
കറാച്ചി: ടി20 ലോകകപ്പിന് മുന്നോടിയായി ഇന്ത്യ ടീം പരീക്ഷണങ്ങളിലൂടെ കടന്നുപോകുകയാണ്. ദക്ഷിണാഫ്രിക്കക്കെതിരെയും അയര്‍ലന്‍ഡിനെതിരെയും സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കി യുവതാരങ്ങളെ ഇറക്കാനുള്ള തീരുമാനം ഇതിന്‍റെ ഭാഗമാണ്. ഇതിനുശേഷം നടക്കുന്ന ഇംഗ്ലണ്ടിനെതിരായ പരമ്പരയിലൂടെ ലോകകപ്പ് ടീം സംബന്ധിച്ച് ധാരണയാകുമെന്ന് ഇന്നലെ ബിസിസിഐ പ്രസിഡന്‍റ് സൗവ് ഗാംഗുലിയും വ്യക്തമാക്കിയിരുന്നു.
ഈ സാഹചര്യത്തില്‍ അയര്‍ലന്‍ഡിനെതിരായ പരമ്പരയില്‍ ആരാകും ഇന്ത്യയുടെ വിക്കറ്റ് കീപ്പറാകുക എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയില്‍ റിഷഭ് പന്ത് ക്യാപ്റ്റന്‍റെയും വിക്കറ്റ് കീപ്പറുടെയും റോളുകള്‍ ഏറ്റെടുത്തിരുന്നു. ബാറ്ററായി നിരാശപ്പെടുത്തി പന്ത് ക്യാപ്റ്റനെ നിലയില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. അതേസമയം ബാറ്ററായും ഫിനിഷാറും ദിനേശ് കാര്‍ത്തിക് തിളങ്ങി. ഓപ്പണര്‍ സ്ഥാനത്ത് ഇഷാന്‍ കിഷനും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.
എന്നാല്‍ അയര്‍ലന്‍ഡിനെതിരായ പരമ്പരയില്‍ റിഷഭ് പന്തിന് വിശ്രമം അനുവദിച്ചപ്പോള്‍ ഇഷാന്‍ കിഷനും ദിനേശ് കാര്‍ത്തിക്കിനും പുറമെ മലയാളി താരം സഞ്ജു സാംസണാണ് ടീമില്‍ ഇടം നേടിയിരിക്കുന്നു. ഈ സാഹചര്യത്തില്‍ ആരാകും അന്തിമ ഇളവനില്‍ വിക്കറ്റ് കീപ്പറാകുക എന്ന് തുറന്നു പറയുകയാണ് മുന്‍ പാക് താരം റഷീദ് ലത്തീഫ്.
ലോക ക്രിക്കറ്റില്‍ വിക്കറ്റ് കീപ്പര്‍മാരെല്ലാം മികവ് കാട്ടുന്നുണ്ട്. എന്നാല്‍ അവരെല്ലാം മിക് വാട്ടുന്നത് ചോപ് ഓര്‍ഡറിലാണ്. ദിനേശ് കാര്‍ത്തിക്കിന്‍റെ ഏറ്റവും വലിയ പ്രത്യേകത അദ്ദേഹം ഫിനിഷറെന്ന നിലയിലാണ് മികവ് കാട്ടുന്നത്. അത് അപൂര്‍വതയാണ്. സഞ്ജു സാംസണ്‍ മികച്ച ബാറ്ററാണ്. പക്ഷെ അദ്ദേഹം ബാറ്റ് ചെയ്യുന്നത് ടോപ് ഓര്‍ഡറിലാണ്. അതുകൊണ്ട് അയര്‍ലന്‍ഡിനെതിരെ ദിനേശ് കാര്‍ത്തിക്കിന് അന്തിമ ഇലവനില്‍ അഴസരം നല്‍കണമെന്നും ലത്തീഫ് യൂട്യൂബ് ചാനലില്‍ പറഞ്ഞു.
സഞ്ജു ഇന്ത്യന്‍ ടീമിലെത്തിയിട്ട് 7 വര്‍ഷം, ഇതുവരെ കളിച്ചത് 13 മത്സരങ്ങള്‍
കാര്‍ത്തിക്കിനെപ്പോലെ വളരെ കുറച്ച് വിക്കറ്റ് കീപ്പര്‍മാര്‍ക്കെ മധ്യനിരയില്‍ ഇത്രയും മികച്ച പ്രകടനം പുറത്തെടുക്കാനാവൂ എന്നും അതുകൊണ്ടുതന്നെ തന്‍റെ ടീമില്‍ സ‍്ജുവിന് പകരം കാര്‍ത്തിക്കായിരിക്കും ഉണ്ടാകുകയെന്നും ലത്തീഫ് പറഞ്ഞു. ഈ മാസം 26നും 28നുമാണ് അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ ഇന്ത്യ കളിക്കുക. ഹാര്‍ദ്ദിക് പാണ്ഡ്യയാണ് ഇന്ത്യയെ നയിക്കുന്നത്. രണ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയില്‍ ടീമിലില്ലാതിരുന്ന സഞ്ജുവിനെ സെലക്ടര്‍മാര്‍ അയര്‍ലന്‍ഡിനെതിരായ പരമ്പരയില്‍ ഉള്‍പ്പെടുത്തുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!