Asianet News MalayalamAsianet News Malayalam

IRE vs IND : അയലന്‍ഡിനെതിരെ ടി20 പരമ്പരക്കുള്ള ടീമിലില്ല; നിരാശ രണ്ട് വാക്കില്‍ പ്രകടമാക്കി രാഹുല്‍ തെവാട്ടിയ

മുമ്പൊരിക്കല്‍ ഐപിഎല്‍ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ ടീമിലെത്തിയ താരമാണ് തെവാട്ടിയ. എന്നാല്‍ യോ-യോ ടെസ്റ്റില്‍ പരാജയപ്പെട്ടതോടെ കളിക്കാനുള്ള അവസരം ലഭിച്ചില്ല.

Rahul Tewatia dig at selectors after team india snub for Ireland tour
Author
Rajkot, First Published Jun 16, 2022, 12:24 PM IST

രാജ്‌കോട്ട്: ഐപിഎല്ലില്‍ (IPL 2022) ഗുജറാത്ത് ടൈറ്റന്‍സിന്റെ ചില വിജയങ്ങളില്‍ രാഹുല്‍ തെവാട്ടിയക്ക് (Rahul Tewatia) വലിയ പങ്കുണ്ടായിരുന്നു. ടീമിന്റെ ഫിനിഷര്‍മാരില്‍ ഒരാളായിരുന്നു തെവാട്ടിയ. 12 ഇന്നിംഗ്‌സില്‍ 217 റണ്‍സാണ് തെവാട്ടിയ തേടിയത്. ഇതില്‍ അഞ്ച് തവണ താരം പുറത്താവാതിരുന്നു. 31 റണ്‍സാണ് താരത്തിന്റെ ശരാശരി. സ്‌ട്രൈക്ക് റേറ്റ് 147.61.

മുമ്പൊരിക്കല്‍ ഐപിഎല്‍ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ ടീമിലെത്തിയ താരമാണ് തെവാട്ടിയ. എന്നാല്‍ യോ-യോ ടെസ്റ്റില്‍ പരാജയപ്പെട്ടതോടെ കളിക്കാനുള്ള അവസരം ലഭിച്ചില്ല. ഐപിഎല്ലില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തെങ്കിലും ഇത്തവണ അദ്ദേഹത്തിന് ടീമിലെത്താനായില്ല. അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോല്‍ രാഹുല്‍ ത്രിപാഠി മാത്രമായിരുന്നു ടീമിലെ പുതുമുഖം. 

തെവാട്ടിയ എന്തായാലും ടീമിലെത്താന്‍ സാധിക്കാത്തതിലെ നിരാശ മറച്ചുവച്ചില്ല. ട്വിറ്ററില്‍ അദ്ദേഹം തന്റെ നിരാശ പ്രകടമാക്കി. 'പ്രതീക്ഷകള്‍ വേദനിപ്പിക്കും.' അദ്ദേഹം ട്വിറ്ററില്‍ കുറിച്ചിട്ടു. താരത്തെ ആശ്വാസ വാക്കുകളുനായി നിരവധി പേരെത്തി. താങ്കളുടെ സമയം വരുമെന്നാണ് ആരാധകരും പറയുന്നത്. രണ്ട് ടി20 മത്സരങ്ങളാണ് ഇന്ത്യ, അയര്‍ലന്‍ഡിനെതിരെ കളിക്കുക. ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ കിരീടത്തിലേക്ക് നയിച്ച ഹാര്‍ദ്ദിക് പാണ്ഡ്യയാണ് ഇന്ത്യന്‍ നായകന്‍. ഭുവനേശ്വര്‍ കുമാറാണ് വൈസ് ക്യാപ്റ്റന്‍. മലയാളി താരം സഞ്ജു സാംസണും ഐപിഎല്ലില്‍ തിളങ്ങിയ രാഹുല്‍ ത്രിപാഠിയും ഇന്ത്യന്‍ ടീമിലെത്തി.

 

ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയില്‍ നിന്ന് പരിക്കുമൂലം വിട്ടു നില്‍ക്കുന്ന സൂര്യകുമാര്‍ യാദവും ടീമില്‍ തിരിച്ചെത്തിയപ്പോള്‍ റിഷഭ് പന്തിന് വിശ്രമം അനുവദിച്ചു. ഐപിഎ്‌ലല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ കിരീടത്തിലേക്ക് നയിച്ചതിനൊപ്പം 15 മത്സരങ്ങളില്‍ 487 റണ്‍സും എട്ടു വിക്കറ്റും നേടി ഹാര്‍ദ്ദിക് തിളങ്ങിയിരുന്നു. രാജസ്ഥാന്‍ റോയല്‍സിനെ ഫൈനലിലേക്ക് നയിച്ച താരമാണ് സഞ്ജു. 17 മത്സരങ്ങളില്‍ 145 പ്രഹരശേഷിയില്‍ സഞ്ജു 458 റണ്‍സടിച്ചിരുന്നു. ത്രിപാഠിയാകട്ടെ ഐപിഎല്ലില്‍ 14 മത്സരങ്ങളില്‍ 37.55 ശരാശരിയില്‍ മൂന്ന് അര്‍ധസെഞ്ചുറിയോടെ 413 റണ്‍സ്  നേടി. 158.24 ആയിരുന്നു ത്രിപാഠിയുടെ സ്‌ട്രൈക്ക് റേറ്റ്. 

കെ എല്‍ രാഹുലില്ല, ഇന്ത്യന്‍ ടെസ്റ്റ് ടീം ഇംഗ്ലണ്ടില്‍; ചിത്രം പങ്കുവച്ച് ചേതേശ്വര്‍ പൂജാര

ഈ മാസം 26നും 28നും ഡബ്ലിലിനാണ് അയര്‍ലന്‍ഡിനെതിരായ രണ്ട് ടി20 മത്സരങ്ങള്‍. ദക്ഷിണാഫ്രിക്കക്കെതിാരയ പരമ്പരയില്‍ ടീമിലുള്ള പേസര്‍മാരായ ഉമ്രാന്‍ മാലിക്കും അര്‍ഷദീപ് സിംഗും ദിനേശ് കാര്‍ത്തിക്കും വെങ്കടേഷ് അയ്യരും അയര്‍ലന്‍ഡിനെതിരായ പരമ്പരയിലും ടീമില്‍ സ്ഥാനം നിലനിര്‍ത്തി. റുതുരാജ് ഗെയ്ക്വാദും ഇഷാന്‍ കിഷനും തന്നെയാണ് ഓപ്പണര്‍മാര്‍.

റിഷഭ് പന്തിന് പിന്നാലെ ഹാര്‍ദിക് പാണ്ഡ്യ നായകന്‍; ഈ വര്‍ഷം ഇന്ത്യയെ നയിക്കുന്ന അഞ്ചാമത്തെ താരം

ഇന്ത്യന്‍ ടീം: ഹാര്‍ദിക് പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, ഇഷാന്‍ കിഷന്‍, റിതുരാജ് ഗെയ്കവാദ്, സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ്, വെങ്കടേഷ് അയ്യര്‍, ദീപക് ഹൂഡ, രാഹുല്‍ ത്രിപാഠി, ദിനേശ് കാര്‍ത്തിക്, യൂസ്‌വേന്ദ്ര ചാഹല്‍, അക്‌സര്‍ പട്ടേല്‍, രവി ബിഷ്‌ണോയ്, ഹര്‍ഷല്‍ പട്ടേല്‍, ആവേഷ് ഖാന്‍, അര്‍ഷ്ദീപ് സിംഗ്, ഉമ്രാന്‍ മാലിക്ക്.
 

Latest Videos
Follow Us:
Download App:
  • android
  • ios