
ബെംഗളൂരു: ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുമ്ര ഏകദിന ലോകകപ്പ് കളിക്കുമോ എന്ന വലിയ ആകാംക്ഷ ആരാധകര്‍ക്കുണ്ട്. പരിക്കിന്‍റെ നീണ്ട ഇടവേള കഴിഞ്ഞ് ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ നിലവില്‍ പരിശീലനത്തിലാണ് ബുമ്ര. എന്‍സിഎയില്‍ നിലവില്‍ ഓരോ ദിവസവും ഏഴ് ഓവര്‍ വീതം ബുമ്ര എറിയുന്നുണ്ട്. ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിവരും മുമ്പ് പരിശീലന മത്സരങ്ങള്‍ കളിച്ച് ഫിറ്റ്‌നസ് ബുമ്രക്ക് തെളിയിക്കേണ്ടതുണ്ട്. ഇതിനിടെ ബുമ്രയുടെ ഫിറ്റ്‌നസ് സംബന്ധിച്ച് വലിയൊരു സൂചന പുറത്തുവിട്ടിരിക്കുകയാണ് സഹതാരം രവിചന്ദ്രന്‍ അശ്വിന്‍.
'ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഐസിസി ഇവന്‍റുകളില്‍ നടന്ന അവസാന കുറച്ച് മത്സരങ്ങള്‍ അവിസ്‌മരണീയമായിരുന്നു. മറ്റൊരു തകര്‍പ്പന്‍ മത്സരം നമുക്ക് ഏകദിന ലോകകപ്പില്‍ പ്രതീക്ഷിക്കാം. പാകിസ്ഥാന് മികച്ച പേസ് നിരയുള്ളതിനാല്‍ തകര്‍പ്പന്‍ മത്സരത്തിനായാണ് കാത്തിരിക്കുന്നത്. ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച്, നമ്മള്‍ ജസ്പ്രീത് ബുമ്രയെ പ്രതീക്ഷിക്കുന്നുണ്ട്. ചിലപ്പോള്‍ പ്രസിദ്ധ് കൃഷ്‌ണയും ടീമിലേക്ക് വരും. എങ്ങനെയായിരിക്കും ടീം കോംബിനേഷന്‍ എന്ന് എനിക്ക് അറിയില്ല. എങ്കിലും ശക്തമായ മത്സരം പ്രതീക്ഷിക്കുന്നതായും' രവിചന്ദ്രന്‍ അശ്വിന്‍ തന്‍റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു. ഏകദിന ലോകകപ്പ് മത്സരക്രമം പുറത്തുവന്നതിന് പിന്നാലെയാണ് അശ്വിന്‍റെ ഈ പ്രതികരണം.
2022 ജൂണിലാണ് പുറംവേദന വീണ്ടും ജസ്‌പ്രീത് ബുമ്രയെ അലട്ടിത്തുടങ്ങിയത്. ഇതോടെ ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനം നഷ്ടപ്പെട്ടു. പിന്നാലെ വിന്‍ഡീസിനെതിരായ ഏകദിന പരമ്പര നഷ്‌ടമായ താരം ചികില്‍സകള്‍ക്കായി എന്‍സിഎയിലേക്ക് പോയി. കൃത്യസമയത്ത് പ്രശ്ന പരിഹരിക്കപ്പെടാതെ വന്നതോടെ താരത്തിന് ഏഷ്യാ കപ്പ് നഷ്‌ടമായി. ഇതിന് ശേഷം ടി20 ലോകകപ്പിന് മുന്നോടിയായി ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെ കളിച്ചെങ്കിലും പരിക്ക് കലശലായി ടീമില്‍ നിന്ന് പുറത്തായി. കഴിഞ്ഞ വർഷം സെപ്റ്റംബർ മുതല്‍ ടീം ഇന്ത്യക്കായി ജസ്പ്രീത് ബുമ്ര കളിച്ചിട്ടില്ല. ന്യൂസിലന്‍ഡില്‍ വച്ച് ശസ്ത്രക്രിയക്ക് വിധേയനായ താരത്തിന് ടി20 ലോകകപ്പും ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി ഉള്‍പ്പടെ നിരവധി പരമ്പരകളും ഐപിഎല്‍ 2023 സീസണും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലും നഷ്ടമായിരുന്നു.
Read more: ജസ്‌പ്രീത് ബുമ്രയുടെ തിരിച്ചുവരവ്; ആരാധകര്‍ക്ക് സന്തോഷ വാര്‍ത്തയും നിരാശയും
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം