ഇന്ത്യ-ദക്ഷിണാഫ്രിക്ക നിര്‍ണായക അഞ്ചാം ടി20 ഇന്ന്, ചരിത്രനേട്ടത്തിനരികെ ഇന്ത്യ

Published : Jun 19, 2022, 10:16 AM IST
ഇന്ത്യ-ദക്ഷിണാഫ്രിക്ക നിര്‍ണായക അഞ്ചാം ടി20 ഇന്ന്, ചരിത്രനേട്ടത്തിനരികെ ഇന്ത്യ

Synopsis

ടി20 പരമ്പരയിലെ ആദ്യ രണ്ട് കളിയിലും തോറ്റ ശേഷം 5 മത്സരങ്ങളുടെ ട്വന്‍റി 20 പരമ്പര ഇതുവരെ ഒരു ടീമും സ്വന്തമാക്കിയിട്ടില്ലെന്നതിനാല്‍ തുടര്‍ജയങ്ങളുടെ ആവേശത്തിൽ എത്തുന്ന നീലപ്പടയെ കാത്തിരിക്കുന്നതും ചരിത്രം തിരുത്താനുള്ള അവസരം.

ബംഗലൂരു: ഇന്ത്യ-ദക്ഷിണാഫ്രിക്ക(India vs South Africa) ടി20 പരമ്പര വിജയികളെ ഇന്നറിയാം. അവസാന മത്സരം വൈകീട്ട് 7 മണിക്ക് ബെംഗളൂരുവില്‍ നടക്കും.മഴ കാരണം മത്സരം തടസ്സപ്പെടുമെന്ന് ആശങ്കയുണ്ട്. പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്‍റെ സ്വന്തം നാട്ടിൽ പരമ്പര ഉറപ്പിക്കാന്‍ നാണ് ഇന്ത്യ ഇറങ്ങുന്നത്.

ടി20 പരമ്പരയിലെ ആദ്യ രണ്ട് കളിയിലും തോറ്റ ശേഷം 5 മത്സരങ്ങളുടെ ട്വന്‍റി 20 പരമ്പര ഇതുവരെ ഒരു ടീമും സ്വന്തമാക്കിയിട്ടില്ലെന്നതിനാല്‍ തുടര്‍ജയങ്ങളുടെ ആവേശത്തിൽ എത്തുന്ന നീലപ്പടയെ കാത്തിരിക്കുന്നതും ചരിത്രം തിരുത്താനുള്ള അവസരം.നായകന്‍ പന്ത് അടക്കം ബാറ്റര്‍മാരില്‍ പലരും മികച്ച ഫോമിൽ അല്ലെങ്കിലും ജീവന്മരണപോരാട്ടത്തിൽ മാറ്റത്തിന് സാധ്യത കുറവാകും.

ടി20 ലോകകപ്പില്‍ ആരൊക്കെ ഇന്ത്യന്‍ ടീമിലുണ്ടാകുമെന്ന് ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ അറിയാമെന്ന് ഗാംഗുലി

ആര്‍സിബി വ്യക്തിഗത മികവിലൂടെ ആദ്യ രണ്ട് മത്സരങ്ങളില്‍ വിജയം പിടിച്ചെടുത്ത മില്ലറിനും ക്ലാസ്സനും രാജ്കോട്ടിലും വിശാഖപ്പട്ടണത്തും അടിതെറ്റിയതാണ് വഴിത്തിരിവായത്. നാലാം ഏകദിനത്തിൽ  പരിക്കേറ്റ ടെംബാ ബാവുമ കളിച്ചില്ലെങ്കില്‍ കേശവ് മഹാരാജ് സന്ദര്‍ശകരെ നയിച്ചേക്കും.

ദിനേശ് കാർത്തിക് ടി20 ലോകകപ്പ് കളിക്കില്ലെന്ന് എങ്ങനെ അറിയാം'; ഗംഭീറിനെ പൊരിച്ച് ഗാവസ്‍കർ

അഞ്ച് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ രണ്ട് കളികളും തോറ്റ ഇന്ത്യ പിന്നീട് അതിശക്തമായി തിരിച്ചുവരുകയായിരുന്നു. ആദ്യ കളിയിൽ 211 റൺസ് അടിച്ചെങ്കിലും ഇന്ത്യക്ക് ജയിക്കാനായില്ല. ഏഴ് വിക്കറ്റിന് തോറ്റു. രണ്ടാം മത്സരത്തിൽ നാലു വിക്കറ്റിനായിരുന്നു ഇന്ത്യയുടെ തോൽവി. മൂന്നാമത്തെ കളിയിൽ 48 റൺസിന്‍റെ മിന്നും ജയം ഇന്ത്യ സ്വന്തമാക്കി. നാലാമത്തെ മത്സരത്തിൽ, ഇന്ത്യക്ക് 82 റൺസിന്‍റെ വമ്പൻ ജയം. നാലു മത്സരങ്ങളിലും ടോസ് നേടിയ ദക്ഷണാഫ്രിക്ക ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു.

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കോലിയോ ബുംറയോ രോഹിതോ ബാബർ അസമോ അല്ല! 2025 ൽ പാകിസ്ഥാനികൾ ഏറ്റവുമധികം തിരഞ്ഞത് ആരെയെന്നറിയുമോ? ഒറ്റ ഉത്തരം, അഭിഷേക് ശർമ്മ
മുഷ്താഖ് അലി ടി20: പ്രാഥമിക ഘട്ടം കഴിയുമ്പോള്‍ റണ്‍വേട്ടയില്‍ ഒന്നാമനായി കുനാല്‍ ചന്ദേല, സഞ്ജു 23-ാം സ്ഥാനത്ത്