രഞ്ജിയില്‍ സെഞ്ചുറിക്കുശേഷം ബാറ്റിനൊപ്പം കത്തുയര്‍ത്തി മനോജ് തിവാരിയുടെ ആഘോഷം

Published : Jun 16, 2022, 02:39 PM ISTUpdated : Jun 16, 2022, 02:42 PM IST
രഞ്ജിയില്‍ സെഞ്ചുറിക്കുശേഷം ബാറ്റിനൊപ്പം കത്തുയര്‍ത്തി മനോജ് തിവാരിയുടെ ആഘോഷം

Synopsis

മധ്യപ്രദേശിനെതിരായ മത്സരത്തില്‍ സെഞ്ചുറി നേടിയശേഷം ബാറ്റുയര്‍ത്തിയശേഷം പോക്കറ്റില്‍ നിന്ന് ഒരു കത്തുയര്‍ത്തിയായിരുന്നു തിവാരി സെഞ്ചുറി ആഘോഷിച്ചത്. ഭാര്യയും മക്കളും അടങ്ങുന്ന കുടുംബം നല്‍കിയ പിന്തുണ അറിയിക്കാനായി ഐ ലവ് യു സുസ്മിത(എന്‍റെ പ്രിയപ്പെട്ട ഭാര്യ), പിന്നെ മക്കളുടെ പേരും എഴുതിയ കത്താണ് തിവാരി ഉയര്‍ത്തി കാട്ടിയത്.  

കൊല്‍ക്കത്ത: സെഞ്ചുറി ആഘോഷിക്കാന്‍ ബാറ്റര്‍മാര്‍ പലവഴികളും കണ്ടെത്താറുണ്ട്. ആവേശത്തോടെ മുഷ്ടിചുരുട്ടിയും തുള്ളിച്ചാടിയും എല്ലാം. മറ്റ് ചിലരാകട്ടെ ഡ്രസ്സിംഗ് റൂമിലിരിക്കുന്ന ഭാര്യക്കോ കാമുകിക്കോ എല്ലാം ആണ് സെഞ്ചുറി സമര്‍പ്പിക്കാറുള്ളത്. എന്നാല്‍ രഞ്ജി ട്രോഫി(Ranji Trophy) സെമി ഫൈനലില്‍ ബംഗാളിലെ കായിക-യുവജനകാര്യ മന്ത്രി കൂടിയായ മുന്‍ ഇന്ത്യന്‍ താരം മനോജ് തിവാരി(Manoj Tiwary) അല്‍പം കൂടി വ്യത്യസ്തമായാണ് തന്‍റെ സെഞ്ചുറി ആഘോഷിച്ചത്.

മധ്യപ്രദേശിനെതിരായ മത്സരത്തില്‍ സെഞ്ചുറി നേടിയശേഷം ബാറ്റുയര്‍ത്തിയശേഷം പോക്കറ്റില്‍ നിന്ന് ഒരു കത്തുയര്‍ത്തിയായിരുന്നു തിവാരി സെഞ്ചുറി ആഘോഷിച്ചത്. ഭാര്യയും മക്കളും അടങ്ങുന്ന കുടുംബം നല്‍കിയ പിന്തുണ അറിയിക്കാനായി ഐ ലവ് യു സുസ്മിത(എന്‍റെ പ്രിയപ്പെട്ട ഭാര്യ), പിന്നെ മക്കളുടെ പേരും എഴുതിയ കത്താണ് തിവാരി ഉയര്‍ത്തി കാട്ടിയത്.

ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്ഥാനത്ത് രോഹിത്തിന്‍റെ പിന്‍ഗാമിയെ പ്രവചിച്ച് വസീം ജാഫര്‍

മധ്യപ്രദേശിനെതിരെ 211 പന്തില്‍ 102 റണ്‍സടിച്ച തിവാരി ബംഗാളിനെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയിരുന്നു. ക്വാര്‍ട്ടറില്‍ ജാര്‍ഖണ്ഡിനെതിരെ 136 റണ്‍സടിച്ച തിവാരിയുടെ തുടര്‍ച്ചയായ രണ്ടാം സെഞ്ചുറിയാണിത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ 29-മത്തെ സെഞ്ചുറി നേടിയ തിവാരി ആറാം വിക്കറ്റില്‍ ഷഹബാസ് അഹമ്മദിനൊപ്പം 183 റണ്‍സിന്‍റെ നിര്‍ണായക കൂട്ടുകെട്ടുയര്‍ത്തിയാണ് ബംഗാളിനെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയത്.

മധ്യപ്രദേശിന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 341 റണ്‍സിന് മറുപടിയായി 54-5 എന്ന നിലയില്‍ തകര്‍ന്നടിഞ്ഞ ബംഗാളിനെ തിവാരിയും ഷഹബാസും ചേര്‍ന്ന് മികച്ച കൂട്ടുകെട്ടിലൂടെ 273 റണ്‍സിലെത്തിച്ചു. ബംഗാളിനുവേണ്ടി ഷഹബാസ് അഹമ്മദ് 116 റണ്‍സെടുത്ത് ടോപ് സ്കോററായി. ഇരുവര്‍ക്കും പുറമെ ക്യാപ്റ്റന്‍ അഭിമന്യു ഈശ്വരന്‍(22) മാത്രമാണ് ബംഗാള്‍ നിരയില്‍ രണ്ടക്കം കടന്നത്.

അയലന്‍ഡിനെതിരെ ടി20 പരമ്പരക്കുള്ള ടീമിലില്ല; നിരാശ രണ്ട് വാക്കില്‍ പ്രകടമാക്കി രാഹുല്‍ തെവാട്ടിയ

2021ല്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന 36കാരനായ തിവാരി കഴിഞ്ഞ വര്‍ഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ശിഭ്പൂര്‍ മണ്ഡ‍ലത്തില്‍ നിന്ന് മത്സരിച്ച് ജയിച്ചു. ആദ്യ ഊഴത്തില്‍ തന്നെ തിവാരിയെ മുഖ്യമന്ത്രി മമത ബാനര്‍ജി കായിക, യുവജനക്ഷേമ വകുപ്പുകളുടെ മന്ത്രിയാക്കുകയും ചെയ്തു. ഇന്ത്യന്‍ കുപ്പായത്തില്‍ 12 ഏകദിനങ്ങളിലും മൂന്ന് ടി20 മത്സരങ്ങളിലും തിവാരി കളിച്ചിട്ടുണ്ട്.

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വിവാഹം ഒഴിവാക്കിയതിന് ശേഷം സ്മൃതി മന്ദാന ആദ്യമായി പൊതുവേദിയിൽ, പ്രതികരണം ഇങ്ങനെ; 'ക്രിക്കറ്റിനേക്കാൾ വലുതായി ഒന്നുമില്ല'
'സഞ്ജുവിനല്ല, അടുത്ത മത്സരങ്ങളിലും അവസരം നല്‍കേണ്ടത് ജിതേഷ് ശര്‍മക്ക്', തുറന്നുപറഞ്ഞ് ഇര്‍ഫാന്‍ പത്താന്‍