രഞ്ജി ട്രോഫി: കേരളത്തിനെതിരെ ഹൈദരാബാദിന് ഒന്നാം ഇന്നിംഗ്സ് ലീഡ്

Published : Jan 04, 2020, 06:16 PM IST
രഞ്ജി ട്രോഫി: കേരളത്തിനെതിരെ ഹൈദരാബാദിന് ഒന്നാം ഇന്നിംഗ്സ് ലീഡ്

Synopsis

തുടക്കത്തിലെ 44/5ലേക്ക് കൂപ്പുകുത്തിയ ഹൈദരാബാദ് ഇന്നിംഗ്സില്‍ ഏഴാമനായി ഇറങ്ങിയ രവി തേജയുടെ(32) ബാറ്റിംഗും നിര്‍ണായകമായി. 12 റണ്‍സെടുത്ത മല്ലികാര്‍ജ്ജുനാണ് ഹൈദരാബാദിനായി രണ്ടക്കം കടന്ന മറ്റൊരു ബാറ്റ്സ്മാന്‍.

ഹൈദരാബാദ്: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിനെതിരെ ഹൈദരാബാദിന് ഒന്നാം ഇന്നിംഗ്സ് ലീഡ്. കേരളത്തിന്റെ ഒന്നാം  ഇന്നിംഗ്സ് സ്കോറായ 164 റണ്‍സിന് മറുപടിയായി രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഹൈദരാബാദ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സെടുത്തിട്ടുണ്ട്. 91 റണ്‍സുമായി സുമന്ത് കൊല്ലയും റണ്‍സൊന്നുമെടുക്കാതെ രവി കിരണും ക്രീസില്‍. രണ്ട് വിക്കറ്റ് ശേഷിക്കെ ഹൈദരാബാദിന് 29 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡുണ്ട്.

സന്ദീപ് വാര്യരുടെയും ബേസില്‍ തമ്പിയുടെയും പേസിന് മുന്നില്‍ തകര്‍ന്നടിഞ്ഞ ഹൈദരാബാദ് ഒരു ഘട്ടത്തില്‍ 110/7ലേക്ക് കൂപ്പു കുത്തിയെങ്കിലും എട്ടാം വിക്കറ്റില്‍ സാകേതിനെ(27) കൂട്ടുപിടിച്ച് സുമന്ത് നടത്തിയ പോരാട്ടം ഹൈദരാബാദിന് നിര്‍ണായക ലീഡ് സമ്മാനിക്കുകയായിരുന്നു.സാകേതിനെ വീഴ്ത്തി അക്ഷയ് ചന്ദ്രനാണ് കൂട്ടുകെട്ട് പൊളിച്ചത്.

തുടക്കത്തിലെ 44/5ലേക്ക് കൂപ്പുകുത്തിയ ഹൈദരാബാദ് ഇന്നിംഗ്സില്‍ ഏഴാമനായി ഇറങ്ങിയ രവി തേജയുടെ(32) ബാറ്റിംഗും നിര്‍ണായകമായി. 12 റണ്‍സെടുത്ത മല്ലികാര്‍ജ്ജുനാണ് ഹൈദരാബാദിനായി രണ്ടക്കം കടന്ന മറ്റൊരു ബാറ്റ്സ്മാന്‍. കേരളത്തിനായി സന്ദീപ് വാര്യര്‍ നാലും ബേസില്‍ തമ്പിയും അക്ഷയ് ചന്ദ്രനും രണ്ടു വീതം വിക്കറ്റുകളും വീഴ്ത്തി.

നേരത്തെ രണ്ടാംദിനം ഏഴിന് 126 എന്ന നിലയില്‍ ബാറ്റിങ് ആരംഭിച്ച കേരളം 38 റണ്‍സാണ കൂട്ടിച്ചേര്‍ത്തത്. വാലറ്റത്ത് അക്ഷയ് ചന്ദ്രന്‍ കൂട്ടിച്ചേര്‍ത്ത 31 റണ്‍സാണ് കേരളത്തിന്റെ സ്‌കോര്‍ 150 കടത്തിയത്. ഹൈദരാബാദിനായി മുഹമ്മദ് സിറാജ്, രവി കിരണ്‍ എന്നിവര്‍ നാല് വിക്കറ്റ് വീതം വീഴ്ത്തി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ടി20 ക്രിക്കറ്റില്‍ ഒരോവറില്‍ 5 വിക്കറ്റ്, ലോകറെക്കോര്‍ഡ് പ്രകടനവുമായി ഇന്തോനേഷ്യന്‍ ബൗളര്‍
'20 ഇന്നിംഗ്സില്‍ അവന് ഒരു അര്‍ധസെഞ്ചുറിപോലുമില്ല', ഗില്ലിനെ ലോകകപ്പ് ടീമില്‍ നിന്നൊഴിവാക്കിയതിനെ ന്യായീകരിച്ച് മഞ്ജരേക്കര്‍