രഞ്ജി ട്രോഫിക്ക് മുന്നോടിയായി സഞ്ജു പരിശീലനം കടുപ്പിച്ചിരുന്നു. റെഡ് ബോളില്‍ സ്ഥിരതയാര്‍ന്ന പ്രകടനം സഞ്ജുവിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. അതിനുള്ള അവസരമാണ് വന്നുചേര്‍ന്നിരിക്കുന്നത്.

ആലപ്പുഴ: രഞ്ജി ട്രോഫി സീസണ് ഒരുങ്ങുകയാണ് സഞ്ജു സാംസണ്‍. ടീമിനെ നയിക്കുന്നതും സഞ്ജു തന്നെ. വെള്ളിയാഴ്ച്ച ഉത്തര്‍ പ്രദേശിനെതിരെ ആലപ്പുഴയിലാണ് കേരളത്തിന്റെ ആദ്യ മത്സരം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അവസാന ഏകദിനത്തില്‍ സെഞ്ചുറി നേടിയ സഞ്ജു ആത്മവിശ്വാസത്തിലാണ്. ഇതിനിടെ അഫ്ഗാനിസ്ഥാനെതിരെ ടി20 പരമ്പരയും നടക്കാനുണ്ട്. സഞ്ജുവിന് ടീമില്‍ ഇടം ലഭിക്കുമോ എന്നുള്ളത് കണ്ടറിയണം. ടി20 ലോകകപ്പ് നടക്കാനിരിക്കെ സീനിയര്‍ താരങ്ങള്‍ക്ക് അവസരം നല്‍കാനാണ് സാധ്യത.

രഞ്ജി ട്രോഫിക്ക് മുന്നോടിയായി സഞ്ജു പരിശീലനം കടുപ്പിച്ചിരുന്നു. റെഡ് ബോളില്‍ സ്ഥിരതയാര്‍ന്ന പ്രകടനം സഞ്ജുവിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. അതിനുള്ള അവസരമാണ് വന്നുചേര്‍ന്നിരിക്കുന്നത്. ഇപ്പോള്‍ സഞ്ജു പരിശീലനം നടത്തുന്ന ഒരു വീഡിയോയാണ് വൈറലായിരിക്കുന്നത്. ഐപിഎല്ലില്‍ സഞ്ജു നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് തങ്ങളുടെ ഔദ്യോഗിക അക്കൗണ്ടിലൂടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. സഞ്ജുവിന്റെ ഒരു കൂറ്റന്‍ സിക്‌സര്‍ വിശ്രമമുറിയുടെ മേല്‍ക്കൂരയില്‍ പതിക്കുന്നതാണ് വീഡിയോ. 

Scroll to load tweet…

കേരളാ ടീം: സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍), രോഹന്‍ കുന്നുമ്മല്‍ (വൈസ് ക്യാപ്റ്റന്‍), കൃഷ്ണ പ്രസാദ്, ആനന്ദ് കൃഷ്ണന്‍, രോഹന്‍ പ്രേം, സച്ചിന്‍ ബേബി, വിഷ്ണു വിനോദ്, അക്ഷയ് ചന്ദ്രന്‍, ശ്രേയസ് ഗോപാല്‍, ജലജ് സക്‌സേന, വൈശാഖ് ചന്ദ്രന്‍, ബേസില്‍ തമ്പി, വിശ്വേഷര്‍ എ സുരേഷ്, മിഥുന്‍ എം ഡി, ബേസില്‍ എന്‍ പി, വിഷ്ണു രാജ് (വിക്കറ്റ് കീപ്പര്‍).

ഒഫീഷ്യല്‍സ്: നാസിര്‍ മച്ചാന്‍ (ഒബ്‌സെര്‍വര്‍), എം വെങ്കടരാമണ (ഹെഡ് കോച്ച്), എം. രാജഗോപാല്‍ (അസിറ്റന്റ് കോച്ച്), വൈശാഖ് കൃഷ്ണ (ട്രെയ്‌നര്‍), ആര്‍ എസ് ഉണ്ണികൃഷ്ണ (ഫിസിയോ), വാസുദേവന്‍ ഇരുശന്‍ (വീഡിയോ അനലിസ്റ്റ്), എന്‍ ജോസ് (ടീം മസാജര്‍).

ബാഗി ഗ്രീന്‍ തിരിച്ചുതരൂ! ടെസ്റ്റ് തൊപ്പി മോഷ്ടിക്കപ്പെട്ടതിന് പിന്നാലെ വികാരാധീനനായി ഡേവിഡ് വാര്‍ണര്‍ -വീഡിയോ