ഒറ്റക്ക് പൊരുതി അഭിഷേക് പി നായർ, രഞ്ജി ട്രോഫിയിൽ ജാർഖണ്ഡിനെതിരെ കേരളത്തിന് ബാറ്റിംഗ് തകര്‍ച്ച

Published : Oct 13, 2026, 07:30 PM IST
Abhishek P Nair

Synopsis

ഒരു ഘട്ടത്തിൽ രണ്ട് വിക്കറ്റിന് 224 റൺസെന്ന ശക്തമായ നിലയിലായിരുന്ന കേരളത്തിന്, അവസാന സെഷനിൽ വീണ നാല് വിക്കറ്റുകളാണ് തിരിച്ചടിയായത്.

ജംഷഡ്പൂർ: രഞ്ജി ട്രോഫിയിൽ ജാർഖണ്ഡിനെതിരെ നല്ല തുടക്കത്തിനുശേഷം കേരളത്തിന് ബാറ്റിംഗ് തകര്‍ച്ച. ജാര്‍ഖണ്ഡിന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 587 റണ്‍സിന് മറുപടിയായി മൂന്നാം ദിനം കളി നിർത്തുമ്പോൾ കേരളം ആറ് വിക്കറ്റിന് 269 റൺസെന്ന നിലയിലാണ്. 17 റണ്‍സുമായി സല്‍മാന്‍ നിസാറും 13 റണ്‍സുമായി ആദിത്യ സര്‍വാതെയുമാണ് ക്രീസിൽ. നാലു വിക്കറ്റ് ശേഷിക്കെ ജാര്‍ഖണ്ഡിന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറിനൊപ്പമെത്താൻ കേരളത്തിന് 318 റണ്‍സ് കൂടി വേണം. ഒരു ഘട്ടത്തിൽ രണ്ട് വിക്കറ്റിന് 224 റൺസെന്ന ശക്തമായ നിലയിലായിരുന്ന കേരളത്തിന്, അവസാന സെഷനിൽ വീണ നാല് വിക്കറ്റുകളാണ് തിരിച്ചടിയായത്. ഓപ്പണർ അഭിഷേക് പി. നായരുടെ സെഞ്ച്വറിയാണ് കേരളത്തിന്‍റെ ഇന്നിങ്സിന് കരുത്ത് പകർത്തിയത്.

ഇന്നിങ്സ് തുറന്ന രോഹൻ കുന്നുമ്മലും അഭിഷേക് പി. നായരും ചേർന്ന് മികച്ച തുടക്കമാണ് കേരളത്തിന് നൽകിയത്. രോഹൻ പതിവ് ശൈലിയിൽ മികച്ച ഷോട്ടുകളുമായി കളം നിറഞ്ഞപ്പോൾ കരുതലോടെയുള്ള തുടക്കമായിരുന്നു അഭിഷേകന്‍റേത്. സ്കോർ 83ൽ നിൽക്കെ രോഹൻ മടങ്ങി. ഉത്കർഷ് സിങ്ങിന്‍റെ പന്തിൽ സുഷാന്ത് മിശ്ര ക്യാച്ചെടുത്താണ് 44 റൺസെടുത്ത രോഹൻപുറത്തായത്. തുടർന്നെത്തിയ സച്ചിൻ ബേബിയും അഭിഷേകും ചേർന്ന് 121 റൺസ് കൂട്ടിച്ചേർത്തു. ഇതിനിടയിൽ അഭിഷേക് രഞ്ജി ട്രോഫിയിലെ ആദ്യ സെഞ്ച്വറി പൂർത്തിയാക്കി. ആദിത്യ സിങ്ങിനെ സിക്സർ പറത്തിയാണ് അഭിഷേക് നൂറിലെത്തിയത്.

സ്കോർ 204ൽ നിൽക്കെ 35 റൺസെടുത്ത സച്ചിൻ ബേബി പുറത്തായി. ഉത്കർഷ് സിങ്ങിന്‍റെ പന്തിൽ റോബിൻ മിൻസിന് ക്യാച്ച് നൽകിയായിരുന്നു സച്ചിന്‍റെ മടക്കം. തുട‍ർന്ന് അവസാന സെഷനിൽ നാല് വിക്കറ്റുകൾ കൂടി വീണത് കേരളത്തിന് തിരിച്ചടിയായി. 126 റൺസെടുത്ത അഭിഷേക് പി. നായരെ മനോഹരമായൊരു റിട്ടേൺ ക്യാച്ചിലൂടെയാണ് മനീഷി പുറത്താക്കിയത്. പത്ത് ഫോറും അഞ്ച് സിക്സും അടങ്ങുന്നതായിരുന്നു അഭിഷേകിന്‍റെ ഇന്നിങ്സ്.

തൊട്ടുപിറകെ ഒരേ ഓവറിൽ തുടരെയുള്ള പന്തുകളിൽ വിഷ്ണു വിനോദും മുഹമ്മദ് അസറുദ്ദീനും പുറത്തായി. 15 റൺസെടുത്ത വിഷ്ണു വിനോദ് മുഹമ്മദ് കുനൈൻ ഖുറേഷിയുടെ പന്തിൽ എൽ.ബി.ഡബ്ല്യുവിൽ കുടുങ്ങിയപ്പോൾ, തൊട്ടടുത്ത പന്തിൽ മുഹമ്മദ് അസറുദ്ദീൻ ക്യാച്ച് നൽകി മടങ്ങി. ജലജ് സക്സേന ഏഴ് റൺസെടുത്ത് പുറത്തായി. കളി നിർത്തുമ്പോൾ 17 റൺസോടെ സൽമാൻ നിസാറും 13 റൺസോടെ ആദിത്യ സർവാടെയുമാണ് ക്രീസിൽ. ജാർഖണ്ഡിന് വേണ്ടി ഉത്കർഷ് സിങ് മൂന്നും മുഹമ്മദ് കുനൈൻ ഖുറേഷി രണ്ടും വിക്കറ്റുകൾ വീഴ്ത്തി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

സി കെ നായിഡു ട്രോഫി: പോണ്ടിച്ചേരിക്കെതിരെ പിടിമുറുക്കി കേരളം; ലക്ഷ്യം കൂറ്റൻ ഒന്നാം ഇന്നിംഗ്സ് ലീഡ്
അഭിഷേകിനെ മറികടന്ന് ഗില്‍, ശ്രീ ചരണിയെ മറികടന്ന് ഷഫാലി, ഐസിസി 'പ്ലെയർ ഓഫ് ദി മന്ത്' പുരസ്കാരം പ്രഖ്യാപിച്ചു