കുല്‍ദീപിനെ ഒഴിവാക്കാനുള്ള തീരുമാനം അവിശ്വസനീയമാണെന്നായിരുന്നും ഗവാസ്കറുടെ പ്രതികരണം. പിച്ച് പേസിനെ തുണക്കുമെന്ന് കരുതിയിട്ടാണെങ്കില്‍ മറ്റ് രണ്ട് സ്പിന്നര്‍മാരിലൊരാളെ ഒഴിവാക്കാമായിരുന്നില്ലെ എന്നും ഗവാസ്കര്‍ ചോദിച്ചു.

ധാക്ക: ബംഗ്ലാദേശിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ഇന്ത്യയുടെ പ്ലേയിംഗ് ഇലവന്‍ സെലക്ഷനെതിരെ തുറന്നടിച്ച് മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗവാസ്കര്‍. ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റില്‍ കളിയിലെ താരമായ കുല്‍ദീപ് യാദവിനെ തഴഞ്ഞ് ജയദേവ് ഉനദ്ഘട്ടിനെ പ്ലേയിംഗ് ഇലവനില്‍ ഇടം നല്‍കിയതാണ് ഗവാസ്കറെ ചൊടിപ്പിച്ചത്. ആദ്യ ടെസ്റ്റില്‍ എട്ട് വിക്കറ്റും 40 റണ്‍സും അടിച്ചാണ് കുല്‍ദീപ് കളിയിലെ താരമായത്.

കുല്‍ദീപിനെ ഒഴിവാക്കാനുള്ള തീരുമാനം അവിശ്വസനീയമാണെന്നായിരുന്നും ഗവാസ്കറുടെ പ്രതികരണം. പിച്ച് പേസിനെ തുണക്കുമെന്ന് കരുതിയിട്ടാണെങ്കില്‍ മറ്റ് രണ്ട് സ്പിന്നര്‍മാരിലൊരാളെ ഒഴിവാക്കാമായിരുന്നില്ലെ എന്നും ഗവാസ്കര്‍ ചോദിച്ചു. കഴിഞ്ഞ മത്സരത്തില്‍ മാൻ ഓഫ് ദ മാച്ച് ആയ കളിക്കാരനെ ഒഴിവക്കി, അത് അവിശ്വസനീയമാണ്. ആ ഒരു വാക്കെ വളരെ സൗമ്യയമായി എനിക്ക് ഉപയോഗിക്കാൻ കഴിയൂ, ഇതിനെക്കാള്‍ കൂടുതൽ പറമണെന്ന് എനിക്കുണ്ട്. ബംഗ്ലാദേശ് നിരിലെ 20 വിക്കറ്റിൽ എട്ട് വിക്കറ്റ് വീഴ്ത്തി കളിയിലെ താരമായൊരു കളിക്കാരനെ ഒഴിവാക്കിയത് അവിശ്വസനീയമാണ്- ഗവാസ്‌കർ സോണി സ്‌പോർട്‌സ് നെറ്റ്‌വർക്കിനോട് പറഞ്ഞു.

രണ്ടാം ടെസ്റ്റില്‍ ബംഗ്ലാദേശിന് ബാറ്റിംഗ്, ഇന്ത്യന്‍ ടീമില്‍ സര്‍പ്രൈസ് മാറ്റം

നിങ്ങൾക്ക് മറ്റ് രണ്ട് സ്പിന്നർമാരിലൊരാളെ ഒഴിവാക്കാമായിരുന്നു. പിച്ചിന്‍റെ കാര്യം പറഞ്ഞായിട്ടാണെങ്കില്‍ പോലും കഴിഞ്ഞ കളിയില്‍ എട്ട് വിക്കറ്റ് വീഴ്ത്തിയ കുല്‍ദീപിനെ കളിപ്പിക്കണമായിരുന്നുവെന്നും ഗവാസ്കര്‍ പറഞ്ഞു. 2021 മാർച്ചിന് ശേഷം ആദ്യമായാണ് കുൽദീപ് ഇന്ത്യൻ ടെസ്റ്റ് ടീമിലേക്ക് തിരിച്ചുവരവ് നടത്തിയത്. ആദ്യ ടെസ്റ്റിന്‍റെ രണ്ട് ഇന്നിംഗ്‌സുകളിലുമായി 5/40, 3/73 എന്നിങ്ങനെയായിരുന്നു കുല്‍ദീപിന്‍റെ ബൗളിംഗ്. കുല്‍ദീപിനെ ഒഴിവാക്കാനുള്ള തീരുമാനം നിര്‍ഭാഗ്യകരമാണെന്നും പക്ഷെ പിച്ചിന്‍റെ സ്വഭാവം മനസിലാക്കി അത്തരമൊരു തീരുമാനം എടുക്കേണ്ടി വന്നുവെന്നും ടോസിനുശേഷം ഇന്ത്യന്‍ നായകന്‍ കെ എല്‍ രാഹുല്‍ പറഞ്ഞിരുന്നു.