
മുംബൈ: രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിന് ശക്തരായ എതിരാളികൾ. നിലവിലെ റണ്ണേഴ്സ്അപ്പായ ബംഗാൾ, വിദർഭ, ഹരിയാന, രാജസ്ഥാൻ, ത്രിപുര എന്നിവർക്കൊപ്പം എലൈറ്റ് ബി ഗ്രൂപ്പിലാണ് കേരളം മത്സരിക്കുക.
ബെംഗളൂരുവിലാണ് കേരളത്തിന്‍റെ മത്സരങ്ങൾ. ജനുവരി അഞ്ചിനാണ് രഞ്ജി ട്രോഫി സീസണ് തുടക്കമാവുക. എല്ലാ മത്സരത്തിന് മുൻപും ടീമുകൾക്ക് അഞ്ചുദിവസത്തെ നിർബന്ധിത ക്വാറന്‍റീൻ പൂർത്തിയാക്കണം. കരുത്തരായ മുംബൈ, കർണാടക, ഡൽഹി എന്നിവർ ഇത്തവണ രഞ്ജി ട്രോഫിയിൽ ഒരേ ഗ്രൂപ്പിൽ മത്സരിക്കും.
ഹൈദരാബാദ്, മഹാരാഷ്ട്ര, ഉത്തരാഖണ്ഡ് എന്നിവരാണ് ഗ്രൂപ്പ് സിയിലെ മറ്റ് ടീമുകൾ. നിലവിലെ ചാമ്പ്യൻമാരായ സൗരാഷ്ട്ര, തമിഴ്നാട്, റെയിൽവേസ്, ജമ്മു ആൻഡ് കശ്മീർ, ജാർഖണ്ഡ്, ഗോവ എന്നിവർ ഗ്രൂപ്പ് ഡിയിൽ മത്സരിക്കും.
വിജയ് ഹസാരെ, മുഷ്താഖ് അലി കേരളത്തിന്‍റെ എതിരാളികളായി
വിജയ് ഹസാരെ ട്രോഫിയിൽ ഛത്തീസ്ഗഡ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ചണ്ഡിഗഡ്, ഉത്തർഖണ്ഡ് എന്നിവരാണ് കേരളത്തിന്‍റെ എതിരാളികൾ. എലൈറ്റ് ഗ്രൂപ്പ് ഡിയിലാണ് കേരളം കളിക്കുക. ഡിസംബർ എട്ട് മുതൽ 14 വരെ. ഗ്രൂപ്പ് ഘട്ട മത്സരങ്ങളും 21 മുതൽ 27 വരെ നോക്കൗട്ട് മത്സരങ്ങളും നടക്കും. മത്സരവേദികൾ പിന്നീട്
പ്രഖ്യാപിക്കും.
സയദ് മുഷ്താഖ് അലി ട്രോഫിയിൽ റെയിൽവേസ്, അസം, ഗുജറാത്ത്, മധ്യപ്രദേശ് , ബിഹാർ എന്നിവരാണ്
ഗ്രൂപ്പ് ഡിയിൽ കേരളത്തിന്റെ എതിരാളികൾ. ദില്ലിയിലാണ് കേരളത്തിന്റെ മത്സരങ്ങൾ. നവംബർ നാല് മുതൽ ഒൻപത് വരെ ഗ്രൂപ്പ് ഘട്ട മത്സരങ്ങളും നവംബർ 16 മുതൽ 22വരെ നോക്കൗട്ട് മത്സരങ്ങളും നടക്കും.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!