
ധരംശാല: ഐപിഎല്ലില്‍ പ്ലേ ഓഫ് ഉറപ്പിക്കാൻ പഞ്ചാബ് കിംഗ്സിനെതിരെ ഇറങ്ങിയ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് പുതിയ നായകന്‍. രജത് പാട്ടീദാറിന പകരം വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജിതേഷ് ശര്‍മയാണ് ഇന്ന് ആര്‍സിബിയെ നയിക്കുന്നത്. കൊല്‍ക്കത്തക്കെതിരായ കഴിഞ്ഞ മത്സരത്തിൽ ഹെൽമറ്റിൽ പന്തുകൊണ്ട് പരിക്കേറ്റ പാട്ടീദാറിന് മുൻകരുതൽ എന്ന നിലയിലാണ് മാനേജ്മെന്‍റ് വിശ്രമം അനുവദിച്ചത്.
മെയ് 13-ന് റായ്പൂരിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ നടന്ന മത്സരത്തിലാണ് ആർസിബി നായകന് പരിക്കേറ്റത്. കാർത്തിക് ത്യാഗിയുടെ അതിവേഗ ബൗൺസറിൽ പുൾ ഷോട്ടിന് ശ്രമിച്ച പടീദാറിന് പിഴച്ചു. പന്ത് പാട്ടീദാറിന്‍റെ ഹെൽമറ്റിന്‍റെ പിൻഭാഗത്ത് ശക്തമായി ഇടിക്കുകയായിരുന്നു.
ഗുരുതരമായ ഏറു കിട്ടിയിട്ടും കളി തുടർന്ന പാട്ടീദാർ സുനിൽ നരെയ്‌നെതിരെ ഒരു സിക്സർ അടിച്ച ശേഷമാണ് പുറത്തായത്. മത്സരത്തിന് ശേഷം താൻ സുഖമായിരിക്കുന്നുവെന്ന് പാട്ടീദാർ പറഞ്ഞിരുന്നെങ്കിലും, തലയ്ക്കേറ്റ ആഘാതം ഗുരുതരമാകാതിരിക്കാൻ മെഡിക്കൽ ടീം വിശ്രമം നിർദ്ദേശിക്കുകയായിരുന്നു. രജത് ഇപ്പോൾ സുഖം പ്രാപിച്ചു വരുന്നു. ഹൈദരാബാദിനെതിരെയുള്ള അടുത്ത മത്സരത്തിൽ അദ്ദേഹം തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ന് രജത് പടീദാറിന് പകരം സുയാഷ് ശർമ്മയും, ജേക്കബ് ഡഫിക്ക് പകരം റൊമാരിയോ ഷെപ്പേർഡും ടീമിലെത്തിയിട്ടുണ്ടെന്നായിരുന്നു ടോസിനെത്തിയപ്പോള്‍ ജിതേഷ് ശര്‍മ പറഞ്ഞത്.
രജത് പടീദാറിന് പകരം സ്പിന്നർ സുയാഷ് ശർമ്മ ആർസിബിയുടെ പ്ലേയിംഗ് ഇലവനിൽ ഇടംപിടിച്ചപ്പോൾ, പേസർ ജേക്കബ് ഡഫിക്ക് പകരം റൊമാരിയോ ഷെപ്പേർഡ് ടീമിലേക്ക് തിരിച്ചെത്തി. മറുഭാഗത്ത് പഞ്ചാബ് കിങ്സും മാറ്റങ്ങളോടെയാണ് ഇറങ്ങിയത്. സേവ്യർ ബാർട്ട്ലെറ്റ്, മാർക്കോ യാൻസൻ എന്നിവർക്ക് പകരം ലോക്കി ഫെർഗൂസൻ, ഹർപ്രീത് ബ്രാർ എന്നിവർ പഞ്ചാബ് നിരയിലെത്തി.
റോയൽ ചലഞ്ചേഴ്സ് ബംഗളൂരു പ്ലേയിംഗ് ഇലവൻ: ജേക്കബ് ബെഥേൽ, വിരാട് കോലി, ദേവ്ദത്ത് പടിക്കൽ, വെങ്കിടേഷ് അയ്യർ, ജിതേഷ് ശർമ്മ (ക്യാപ്റ്റൻ/വിക്കറ്റ് കീപ്പർ), ടിം ഡേവിഡ്, റൊമാരിയോ ഷെപ്പേർഡ്, ക്രുനാൽ പാണ്ഡ്യ, ഭുവനേശ്വർ കുമാർ, ജോഷ് ഹേസൽവുഡ്, സുയാഷ് ശർമ്മ.
ഇംപാക്ട് സബ്‌സ്: റസിഖ് സലാം ദാർ, ജോർദാൻ കോക്സ്, അഭിനന്ദൻ സിംഗ്, സ്വപ്നിൽ സിംഗ്, കനിഷ്ക് ചൗഹാൻ)
പഞ്ചാബ് കിങ്സ് പ്ലേയിംഗ് ഇലവന്‍: പ്രിയാൻഷ് ആര്യ, പ്രഭ്സിമ്രാൻ സിംഗ് (വിക്കറ്റ് കീപ്പർ), കൂപ്പർ കോണോലി, ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), സൂര്യൻഷ് ഷെഡ്ഗെ, ശശാങ്ക് സിംഗ്, അസ്മത്തുള്ള ഒമർസായ്, ഹർപ്രീത് ബ്രാർ, ലോക്കി ഫെർഗൂസൻ, അർഷ്ദീപ് സിംഗ്, യുസ്‌വേന്ദ്ര ചഹൽ.
ഇംപാക്ട് സബ്‌സ്: മാർക്കസ് സ്റ്റോയിനിസ്, സേവ്യർ ബാർട്ട്ലെറ്റ്, വിഷ്ണു വിനോദ്, മുഷീർ ഖാൻ, പ്രവീൺ ദുബെ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!