതായിരുന്നു ആദ്യത്തെ പോസിറ്റീവ്. വിജയത്തിലേക്ക് കുറുക്കവഴികളില്ലെന്നും ഒരു പ്ലാനുണ്ടാക്കുക. അത് വിജയപ്പിക്കാന്‍ പണിയെടുക്കുക എന്നതാകണം ശൈലിയെന്നും ആര്‍സിബി പരിശീലക സംഘവും കളിക്കാരും തീരുമാനിച്ചുറപ്പിച്ചു. പ്ലാനുകളൊന്നും പൊളിഞ്ഞില്ലെന്ന് മാത്രമല്ല എല്ലാം ക്ലിക്കായി. ഫലമോ രണ്ടാം കിരീടം പിടിച്ചെടുത്തു. ഫൈനലില്‍ ഓപ്പണര്‍മാരെ പിടിച്ചുകെട്ടിയാല്‍ കളി പിടിക്കാമെന്ന് ആര്‍സിബിക്ക് ഉറപ്പായിരുന്നു.
സ്ലോ പിച്ചിനെ പരമാവധി പ്രയോജനപ്പെടുത്തി കൃത്യം ലൈനിലും ലെങ്തിലും പന്തെറിഞ്ഞു ആര്‍സിബി ബോളര്‍മാര്‍. ഷോട്ട് പിച്ച് പന്തുകളെറിഞ്ഞ് വിക്കറ്റുകളെടുത്തു. റണ്‍മെഷീനായി കോലി തുടര്‍ന്നതും ഭുവനേശ്വറിന്റെ അത്യുജ്വല സീസണും ടീമിന് ഗുണമായി. ലഭിക്കുന്ന അവസരങ്ങളില്‍ മാറി മാറി താരങ്ങള്‍ തിളങ്ങി. ടീം സെറ്റായി. നല്ല തുടക്കത്തിന് വെങ്കടേഷും ദേവ്ദത്തും തകര്‍ച്ചയുണ്ടാാല്‍ കോട്ട കെട്ടാന്‍ ക്രുനാല്‍ പാണ്ഡ്യ, അടിച്ചുകൂട്ടാന്‍ ടിം ഡേവിഡ്. ഒപ്പം എല്ലാത്തിന്റേയും മുകളില്‍ ക്യാപ്റ്റന്റെ മാസും.
ആദ്യ ക്വാളിഫയറില്‍ ക്യാപ്റ്റന്‍ രജത് പാഠിദാറിന്റെ പ്രകടനം കണ്ട് അമ്പരക്കാത്തവരില്ല. ഒരൊറ്റ ഇന്നിങ്‌സില്‍ രജത് തനി രത്‌നമായി. ആര്‍സിബിയുടെ ക്യാപ്റ്റനില്‍ നിന്ന് ഇന്നയാള്‍ എത്തിനില്‍ക്കുന്നത് ഐപിഎല്ലിലെ ചരിത്ര നായയകന്‍മാര്‍ക്കൊപ്പം. ധോനിക്കും രോഹിതിനും ശേഷം കിരീടം നിലനിര്‍ത്തുന്ന ആദ്യ നായകനുമായി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!