ആന്‍ഡേഴ്‌സണും ബ്രോഡുമൊക്കെ പിന്നില്‍! സ്റ്റീവന്‍ സ്മിത്തിനെ ബൗള്‍ഡാക്കുന്നതില്‍ ജഡേജയ്ക്ക് റെക്കോര്‍ഡ്

By Web TeamFirst Published Feb 9, 2023, 4:03 PM IST
Highlights

ഡേജയെ നേരിടാന്‍ സ്മിത്ത് തുടക്കം മുതല്‍ ഏറെ ബുദ്ധിമുട്ടിയിരുന്നു. ഒരുപന്ത് നേരിടുന്നതില്‍ സ്മിത്ത് പരാജയപ്പെട്ടപ്പോള്‍ ജഡേജയെ അഭിനന്ദിക്കാനും സ്മിത്ത് മറന്നില്ല. എന്നാല്‍ അധികം വൈകാതെ സ്മിത്ത് ജഡേജയ്ക്ക് മുന്നില്‍ തന്നെ കീഴടങ്ങി.

നാഗ്പൂര്‍: ഓസ്‌ട്രേലിയക്കെതിരെ മികച്ച റെക്കോര്‍ഡുള്ള താരമാണ് ഇന്ത്യന്‍ താരം രവീന്ദ്ര ജഡേജ. ഇന്ന് നാഗ്പൂരില്‍ ഓസ്‌ട്രേലിയക്കെതിരെ അഞ്ച് വിക്കറ്റ് നേടിയിരുന്നു ജഡേജ. ഓസ്‌ട്രേലിയക്കെതിരെ നാലാം തവണയാണ് ജഡേജ അഞ്ച് വിക്കറ്റുകള്‍ സ്വന്തമാക്കുന്നത്. ബാറ്റെടുത്തപ്പോള്‍ നാല് അര്‍ധ സെഞ്ചുറികളും ജഡേജ നേടിയിരുന്നു. ഇന്ന് 22 ഓവറില്‍ 47 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് ജഡേജ അഞ്ച് വിക്കറ്റ് സ്വന്തമാാക്കിയത്. ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാമതുള്ള മര്‍നസ് ലബുഷെയ്ന്‍ (49), രണ്ടാമതുള്ള സ്റ്റീവന്‍ സ്മിത്ത് (37) എന്നിവരെല്ലാം ജഡേജയുടെ മുന്നില്‍ കീഴടങ്ങി. പീറ്റര്‍ ഹാന്‍ഡ്‌കോംപ് (31), മാറ്റ് റെന്‍ഷ്വൊ (0), ടോഡ് മര്‍ഫി (0) എന്നിവരാണ് ജഡേജയുടെ പന്തില്‍ പുറത്തായ മറ്റുതാരങ്ങള്‍. 

ഇതില്‍ സ്മിത്ത് ബൗള്‍ഡാവുകയായിരുന്നു. ജഡേജയെ നേരിടാന്‍ സ്മിത്ത് തുടക്കം മുതല്‍ ഏറെ ബുദ്ധിമുട്ടിയിരുന്നു. ഒരുപന്ത് നേരിടുന്നതില്‍ സ്മിത്ത് പരാജയപ്പെട്ടപ്പോള്‍ ജഡേജയെ അഭിനന്ദിക്കാനും സ്മിത്ത് മറന്നില്ല. എന്നാല്‍ അധികം വൈകാതെ സ്മിത്ത് ജഡേജയ്ക്ക് മുന്നില്‍ തന്നെ കീഴടങ്ങി. സ്മിത്തിന്റെ കാലിനും ബാറ്റിനുമിടയിലൂടെ പോയ പന്ത് ഓഫ് സ്റ്റംപ് തെറിപ്പിച്ചു. അമ്പരപ്പോടെ അല്‍പനേരം ക്രീസില്‍ നിന്ന സ്മിത്തിന് അധികം വൈകാതെ മടങ്ങേണ്ടി വന്നു. ഇതോടെ സ്മിത്തിനെ ഒരു റെക്കോര്‍ഡും ജഡേജ സ്വന്തമാക്കി.

Jadeja cleans up Steve Smith - What a cricketer. pic.twitter.com/fqfJpYIMGC

— Johns. (@CricCrazyJohns)

സ്മിത്തിനെ ഏറ്റവും കുടുതല്‍ തവണ ബൗള്‍ഡാക്കിയ താരമായിരിക്കുകയാണ് ജഡേജ. ഇന്നത്തെ വിക്കറ്റോടെ മൂന്ന് തവണ സ്മിത്ത് ജഡേജയുടെ പന്തില്‍ കുറ്റി തെറിച്ച് മടങ്ങി. ഭുവനേശ്വര്‍ കുമാര്‍, രംഗനാ ഹെറാത്, ജെയിംസ് ആന്‍ഡേഴ്‌സണ്‍, സ്റ്റുവര്‍ട്ട് ബ്രോഡ് എന്നിവര്‍ക്കെതിരെ രണ്ട് തവണയും ജഡേജ ബൗള്‍ഡായിട്ടുണ്ട്. 17 താരങ്ങള്‍ക്കെതിരെ ഓരോ തവണയും സ്മിത്ത് വിക്കറ്റ് തെറിച്ച് മടങ്ങി. വിക്കറ്റ് വേട്ടയിലും ജഡേജ നേട്ടം സ്വന്തമാക്കി. 

ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ പിഴുത സ്പിന്നര്‍മാരുടെ പട്ടികയില്‍ ജഡേജ അഞ്ചാമതെത്തി. 247 വിക്കറ്റാണ് ജഡേജയുടെ സമ്പാദ്യം. 619 വിക്കറ്റെടുത്ത അനില്‍ കുംബ്ലെയാണ് ഒന്നാമത്. ഇന്നത്തെ മൂന്ന് വിക്കറ്റ് പ്രകടനത്തോടെ ആര്‍ അശ്വിന്റെ വിക്കറ്റ് നേട്ടം 452ആയി. അശ്വിന്‍ തന്നെയാണ് രണ്ടാം സ്ഥാനത്ത്. 417 വിക്കറ്റ് വീഴ്ത്തിയ ഹര്‍ഭജന്‍ സിംഗ് മൂന്നാം സ്ഥാനത്തുണ്ട്. ബിഷന്‍ സിംഗ് ബേദി (266) മൂന്നാമതാണ്. തൊട്ടുപിന്നില്‍ ജഡേജയും.

ജഡേജ മടക്കിയത് സ്മിത്തും ലബുഷെയ്‌നുമടക്കം അഞ്ച് പേരെ! തിരിച്ചുവരവ് കൊട്ടിഘോഷിച്ച് ക്രിക്കറ്റ് ലോകം

click me!