രഞ്ജി ട്രോഫി: ഒഡിഷയുടെ ബോളിംഗ് കരുത്തിന് മുന്നിൽ പതറി കേരളം; നാല് വിക്കറ്റ് നഷ്ടം

Published : Oct 18, 2026, 12:37 PM IST
Kerala Ranji Trophy

Synopsis

രഞ്ജി ട്രോഫി ക്രിക്കറ്റിൽ ഒഡിഷക്കെതിരെ ആദ്യം ബാറ്റ് ചെയ്യുന്ന കേരളത്തിന് ബാറ്റിംഗ് തകർച്ച. ആദ്യ ദിനം ലഞ്ചിന് പിരിയുമ്പോൾ കേരളം നാലു വിക്കറ്റ് നഷ്ടത്തിൽ 92 റൺസെന്ന നിലയിലാണ്.

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിലെ രണ്ടാം മത്സരത്തില്‍ ഒഡിഷക്കെതിരെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യുന്ന കേരളത്തിന് ബാറ്റിംഗ് തകര്‍ച്ച. മത്സരത്തിന്‍റെ ആദ്യ ദിനം ലഞ്ചിന് പിരിയുമ്പോള്‍ കേരളം നാലു വിക്കറ്റ് നഷ്ടത്തില്‍ 92 റണ്‍സെന്ന നിലയിലാണ്യ 40 റണ്‍സോടെ സച്ചിന്‍ ബേബിയും 19 റണ്‍സുമായി സല്‍മാന്‍ നിസാറും ക്രീസില്‍. കഴി‌ഞ്ഞ മത്സരത്തില്‍ സെഞ്ചുറി നേടിയ ഓപ്പണര്‍ അഭിഷേക് പി നായര്‍, മറ്റൊരു ഓപ്പണറായ അഭിഷേക് ജെ നായര്‍ ജലജ് സക്സേന, ക്യാപ്റ്റൻ വിഷ്ണു വിനോദ് എന്നിവരുടെ വിക്കറ്റുകളാണ് കേരളത്തിന് ആദ്യ സെഷനില്‍ നഷ്ടമായത്.

ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ കേരളത്തെ ഞെട്ടിച്ചാണ് ഒഡിഷ തുടങ്ങിയത്. മൂന്നാം ഓവറിലെ ആദ്യ പന്തില്‍ തന്നെ കഴിഞ്ഞ മത്സരത്തിലെ സെഞ്ചുറി വീരനായ അഭിഷേക് പി നായരെ രാജേഷ് മൊഹന്തി പൂജ്യത്തിന് മടക്കി. നാലാം ഓവറിലെ അവസാന പന്തില്‍ ജലജ് സക്സേനയെ ലളിത് യാദവ് പൂജ്യനായി മടക്കിയപ്പോള്‍ പതിമൂന്നാം ഓവറിലെ അവസാന പന്തില്‍ അഭിഷേക് ജെ നായരും ലളിതിന് മുന്നില്‍ കീഴടങ്ങി. തുടക്കത്തിലെ 18-3 എന്ന നിലയില്‍ തകര്‍ന്നടിഞ്ഞ കേരളത്തെ ക്യാപ്റ്റൻ വിഷ്ണു വിനോദും മുന്‍ നായകന്‍ സച്ചിന്‍ ബേബിയും ചേര്‍ന്ന് 50 കടത്തി.

ആദ്യ സെഷന്‍ തീരുന്നതിന് തൊട്ടു മുമ്പ് വിഷ്ണു വിനോദിനെ പുറത്താക്കി സൗമ്യ ലങ്ക കേരളത്തിന് അടുത്ത പ്രഹരമേല്‍പ്പിച്ചു. കൂടുതല്‍ നഷ്ടങ്ങളില്ലാതെ സച്ചിന്‍ ബേബിയും സല്‍മാന്‍ നിസാറും ചേര്‍ന്ന് കേരളത്തെ ആദ്യ സെഷനില്‍ 92 റണ്‍സിലെത്തിച്ചു. ആദ്യ മത്സരത്തില്‍ ജാര്‍ഖണ്ഡിനെതിരെ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങി സമനില നേടിയ കേരളത്തിന് ഒഡിഷക്കെതിരായ മത്സരം നിര്‍ണായകമാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ധോണിയെ സമ്മാനിച്ചത്‌ ഗാംഗുലിയുടെ നിലപാടാണ്‌, സൂര്യവംശിയെ ശ്രേയസ്‌ അയ്യര്‍ ഇല്ലാതാക്കുമോ? ഗംഭീറിന്‌ വിമര്‍ശനം
'പ്ലേയിംഗ് ഇലനില്‍ എന്തിനാണ് 8 ബാറ്റര്‍മാര്‍'?, ഇന്ത്യൻ ടീം കോംബിനേഷനെതിരെ രൂക്ഷ വിമര്‍ശവുമായി സുനിൽ ഗവാസ്കർ