അണ്ടര്‍ 19 ലോകകപ്പ് സെമിയിലെ അഫ്ഗാൻ ഇന്നിങ്സിന്റെ 17-ാം ഓവറിലാണ് സംഭവം. ഇന്ത്യൻ പേസര്‍ ദീപേഷ് ദേവേന്ദ്രനായിരുന്നു ബൗളര്‍. സ്ട്രൈക്കില്‍ അഫ്ഗാൻ ബാറ്റര്‍ ഫൈസല്‍ ഷിനോസാദയും

ഒരു ബോളില്‍ ഒൻപത് റണ്‍സ്. അണ്ടർ 19 ലോകകപ്പില്‍ സംഭവിച്ചതാണ്. അതും ഇന്ത്യ-അഫ്ഗാനിസ്ഥാൻ സെമി ഫൈനലില്‍. നോ ബൊള്‍ ഇല്ല, സിക്‌സല്ല. പിന്നെ എങ്ങനെയെന്നല്ലെ...പറയാം.

അഫ്ഗാൻ ഇന്നിങ്സിന്റെ 17-ാം ഓവറിലാണ് സംഭവം. ഇന്ത്യൻ പേസര്‍ ദീപേഷ് ദേവേന്ദ്രനായിരുന്നു ബൗളര്‍. സ്ട്രൈക്കില്‍ അഫ്ഗാൻ ബാറ്റര്‍ ഫൈസല്‍ ഷിനോസാദയും.

ദീപേഷെറിഞ്ഞ ലെങ്ത് ബോള്‍ ഫൈസലിന്റെ ബാറ്റിനേയും വിക്കറ്റ് കീപ്പര്‍ അഭിഖ്യാൻ കുണ്ടുവിനേയും ബീറ്റ് ചെയ്തു. പന്ത് നേരെ ചെന്ന് പതിച്ചത് അഭിഖ്യാന്റെ പിന്നില്‍ വെച്ചിരുന്ന ഹെല്‍മെറ്റിലായിരുന്നു. ഹെല്‍മെറ്റില്‍ തട്ടി പന്ത് ബൗണ്ടറിയും കടന്നു.

ഉടൻ തന്നെ അമ്പയര്‍ അഞ്ച് റണ്‍സ് പെനാലിറ്റിയും ബൗണ്ടറിയും വിളിച്ചു. ഒരു പന്തില്‍ ഒൻപത് റണ്‍സെന്ന നരേറ്റീവ് അങ്ങനെയാണ് ആരാധകര്‍ക്കിടയില്‍ പടരുന്നത്.

എംസിസി നിയമം 28.3.2 ആണ് ഇവിടെ ബാധകമായത്. ഫീൽഡിങ് ടീം മൈതാനത്ത് വെച്ചിരിക്കുന്ന ഏതെങ്കിലും വസ്തുവില്‍ പന്ത് തട്ടിയാല്‍ ബാറ്റിങ് ടീമിന് അഞ്ച് റണ്‍സ് ലഭിക്കും. പന്ത് ബൗണ്ടറിയും കടന്നതോടെയാണ് പെനാലിറ്റിയും ബൗണ്ടറിയും ഉള്‍പ്പെടെ ഒൻപത് റണ്‍സായത്. പക്ഷേ, എന്നിട്ടും സ്കോര്‍ബോര്‍ഡില്‍ അഞ്ച് റണ്‍സ് മാത്രമെ ചേര്‍ക്കപ്പെട്ടൊള്ളു.

എംസിസി നിയമത്തിലെ തുടര്‍ഭാഗത്തില്‍ വ്യക്തമാക്കുന്ന മറ്റൊരു കാര്യമുണ്ട്. പന്ത് ഡെഡ് ആകുന്നതിന് മുൻപ് ലഭിക്കുന്ന റണ്‍സ് മാത്രമെ പെനാലിറ്റിക്കൊപ്പം ചേര്‍ക്കൂവെന്ന്. ഹെല്‍മെറ്റില്‍ തട്ടിയതോടെ പന്ത് ഡെഡ് ആയി. ശേഷം ലഭിച്ച ബൗണ്ടറി പരിഗണിച്ചില്ല.