രഞ്ജി ട്രോഫി: ദീപക് ഹൂഡക്ക് വീണ്ടും സെഞ്ചുറി; കേരളത്തിനെതിരെ രാജസ്ഥാന്‍ മികച്ച് ലീഡിലേക്ക്

Published : Dec 22, 2022, 05:51 PM IST
 രഞ്ജി ട്രോഫി: ദീപക് ഹൂഡക്ക് വീണ്ടും സെഞ്ചുറി; കേരളത്തിനെതിരെ രാജസ്ഥാന്‍ മികച്ച് ലീഡിലേക്ക്

Synopsis

രാജസ്ഥാന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 337 റണ്‍സിന് മറുപടിയായി എട്ട് വിക്കറ്റ് നഷ്ടത്തില്‍ 268 റണ്‍സ് എന്ന നിലയില്‍ മൂന്നാം ദിനം ക്രീസിലിറങ്ങിയ കേരളത്തിന് നിര്‍ണായക ഒന്നാം ഇന്നിംഗ്സ് ലീഡ് സ്വന്തമാക്കാനായില്ല.

ജയ്പൂര്‍: ആദ്യ ഇന്നിംഗ്സിന് പിന്നാലെ രണ്ടാം ഇന്നിംഗ്സിലും ദീപക് ഹൂഡ നേടിയ സെഞ്ചുറിയുടെ കരുത്തില്‍ രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിനെതിരെ രാജസ്ഥാന്‍ മികച്ച ലീഡിലേക്ക്. 31 റണ്‍സിന്‍റെ നിര്‍ണായക ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ രാജസ്ഥാന്‍ രണ്ടാം ഇന്നിംഗ്സില്‍ മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 278 റണ്‍സെന്ന നിലയിലാണ്. 122 പന്തില്‍ 106 റണ്‍സുമായി ദീപക് ഹൂഡയും 48 റണ്‍സുമായി കെ എസ് റാത്തോഡും ക്രീസില്‍. 94-4ലേക്ക് വീണശേഷമാണ് ദീപക് ഹൂഡയിലൂടെ രാജസ്ഥാന്‍ തിരിച്ചടിച്ചത്. രാജസ്ഥാന് വേണ്ടി അഭിജിത് ടോമറും(68) ബാറ്റിംഗില്‍ തിളങ്ങി. കേരളത്തിനായി ജലജ് സക്സേന മൂന്ന് വിക്കറ്റ് വീഴ്ത്തി.

ലീഡ് കൈവിട്ട് കേരളം

രാജസ്ഥാന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 337 റണ്‍സിന് മറുപടിയായി എട്ട് വിക്കറ്റ് നഷ്ടത്തില്‍ 268 റണ്‍സ് എന്ന നിലയില്‍ മൂന്നാം ദിനം ക്രീസിലിറങ്ങിയ കേരളത്തിന് നിര്‍ണായക ഒന്നാം ഇന്നിംഗ്സ് ലീഡ് സ്വന്തമാക്കാനായില്ല. 139 റണ്‍സുമായി പുറത്താകാതെ നിന്ന സച്ചിന്‍ ബേബി പൊരുതിയെങ്കിലും പിന്തുണക്കാന്‍ മറ്റാരുമുണ്ടായില്ല.  സ്കോര്‍ 292ല്‍ നില്‍ക്കെ ഫാനൂസിനെ(9)യും 306ല്‍ നില്‍ക്കെ എം ഡി നിധീഷിനെയും(4) വീഴ്ത്തി രാജസ്ഥാന്‍ കേരളത്തിനെതിരെ നിര്‍ണായ ഒന്നാം ഇന്നിംഗ്സ് ലീഡ് കരസ്ഥമാക്കി. 217 പന്തിലാണ് സച്ചിന്‍ ബേബി 139 റണ്‍സടിച്ചത്. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ 108 പന്തില്‍ 82 റണ്‍സടിച്ചിരുന്നു.

'ഞാന്‍ എന്തെങ്കിലും പറഞ്ഞാല്‍ കൂടി പോവും', കുല്‍ദീപിനെ ഒഴിവാക്കിയതിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഗവാസ്കര്‍

31 റണ്‍സിന്‍റെ ലീഡുമായി രണ്ടാം ഇന്നിംഗ്സ് തുടങ്ങിയ രാജസ്ഥാനെ കേരളം തുടക്കത്തില്‍ വിറപ്പിച്ചു. ഓപ്പണിംഗ് വിക്കറ്റില്‍ വൈ ബി കോത്താരിയും(24), അഭിജീത് തോമറും(68) ചേര്‍ന്ന് 47 റണ്‍സടിച്ചശേഷമാണ് രാജസ്ഥാന്‍ തകര്‍ന്നത്. കോത്താരിയെയും സല്‍മാന്‍ ഫാറൂഖ് ഖാനെയും(0) പുറത്താക്കി ജലജ് സക്സേനാണ് കേരളത്തിന് പ്രതീക്ഷ നല്‍കിയത്. ക്യാപ്റ്റന്‍ അശോക് മെനേരിയയെ(19) ബേസില്‍ തമ്പി പുറത്താക്കുകയും പിടിച്ചു നിന്ന ടോമറിനെയും(68) ജലജ് സക്സേന വീഴ്ത്തുകയും ചെയ്തതോെ 94-4ലേക്ക് വീണുപോയ രാജസ്ഥാനെ ദീപക് ഹൂഡയുടെ കടന്നാക്രമണമാണ് മികച്ച ലീഡിലേക്ക് നയിച്ചത്. നേരത്തെ ആദ്യ ഇന്നിംഗ്സില്‍ ദീപക് ഹൂഡ 133 റണ്‍സുമായി തിളങ്ങിയിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

മാറ്റം ഉറപ്പ്, സഞ്ജുവിന് 'അഗ്നിപരീക്ഷ'; പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ; മൂന്നാം ടി20ക്കുള്ള സാധ്യതാ ഇലവൻ അറിയാം
ചേട്ടൻമാര്‍ തല്ലിത്തകര്‍ത്തു, ഇനി അനുജന്‍മാരുടെ ഊഴം, അണ്ടര്‍ 19 ലോകകപ്പില്‍ ന്യൂസിലൻഡിനെതിരെ ഇന്ത്യക്ക് ടോസ്