
റാഞ്ചി: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഇന്ത്യന്‍ താരം ഇഷാന്‍ കിഷന്‍റെ സെഞ്ചുറിയും ജാര്‍ഖണ്ഡിന് കരുത്തായില്ല. കേരളത്തിന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 475 റണ്‍സിന് മറുപടിയായി ജാര്‍ഖണ്ഡ് മൂന്നാം ദിനം 340 റണ്‍സിന് പുറത്തായി. 135 റണ്‍സിന്‍റെ നിര്‍ണായക ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ കേരളം മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ രണ്ടാം ഇന്നിംഗ്സില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 60 റണ്‍സെടുത്തിട്ടുണ്ട്. 25 റണ്‍സോടെ രോഹന്‍ പ്രേമും 28 റണ്‍സുമായി ഷോണ്‍ റോജറും ക്രീസില്‍.
ആറ് റണ്‍സെടുത്ത രോഹന്‍ കുന്നമ്മലിന്‍റെ വിക്കറ്റാണ് കേരളത്തിന് നഷ്ടമായത്. മികച്ച ഒന്നാം ഇന്നിംഗ്സ് നേടിയ കേരളത്തിനിപ്പോള്‍ 195 റണ്‍സിന്‍റെ ആകെ ലീഡുണ്ട്. അവസാന ദിനമായ നാളെ അതിവേഗം സ്കോര്‍ ചെയ്ത് 300ന് മുകളിലുള്ള ലക്ഷ്യം ജാര്‍ഖണ്ഡിന് നല്‍കാനായാല്‍ കേരളത്തിന് വിജയപ്രതീക്ഷവെക്കാം.
തകര്‍ത്തടിച്ച് കിഷന്‍; ജലജ് സക്സേനക്ക് മുന്നില്‍ കറങ്ങി വീണ് ജാര്‍ഖണ്ഡ്
ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയില്‍ ഇരട്ട സെഞ്ചുറി നേടിയ കിഷന്‍ കേരളത്തിനിതിരെ ആറാമനായാണ് ക്രീസിലെത്തിയത്. കിഷന്‍ ക്രീസിലെത്തുമ്പോള്‍ 114-4 എന്ന സ്കോറില്‍ തകര്‍ച്ച നേരിടുകയായിരുന്ന ജാര്‍ഖണ്ഡ്. എന്നാല്‍ തകര്‍ത്തടിച്ച കിഷനും സൗരഭ് തിവാരിയും ചേര്‍ന്ന് ജാര്‍ഖണ്ഡിനെ 316 റണ്‍സിലെത്തിച്ചെങ്കിലും സെഞ്ചുറിക്ക് അരികെ സൗരഭ് തിവാരിയെ(97) ബൗള്‍ഡാക്കി ജലജ് സക്സേന കേരളത്തെ മത്സരത്തിലേക്ക് തിരികെ എത്തിച്ചു.
കുല്‍ദീപും സിറാജും എറിഞ്ഞിട്ടു; ഇന്ത്യക്കെതിരെ തകര്‍ന്നടിഞ്ഞ് ബംഗ്ലാദേശ്
സെഞ്ചുറിയുമായി തകര്‍ത്തടിച്ച കിഷനെയും(195 പന്തില്‍ 132) ജലജ് സക്സേന തന്നെ വീഴ്ത്തിയതോടെ ജാര്‍ഖണ്ഡ് 316-4ല്‍ നിന്ന് 340 റണ്‍സില്‍ ഓള്‍ ഔട്ടായി. ഒമ്പത് ഫോറും എട്ട് സിക്സും അടങ്ങുന്നതാണ് കിഷന്‍റെ ഇന്നിംഗ്സ്. കേരളത്തിനായി ജലജ് സക്സേന 75 റണ്‍സിന് അഞ്ച് വിക്കറ്റെടുത്തപ്പോള്‍ ബേസില്‍ തമ്പി 55 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!