
തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ രണ്ട് മത്സരങ്ങള്‍ തിരുവനന്തപുരത്ത് നടക്കും. ഒരു മത്സരത്തിന് വേദിയാകുന്നത് ആലപ്പുഴയാണ്. വെള്ളിയാഴ്ച്ച ഉത്തര്‍ പ്രദേശിനെതിരെ ആലപ്പുഴയിലാണ് കേരളത്തിന്റെ ആദ്യ മത്സരം. എസ് ഡി കൊളേജ് ഗ്രൗണ്ടിലാണ് മത്സരം. മുംബൈക്കെതിരാ മത്സരം ജനുവരി ഒമ്പതിന് തുമ്പ, സെന്റ് സേവ്യേഴ്‌സ് കൊളേജില്‍ നടക്കും. പശ്ചിമ ബംഗാളിനെതിരായ മത്സരം ഫെബ്രുവരി ഒമ്പതിന് ഇതേ ഗ്രൗണ്ടിലാണ്. ഗ്രൂപ്പ് ബിയില്‍ അസം, ബിഹാര്‍, ഛത്തീസ്ഗഢ്, ആന്ധ്രാ പ്രദേശ് എന്നിവര്‍ക്കെതിരേയും കേരളത്തിന്മ മത്സരങ്ങളുണ്ട്. ഇവയെല്ലാം എവേ ഗ്രൗണ്ടിലാണ് നടക്കുക.
നിരവധി ഇന്ത്യന്‍ താരങ്ങളുടെ പ്രകടനം നേരിട്ട് കാണാനുള്ള അവസരമാണ് കേരളത്തിലെ ക്രിക്കറ്റ് ആരാധകര്‍ക്ക് ലഭിച്ചിരിക്കുന്നത്. ഉത്തര്‍ പ്രദേശ് ടീമില്‍ റിങ്കു സിംഗ് ഉണ്ടെങ്കിലും, താരം ദക്ഷിണാഫ്രിക്കയിലായതിനാല്‍ മത്സരത്തിനുണ്ടാവില്ല. അക്ഷ്ദീപ് നാഥ്, പ്രിയം ഗാര്‍ഗി, സമീര്‍ റിസ്വി, സൗരഭ് കുമാര്‍, ധ്രുവ് ജുറല്‍, കാല്‍ത്തിക് ത്യാഗി, യഷ് ദയാല്‍ എന്നിവരും ടീമിലുണ്ട്. എന്നാല്‍ സവിശേഷ താരം ഇന്ത്യന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവാണ്.
അതേസമയം, മുംബൈ ടീമിനെ നയിക്കുന്നത് ഇന്ത്യന്‍ താരം അജിന്‍ക്യ രഹാനെയാണ്. തുമ്പയില്‍ അദ്ദേഹത്തിന്റെ പ്രകടനം നേരിട്ട് കാണാനുള്ള അവസരം ആരാധകര്‍ക്കുണ്ടാവും. സര്‍ഫറാസ് ഖാന്‍, അര്‍മാന്‍ ജാഫര്‍, ശിവം ദുബെ, ധവാല്‍ കുല്‍ക്കര്‍ണി, തുഷാര്‍ ദേഷ്പാണ്ഡെ എന്നിവരും മുംബൈ ടീമിലുണ്ട്. ബംഗാള്‍ ടീമിനെ നയിക്കുന്നത് മുന്‍ ഇന്ത്യന്‍ താരം മനോജ് തിവാരിയാണ്. മുഹമ്മദ് ഷമിയുടെ സഹോദരന്‍ മുഹമ്മദ് കൈഫ്, ഇഷാന്‍ പോറല്‍, ആകാഷ് ദീപ് തുടങ്ങിയവരും ബംഗാള്‍ ടീമിലുണ്ട്.
അതേസമയം, കേരള ടീമിനെ സഞ്ജു സാംസണാണ് നയിക്കുന്നത്. യുപിക്കെതിരായ ആദ്യ മത്സരത്തിന് ശേഷം കേരളം, അസമിനെ നേരിടാനായി ഗുവാഹത്തിയിലേക്ക് പറക്കും. 12നാണ് മത്സരം. 19ന് മുംബൈക്കെതിരെ തുമ്പയില്‍ മൂന്നാം മത്സരം. 26ന് ബിഹാറിനെതിരെ എവേ ഗ്രൗണ്ടില്‍ നാലാം മത്സരം. ഫെബ്രുവരി രണ്ടിന് ഛത്തീസ്ഗഢിനേയും കേരളം എവേ ഗ്രൗണ്ടില്‍ കേരളം നേരിടും. ഒമ്പതിന് ബംഗാളിനെതിരെ തുമ്പയില്‍ വീണ്ടും കേരളം ഇറങ്ങും. 16ന് ആന്ധ്രയ്‌ക്കെതിരെ കേരളത്തിന്റെ അവസാന മത്സരം. വിശാഖപട്ടണമാണ് വേദിയാവുക.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!