ക്യാപ്റ്റനായുള്ള അരങ്ങേറ്റത്തിൽ വിജയത്തുടക്കമിട്ട് മുഹമ്മദ് സിറാജ്, ഇന്നിംഗ്സ് ജയവുമായി മുംബൈയും ഹൈദരാബാദും

Published : Oct 13, 2026, 08:37 PM IST
Mohammed Siraj

Synopsis

ഹൈദരാബാദിന്‍റെ വിജയത്തിൽ നിർണായകമായത് ബൗളർമാരുടെ പ്രകടനമാണ്. രണ്ടാം ഇന്നിംഗ്സിൽ 6 വിക്കറ്റ് വീഴ്ത്തിയ തനയ് ത്യാഗരാജനും (6/52) 2 വിക്കറ്റ് നേടിയ മുഹമ്മദ് സിറാജുമാണ് (2/19) ത്രിപുരയെ തകർത്തത്.

മുംബൈ: രഞ്ജി ട്രോഫി സീസണിലെ ആദ്യ മത്സരത്തിൽ വിജയത്തുടക്കം കുറിച്ച് മുൻ ചാമ്പ്യന്മാരായ മുംബൈയും ഹൈദരാബാദും. മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ നടന്ന എലൈറ്റ് ഗ്രൂപ്പ് ഡി മത്സരത്തിൽ ചണ്ഡീഗഡിനെ ഇന്നിംഗ്സിനും 155 റൺസിനുമാണ് മുംബൈ തോൽപ്പിച്ചത്. മറ്റൊരു മത്സരത്തിൽ (എലൈറ്റ് ഗ്രൂപ്പ് ബി) ത്രിപുരയെ ഇന്നിംഗ്സിനും 40 റൺസിനും തകർത്ത് ഹൈദരാബാദും ഗംഭീര വിജയം ആഘോഷിച്ചു.

ചണ്ഡീഗഡിനെ കശക്കിയെറിഞ്ഞ് മുംബൈ

വാംഖഡെയിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത മുംബൈ ഒന്നാം ഇന്നിംഗ്സിൽ 429 റൺസ് അടിച്ചുകൂട്ടി. നായകൻ സിദ്ധേഷ് ലാഡ് (86), മുഷീർ ഖാൻ (65), തനുഷ് കോട്ടിയാൻ (58), മോഹിത് അവസ്തി (56*) എന്നിവരുടെ അർദ്ധസെഞ്ചുറികളാണ് മുംബൈയ്ക്ക് കൂറ്റൻ സ്കോർ സമ്മാനിച്ചത്. മറുപടി ബാറ്റിംഗിനിറങ്ങിയ ചണ്ഡീഗഡിന്റെ ഒന്നാം ഇന്നിംഗ്സ് വെറും 78 റൺസിൽ അവസാനിച്ചു. 351 റൺസിന്റെ കൂറ്റൻ ഒന്നാം ഇന്നിംഗ്സ് ലീഡുമായി ഫോളോ ഓൺ ചെയ്ത ചണ്ഡീഗഡ് രണ്ടാം ഇന്നിംഗ്സിൽ 196 റൺസിന് പുറത്താവുകയായിരുന്നു. മുംബൈയ്ക്കായി ഷംസ് മുലാനിയും തനുഷ് കോട്ടിയാനും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. സ്കോർ ചുരുക്കത്തിൽ: മുംബൈ: 429. ചണ്ഡീഗഡ്, 78,196.

ത്രിപുരയെ തളച്ച് തനയ് ത്യാഗരാജ്

ഹൈദരാബാദിന്‍റെ വിജയത്തിൽ നിർണായകമായത് ബൗളർമാരുടെ പ്രകടനമാണ്. രണ്ടാം ഇന്നിംഗ്സിൽ 6 വിക്കറ്റ് വീഴ്ത്തിയ തനയ് ത്യാഗരാജനും (6/52) 2 വിക്കറ്റ് നേടിയ മുഹമ്മദ് സിറാജുമാണ് (2/19) ത്രിപുരയെ തകർത്തത്. ആദ്യ ഇന്നിംഗ്സില്‍ 134 റൺസിന് പുറത്തായ ത്രിപുരക്കെതിരെ ഹൈദരാാബദ് ഒന്നാം ഇന്നിംഗ്സില്‍ 294 റണ്‍സെടുത്തു. ത്രിപുരയുടെ രണ്ടാം ഇന്നിംഗ്സ് 120 റൺസിൽ അവസാനിച്ചു. സ്കോർ: ത്രിപുര 134,120, ഹൈദരാബാദ് 294.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ദക്ഷിണാഫ്രിക്കയെ തകർത്ത് ഓസ്ട്രേലിയ; ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്‍റ് പട്ടികയിൽ മാറ്റം; ഇന്ത്യ അഞ്ചാമത്
ഒറ്റക്ക് പൊരുതി അഭിഷേക് പി നായർ, രഞ്ജി ട്രോഫിയിൽ ജാർഖണ്ഡിനെതിരെ കേരളത്തിന് ബാറ്റിംഗ് തകര്‍ച്ച