Ravindra Jadeja : രവീന്ദ്ര ജഡേജ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരുന്നു; വിരാട് കോലിക്ക് വിശ്രമം- റിപ്പോര്‍ട്ട്

Published : Feb 18, 2022, 03:13 PM ISTUpdated : Feb 18, 2022, 03:22 PM IST
Ravindra Jadeja : രവീന്ദ്ര ജഡേജ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരുന്നു; വിരാട് കോലിക്ക് വിശ്രമം- റിപ്പോര്‍ട്ട്

Synopsis

ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ചികില്‍സയും പരിശീലനവും നടത്തുകയായിരുന്നു രവീന്ദ്ര ജഡേജ

മുംബൈ: ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ (Ravindra Jadeja) ഇന്ത്യന്‍ ടീമിലേക്ക് (Team India) തിരിച്ചുവരവിനൊരുങ്ങുന്നു. ജഡേജ ശ്രീലങ്കയ്‌‌ക്കെതിരായ ടി20, ടെസ്റ്റ് പരമ്പരകളില്‍ (IND vs SL) കളിച്ചേക്കും എന്നാണ് പ്രമുഖ ക്രിക്കറ്റ് വെബ്‌സൈറ്റായ ക്രിക്‌ബസിന്‍റെ റിപ്പോര്‍ട്ട്. മൂന്ന് ടി20യും രണ്ട് ടെസ്റ്റുകളുമാണ് പരമ്പരയിലുള്ളത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റിന് ശേഷം ജഡേജ ഇന്ത്യന്‍ ജേഴ്‌സിയില്‍ കളിച്ചിട്ടില്ല. 

ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ചികില്‍സയും പരിശീലനവും നടത്തുകയായിരുന്ന രവീന്ദ്ര ജഡേജ ഇന്ത്യ-ശ്രീലങ്ക ആദ്യ ടി20ക്ക് വേദിയാവുന്ന ലക്‌നോവില്‍ എത്തിക്കഴിഞ്ഞു. ഫെബ്രുവരി 24നാണ് ഈ മത്സരം. ലക്‌നോവില്‍ ക്വാറന്‍റീനില്‍ കഴിഞ്ഞ് കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായാല്‍ ജഡേജ ടി20 സ്‌ക്വാഡിനൊപ്പം ചേരും എന്നും ക്രിക്‌ബസിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 

കോലിക്ക് വിശ്രമം?

ജഡേജയ്‌ക്കൊപ്പം വിശ്രമത്തിലുള്ള പേസര്‍ ജസ്‌പ്രീത് ബുമ്രയും ലങ്കന്‍ പരമ്പരയില്‍ മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇരുവരും കളിക്കുന്നില്ല. അതേസമയം വിരാട് കോലിക്ക് ടി20 പരമ്പരയില്‍ നിന്ന് വിശ്രമം അനുവദിക്കാനിടയുണ്ട്. ലങ്കയ്‌ക്കെതിരായ ടി20, ടെസ്റ്റ് പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡ് ദിവസങ്ങള്‍ക്കുള്ളില്‍ പ്രഖ്യാപിക്കും. 

ഇന്ത്യ-ശ്രീലങ്ക ആദ്യ ടി20യ്‌ക്ക് ലക്‌നോ ഫെബ്രുവരി 24ന് വേദിയാകും. ഫെബ്രുവരി 26, 27 തിയതികളില്‍ ധരംശാലയിലാണ് രണ്ടും മൂന്നും ടി20കള്‍. മാര്‍ച്ച് നാല് മുതല്‍ എട്ട് വരെ ആദ്യ ടെസ്റ്റ് മൊഹാലിയിലും മാര്‍ച്ച് 12 മുതല്‍ 16 വരെ രണ്ടാം ടെസ്റ്റ് പകലും രാത്രിയുമായി ബെംഗളൂരുവിലും അരങ്ങേറും. മെഹാലിയിലെ മത്സരം ഇന്ത്യന്‍ മുന്‍ നായകന്‍ വിരാട് കോലിയുടെ 100-ാം ടെസ്റ്റ് ആകാനാണ് സാധ്യത. ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2021-23ന്‍റെ ഭാഗമാണ് ടെസ്റ്റ് പരമ്പര. 

കോലിയുടെ പിന്‍ഗാമിയാര്? 

ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്‌ക്ക് മുമ്പ് ടീം ഇന്ത്യയുടെ നായകനെ ബിസിസിഐക്ക് പ്രഖ്യാപിക്കേണ്ടതുണ്ട്. വിരാട് കോലി സ്ഥാനമൊഴി‌ഞ്ഞ ശേഷം ടെസ്റ്റ് നായകനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ഇന്ത്യ തോല്‍വി വഴങ്ങിയതിന്‍റെ തൊട്ടടുത്ത ദിവസമായിരുന്നു കോലിയുടെ രാജി. 68 ടെസ്റ്റില്‍ 40 ജയവും 11 സമനിലയും 17 തോല്‍വിയുമായി ഇന്ത്യയുടെ ഏറ്റവും മികച്ച ടെസ്റ്റ് നായകന്‍ എന്ന ഖ്യാതിയോടെയാണ് കിംഗ് കോലി പടിയിറങ്ങിയത്. 

ടെസ്റ്റ് നായകസ്ഥാനത്തേക്ക് വൈറ്റ് ബോള്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെ പേരാണ് ഏറ്റവും കൂടുതല്‍ പറഞ്ഞുകേള്‍ക്കുന്നത്. ഹിറ്റ്‌മാന്‍ ടെസ്റ്റ് നായകനാകുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്. ഇക്കാര്യം പ്രമുഖ സ്‌പോര്‍ട്‌സ് വെബ്‌സൈറ്റായ ഇന്‍സൈഡ് സ്‌പോര്‍ട്‌സ് മുമ്പ് റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. ബിസിസിഐയുടെ ഔദ്യോഗിക സ്ഥിരീകരണം മാത്രമാണ് ഇനി ബാക്കിയുള്ളതെന്നും ഇന്‍സൈഡ് സ്‌പോര്‍ട്‌സിന്‍റെ വാര്‍ത്തയിലുണ്ട്. 

Mohammed Siraj : ജീവിതത്തിലെ ഏറ്റവും മികച്ച സര്‍പ്രൈസ്! കോലി വീട്ടില്‍ വന്നതിലെ ട്വിസ്റ്റ് പറഞ്ഞ് സിറാജ്

PREV
Read more Articles on
click me!

Recommended Stories

കോലിയോ ബുംറയോ രോഹിതോ ബാബർ അസമോ അല്ല! 2025 ൽ പാകിസ്ഥാനികൾ ഏറ്റവുമധികം തിരഞ്ഞത് ആരെയെന്നറിയുമോ? ഒറ്റ ഉത്തരം, അഭിഷേക് ശർമ്മ
മുഷ്താഖ് അലി ടി20: പ്രാഥമിക ഘട്ടം കഴിയുമ്പോള്‍ റണ്‍വേട്ടയില്‍ ഒന്നാമനായി കുനാല്‍ ചന്ദേല, സഞ്ജു 23-ാം സ്ഥാനത്ത്