വിരാട് കോലിയെ ഓപ്പണറാക്കി പരീക്ഷിക്കുമെന്ന സൂചന കവിഞ്ഞ ദിവസം ക്യാപ്റ്റന്‍ രോഹിത് ശര്‍മ നല്‍കിയിരുന്നു. ടീമില്‍ ഒപ്ഷനുകള്‍ ലഭിക്കുന്നത് നല്ലതാണെന്നാണ് രോഹിത്തിന്റെ പക്ഷം.

മൊഹാലി: ടി20 ലോകകപ്പില്‍ കെ എല്‍ രാഹുലായിരിക്കും ഇന്ത്യയുടെ ഓപ്പണറെന്ന് കഴിഞ്ഞ ദിവസം ക്യാപ്റ്റന്‍ രോഹിത് ശര്‍മ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഓസ്‌ട്രേലിയക്കെതിരായ പരമ്പരയില്‍ വിരാട് കോലിയെ ഓപ്പണറാക്കി പരീക്ഷിക്കുമെന്നും രോഹിത് പറഞ്ഞിരുന്നു. ഇന്നാണ് ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പര തുടങ്ങുന്നത്.

ഇക്കാര്യം വാര്‍ത്തയില്‍ പറയുന്നതിനിടെ അവതാരകന് ഒരു അബദ്ധം പിണഞ്ഞു. ഹിന്ദി ചാനലിലെ അവതാരകന്‍ കെ എല്‍ രാഹുല്‍ എന്നതിന് പകരം പറഞ്ഞത് രാഹുല്‍ ഗാന്ധി എന്നാണ്. വാര്‍ത്തയില്‍ പറയുന്നതിങ്ങനെ... ''ടി20 ലോകകപ്പില്‍ രാഹുല്‍ ഗാന്ധി ഓപ്പണ്‍ ചെയ്യുമെന്ന് ക്യാപ്റ്റന്‍ രോഹിത് ശര്‍മ വ്യക്തമാക്കി. ചില മത്സരങ്ങളില്‍ വിരാട് കോലിയും ഓപ്പണറായെത്തും.'' ഇത്രയുമാണ് അവതാരകന്‍ പറഞ്ഞത്. വീഡിയോ കാണാം...

Scroll to load tweet…

വിരാട് കോലിയെ ഓപ്പണറാക്കി പരീക്ഷിക്കുമെന്ന സൂചന കവിഞ്ഞ ദിവസം ക്യാപ്റ്റന്‍ രോഹിത് ശര്‍മ നല്‍കിയിരുന്നു. ടീമില്‍ ഒപ്ഷനുകള്‍ ലഭിക്കുന്നത് നല്ലതാണെന്നാണ് രോഹിത്തിന്റെ പക്ഷം. രോഹിത്തിന്റെ വാക്കുകള്‍... ''ടീമില്‍ ഓപ്ഷനുകള്‍ ലഭിക്കുന്നത് എപ്പോഴും നല്ലതാണ്. പ്രത്യേകിച്ച് ഒരു ടൂര്‍ണമെന്റിന് പോകുമ്പോള്‍. അത്തരമൊരു സന്തുലിതാവസ്ഥ ടീമിന് വേണം. മൂന്നാം ഓപ്പണറെ എടുക്കാത്ത സാഹചര്യത്തില്‍ തീര്‍ച്ചയായും കോലിക്ക് ആ റോളില്‍ എത്താനാകും. തന്റെ ഫാഞ്ചൈസിക്കായി കോലി ഓപ്പണ്‍ ചെയ്തിട്ടുണ്ട്. ആ റോള്‍ മനോഹരമായി ചെയ്തിട്ടുമുണ്ട്. അതിനാല്‍ കോലി ടീമിന് ഒരു ഓപ്ഷനാണ്. 

Scroll to load tweet…

ഞാന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡുമായി സംസാരിച്ചിരുന്നു. കുറച്ച് മത്സരങ്ങളില്‍ ആവശ്യമെങ്കില്‍ വിരാട് കോലിയെ ഓപ്പണ്‍ ചെയ്യിക്കണമെന്ന് ഞങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ മത്സരത്തില്‍ നമ്മള്‍ കോലിയെ ഓപ്പണറായി കണ്ടതാണ്. അദ്ദേഹത്തിന്റെ പ്രകടനത്തില്‍ സന്തുഷ്ടരാണ്. എങ്കിലും പരീക്ഷണത്തിനില്ല. കെ എല്‍ രാഹുല്‍ തന്നെയായിരിക്കും നമ്മുടെ ഓപ്പണര്‍. ഒന്നോ രണ്ടോ മോശം മത്സരങ്ങള്‍ അദ്ദേഹത്തിന്റെ മികച്ച റെക്കോര്‍ഡ് ഇല്ലാതാക്കുന്നില്ല. കെ എല്‍ ടീമിന് നല്‍കുന്നത് എന്താണെന്ന് നമുക്കറിയാം. അദ്ദേഹത്തിന്റെ സാന്നിധ്യം മുന്‍നിരയില്‍ അനിവാര്യമാണ്.'' എന്നും രോഹിത് കൂട്ടിച്ചേര്‍ത്തു.

Scroll to load tweet…