രവീന്ദ്ര ജഡേജ മത്സരത്തിലെ താരം; പക്ഷേ, പിഴ അടയ്ക്കണം, കൂടെ ഡീമെറിറ്റ് പോയിന്റും! കാരണമറിയാം

Published : Feb 11, 2023, 03:24 PM IST
രവീന്ദ്ര ജഡേജ മത്സരത്തിലെ താരം; പക്ഷേ, പിഴ അടയ്ക്കണം, കൂടെ ഡീമെറിറ്റ് പോയിന്റും! കാരണമറിയാം

Synopsis

സന്തോഷത്തിനൊപ്പം ഒരു നിരാശപ്പെടുത്തുന്ന വാര്‍ത്തകൂടിയുണ്ട്. ഐസിസി പെരുമാറ്റച്ചട്ടം ലംഘിച്ചതിന് താരത്തിന് ഒരു ഡിമെറിറ്റ് പോയിന്റും മത്സരഫീസിന്റെ 25 ശതമാനം പിഴയും ചുമത്തി.

നാഗ്പൂര്‍: അഞ്ച് മാസങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ ടീമിലേക്കുള്ള തിരിച്ചുവരവ് ആഘോഷമാക്കിയിരിക്കുകയാണ് രവീന്ദ്ര ജഡേജ. ടെസ്റ്റില്‍ ഒന്നാകെ ഏഴ് വിക്കറ്റ് വീഴ്ത്തുന്നതിനൊപ്പം 70 റണ്‍സും ജഡേജ സ്വന്തമാക്കി. ഇതോടെ മത്സരത്തിലെ താരമായും ജഡേജ തെരഞ്ഞെടുക്കപ്പെട്ടു. തിരിച്ചുവരവിലെ മികച്ച പ്രകടനത്തില്‍ ജഡേജയും സന്തുഷ്ടന്‍. അദ്ദേഹം അക്കാര്യം മത്സരത്തിന് ശേഷം പങ്കുവെക്കുകയും ചെയ്തു.

തിരിച്ചുവരവില്‍ ജഡേജ ഏറെ കടപ്പെട്ടിരിക്കുന്നത് നാഷണല്‍ ക്രിക്കറ്റ് അക്കാദമിയോടാണ്. ജഡേജയുടെ വാക്കുകള്‍... ''ഇത്തരത്തില്‍ ഒരു തിരിച്ചുവരാന്‍ സാധിച്ചതില്‍ ഏറെ സന്തോഷം. ബാറ്റ് കൊണ്ടും പന്തും കൊണ്ടും തിളങ്ങാന്‍ കവിഞ്ഞും. എല്ലാത്തിനും കടപ്പെട്ടിരിക്കുന്നത് എന്‍സിഎയോടാണ്. വിക്കറ്റിലേക്ക് തന്നെ പന്തെറിയാനാണ് എപ്പോഴും ശ്രമിച്ചത്. പന്ത് ടേണ്‍ ചെയ്യുന്നുണ്ടായിരുന്നു. നല്ല ഏരിയയില്‍ മാത്രം പന്തെറിയാന്‍ ശ്രമിച്ചു. അവര്‍ക്കൊരു തെറ്റ് പറ്റിയാല്‍ വിക്കറ്റ് ലഭിക്കുമായിരുന്നു.'' ജഡേജ പറഞ്ഞു.

സന്തോഷത്തിനൊപ്പം ഒരു നിരാശപ്പെടുത്തുന്ന വാര്‍ത്തകൂടിയുണ്ട്. ഐസിസി പെരുമാറ്റച്ചട്ടം ലംഘിച്ചതിന് താരത്തിന് ഒരു ഡിമെറിറ്റ് പോയിന്റും മത്സരഫീസിന്റെ 25 ശതമാനം പിഴയും ചുമത്തി. അംപയുടെ അനുവാദമില്ലാതെ കൈവിരലില്‍ വേദന കുറയ്ക്കാനുള്ള ക്രീം പുരട്ടിയതിനാണ് ശിക്ഷ. ജഡേജ കയ്യില്‍ ക്രീം പുരട്ടുന്ന വീഡിയോ പുറത്തുവന്നത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. താരം പന്തില്‍ കൃത്രിമം കാണിച്ചുവെന്നായിരുന്നു വാദം. 

ചര്‍ച്ചകള്‍ക്കുള്ള വിശദീകരണം ഇന്ത്യന്‍ ടീം മാനേജ്മെന്റ് നല്‍കിയിരിരുന്നു. കൈവിരലുകളില്‍ വേദന കുറയ്ക്കുന്ന ക്രീമാണ് ജഡേജ പുരട്ടിയതെന്നാണ് ടീം മാനേജ്മെന്റ് ഐസിസി മാച്ച് റഫറി ആന്‍ഡി പിക്രോഫ്റ്റിനെ ബോധിപ്പിച്ചു. ഒന്നാം ഇന്നിംഗ്‌സിനിടെ സംഭവം നടക്കുമ്പോള്‍ ജഡേജ മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കിയിരുന്നു. മര്‍നസ് ലബുഷെയ്ന്‍, സ്റ്റീവന്‍ സ്മിത്ത്,  മാറ്റ് റെന്‍ഷ്വൊ എന്നിവരെ പവലിയനില്‍ എത്തിച്ച സമയമായിരുന്നത്.

ഹര്‍ഭജനെ മറികടന്നു, അടുത്തത് കുംബ്ലെ! അപൂര്‍വ റെക്കോര്‍ഡിലേക്ക നീങ്ങുന്ന അശ്വിനെ പിടിച്ചുനിര്‍ത്തുക പ്രയാസം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

'സഞ്ജു ഓപ്പണിംഗ് റോളില്‍ തിരിച്ചെത്തിയാല്‍ തിളങ്ങാനാവില്ല'; കാരണം വ്യക്തമാക്കി ഇര്‍ഫാന്‍ പത്താന്‍
ഒരൊറ്റ ജയം, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഇന്ത്യയെ പിന്തള്ളി ന്യൂസിലന്‍ഡ്