ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ കിരീടത്തിലേക്ക് നയിച്ച ഹാര്‍ദ്ദിക്കിന് ഏകദിനങ്ങളിലും ടി20യില്‍ രോഹിത്തിന്‍റെ പിന്‍ഗാമിയാവാനുള്ള എല്ലാ യോഗ്യതയുമുണ്ടെന്നും വസീം ജാഫര്‍ വ്യക്തമാക്കി. ഇപ്പോഴത്തെ നായകസ്ഥാനം അയാള്‍ അര്‍ഹിക്കുന്നു. ഭാവിയില്‍ വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ നായകസ്ഥാനത്തേക്ക് അയാളെ സെലക്ടര്‍മാര്‍ ഗൗരവമായി പരിഗണിക്കണം.

മുംബൈ: അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിന്‍റെ(Ireland vs India) നായകനായി ഹാര്‍ദ്ദിക് പാണ്ഡ്യയെ(Hardik Pandya) സെലക്ഷന്‍ കമ്മിറ്റി തെരഞ്ഞെടുത്തതിന് പിന്നാലെ ഏകദിനങ്ങളിലും ടി20യിലും ക്യാപ്റ്റന്‍ സ്ഥാനത്ത് രോഹിത് ശര്‍മയുടെ പിന്‍ഗമാമിയെ പ്രവചിച്ച് മുന്‍ ഇന്ത്യന്‍ താരം വസീം ജാഫര്‍(Wasim Jaffer). ഈ വര്‍ഷം വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഇന്ത്യയെ നയിക്കുന്ന അഞ്ചാമത്തെ നായകനാണ് ഹാര്‍ദ്ദിക് പാണ്ഡ്യ.

ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയില്‍ രോഹിത്തിന്‍റെ അഭാവത്തില്‍ കെ എല്‍ രാഹുലിനെ ആയിരുന്നു നായകനായി തെരഞ്ഞെടുത്തത്. എന്നാല്‍ രാഹുല്‍ പരമ്പരക്ക് തൊട്ടുമുമ്പ് പരിക്കേറ്റ് പിന്‍മാറിയതോടെ വൈസ് ക്യാപ്റ്റനായ റിഷഭ് പന്ത് ക്യാപ്റ്റനായി. റിഷഭിന് കീഴില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയാണ് വൈസ് ക്യാപ്റ്റനായത്.

അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു, ഹാര്‍ദ്ദിക് നായകന്‍; സഞ്ജു ടീമില്‍

അയര്‍ലന്‍ഡിനെതിരായ പരമ്പരയില്‍ റിഷഭ് പന്തിന് വിശ്രമം അനുവദിച്ചപ്പോള്‍ വൈസ് ക്യാപ്റ്റനായ ഹാര്‍ദ്ദിക് പാണ്ഡ്യ നായകനും പേസറും സീനിയര്‍ താരവുമായി ഭുവനേശ്വര്‍ കുമാര്‍ വൈസ് ക്യാപ്റ്റനുമായി. ഈ സാഹചര്യത്തില്‍ സ്ഥിരം നായകന്‍ രോഹിത് ശര്‍മ ടീമിനെ നയിക്കാനെത്തുമ്പോള്‍ ഹാര്‍ദ്ദിക്കിനെ വൈസ് ക്യാപ്റ്റനായി തുടരാന്‍ അനുവദിക്കണമെന്നാണ് വസീം ജാഫറിന്‍റെ അഭിപ്രായം.

ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ കിരീടത്തിലേക്ക് നയിച്ച ഹാര്‍ദ്ദിക്കിന് ഏകദിനങ്ങളിലും ടി20യില്‍ രോഹിത്തിന്‍റെ പിന്‍ഗാമിയാവാനുള്ള എല്ലാ യോഗ്യതയുമുണ്ടെന്നും വസീം ജാഫര്‍ വ്യക്തമാക്കി. ഇപ്പോഴത്തെ നായകസ്ഥാനം അയാള്‍ അര്‍ഹിക്കുന്നു. ഭാവിയില്‍ വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ നായകസ്ഥാനത്തേക്ക് അയാളെ സെലക്ടര്‍മാര്‍ ഗൗരവമായി പരിഗണിക്കണം. പ്രത്യേകിച്ചും രോഹിത് ശര്‍മ കളിക്കാത്ത സാഹചര്യങ്ങളില്‍ ഹാര്‍ദ്ദിക് ആയിരിക്കണം സെലക്ടര്‍മാരുടെ ആദ്യ ചോയ്സ്.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിനിറങ്ങും മുമ്പ് ഇന്ത്യക്ക് തിരിച്ചടി

ഐപിഎല്ലില്‍ ക്യാപ്റ്റനായപ്പോള്‍ പുറത്തെടുത്ത മികവും കളിക്കാരനെന്ന നിലയിലെ മികച്ച പ്രകടനവും അയാള്‍ തീര്‍ത്തും നായക പദവിക്ക് അര്‍ഹനാണെന്ന് തെളിയിക്കുന്നതാണ്. അതുകൊണ്ടുതന്നെ രോഹിത്തിന്‍റെ പിന്‍ഗാമി സ്ഥാനത്തേക്ക് അയാള്‍ തന്നെയാമ് നമ്പര്‍ വണ്‍ ചോയ്സെന്നും ജാഫര്‍ ക്രിക് ഇന്‍ഫോയോട് പറഞ്ഞു.

രോഹിത് കളിക്കുകയാണെങ്കില്‍ ഹാര്‍ദ്ദിക്കിനെ വൈസ് ക്യാപ്റ്റനാക്കണം. കാരണം ക്യാപ്റ്റന്‍സിയുടെ ഉത്തരവാദിത്തം ആസ്വദിക്കുകയും മികച്ച പ്രകടനം പുറത്തെടുക്കാനുള്ള പ്രചോദനമാക്കുകയും ചെയ്യുന്ന കളിക്കാരനാണ് ഹാര്‍ദ്ദിക്. അതുപോലെ സഹതാരങ്ങളെ പ്രചോദിപ്പിച്ച് അവരുടെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാനും ഹാര്‍ദ്ദിക്കിന് കഴിയുന്നുണ്ടെന്നും ജാഫര്‍ പറഞ്ഞു.