'വിരാട് കോലി ഏക്കാലത്തേയും മികച്ച ഏകദിന ക്രിക്കറ്റര്‍'; ഓക്ക്‌ലന്‍ഡ്‌ ഇന്നിങ്‌സിന് പിന്നാലെ പ്രശംസിച്ച് രവി ശാസ്ത്രി

Published : Nov 05, 2026, 01:45 PM IST
Virat Kohli

Synopsis

ഓക്ക്ലന്‍ഡിലെ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ വിരാട് കോലിയെ എക്കാലത്തെയും മികച്ച ഏകദിന താരമെന്ന് രവി ശാസ്ത്രി വിശേഷിപ്പിച്ചു. കോലിക്ക് ഇനിയും ടെസ്റ്റ് കളിക്കാൻ ശേഷിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സ്കോട്ട് സ്റ്റൈറിസും കോലിയെ പ്രശംസിച്ച് രംഗത്തെത്തി.

മുംബൈ: ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച താരമാണ് വിരാട് കോലിയെന്ന തന്റെ നിലപാട് ആവര്‍ത്തിച്ച് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ഹെഡ് കോച്ചുമായ രവി ശാസ്ത്രി. ന്യൂസിലന്‍ഡിനെതിരായ ഒന്നാം ഏകദിനത്തില്‍ കോലി നടത്തിയ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെയാണ് ശാസ്ത്രി താരത്തെ വാനോളം പുകഴ്ത്തിയത്. അസാധ്യ ഫിറ്റ്നസും നിലവാരമുള്ള ബാറ്റിങ് ശൈലിയുമുള്ള കോലിക്ക് ഇനിയും ടെസ്റ്റ് ക്രിക്കറ്റില്‍ കളിക്കാന്‍ ശേഷിയുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഓക്ക്ലന്‍ഡിലെ ഈഡന്‍ പാര്‍ക്കില്‍ പേസര്‍മാരെ തുണച്ച പിച്ചില്‍ 51 പന്തില്‍ നിന്ന് 13 ഫോറുകളും ഒരു സിക്സറുമടക്കം 74 റണ്‍സാണ് കോലി അടിച്ചെടുത്തത്. ന്യൂസിലന്‍ഡിനെ 185 റണ്‍സിന് പുറത്താക്കിയ ശേഷം ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. എന്നാല്‍ ശുഭ്മാന്‍ ഗില്ലുമൊത്ത് രണ്ടാം വിക്കറ്റില്‍ 113 റണ്‍ കൂട്ടിച്ചേര്‍ത്ത കോലി മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു. മറ്റ് ഇന്ത്യന്‍ ബാറ്റര്‍മാര്‍ റണ്‍സ കണ്ടെത്താന്‍ പ്രയാസപ്പെട്ട പിച്ചില്‍ തികഞ്ഞ ആധിപത്യത്തോടെയാണ് കോലി ബാറ്റ് ചെയ്തത്.

പിന്നാലെ രവി ശാസ്ത്രി പറഞ്ഞതിങ്ങനെ... ''അടുത്ത കാലത്ത് വിരാട് കളിച്ചതില്‍ വച്ച് ഏറ്റവും മികച്ച ഇന്നിങ്‌സുകളില്‍ ഒന്നാണിത്. ഇത്തരമൊരു പിച്ചില്‍ ഒരു പിഴവും വരുത്താതെ ഇത്രയും സുഗമമായി ബാറ്റ് ചെയ്യുക എളുപ്പമല്ല. ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച വൈറ്റ് ബോള്‍ താരമാണ് അദ്ദേഹം. ചേസിങ്ങില്‍ അദ്ദേഹത്തിന്റെ റണ്‍സുകളും സെഞ്ചുറികളും മത്സരങ്ങള്‍ ജയിപ്പിക്കാനുള്ള ശേഷിയും നോക്കൂ, ഒരു ക്ലാസിക് ബാറ്ററുടെ പ്രകടനമാണത്.'' ശാസ്ത്രി പറഞ്ഞു.

2025 ഐപിഎല്‍ സീസണിനിടയിലായിരുന്നു കോലി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് അപ്രതീക്ഷിതമായി വിരമിച്ചത്. എന്നാല്‍ ടെസ്റ്റില്‍ ഇനിയും തിളങ്ങാനുള്ള ശാരീരികക്ഷമത കോലിക്കുണ്ടെന്ന് ശാസ്ത്രി ചൂണ്ടിക്കാട്ടി. ''ലോകത്തിലെ പ്രമുഖ താരങ്ങളോട് ചോദിച്ചാല്‍ അവരെല്ലാം കോലി ടെസ്റ്റ് കളിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ്. അത്രയേറെ ഉയര്‍ന്ന ഫിറ്റ്നസ് ലെവലാണ് അദ്ദേഹത്തിന്റേത്. കഠിനാധ്വാനവും കൃത്യമായ തയ്യാറെടുപ്പുകളുമാണ് അദ്ദേഹത്തെ വേറിട്ടുനിര്‍ത്തുന്നത്.'' ശാസ്ത്രി വ്യക്തമാക്കി.

മുന്‍ ന്യൂസിലന്‍ഡ് ഓള്‍റൗണ്ടര്‍ സ്‌കോട്ട് സ്‌റ്റൈറിസും കോഹ്ലിയുടെ വിരമിക്കലില്‍ നിരാശ പ്രകടിപ്പിച്ചു. ഏകദിനത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുമ്പോഴും ലോകത്തിലെ ഏറ്റവും മികച്ച ബാറ്റര്‍മാരുടെ നിരയില്‍ കോലി ഇപ്പോഴുമുണ്ടെന്ന് സ്‌റ്റൈറിസ് പറഞ്ഞു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

സി കെ നായിഡു ട്രോഫി: തമിഴ്‌നാടിനെതിരെ കേരളത്തിന് ഇന്നിംഗ്‌സ് തോല്‍വി, രണ്ടാം ഇന്നിംഗ്‌സില്‍ 134ന് പുറത്ത്
ജോ റൂട്ടിന്റെ നേട്ടങ്ങളെ പ്രശംസിച്ച് സച്ചിന്‍; കൂടെ ഏകദിന ഘടനയില്‍ മാറ്റം വരുത്തണമെന്ന നിര്‍ദ്ദേശവും