ലക്‌നൗവിന്റെ കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് നന്നായി തുടങ്ങി ആര്‍സിബി; പിന്നാലെ തകര്‍ച്ച, കോലി ക്രീസില്‍

Published : May 27, 2025, 10:33 PM ISTUpdated : May 27, 2025, 10:36 PM IST
ലക്‌നൗവിന്റെ കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് നന്നായി തുടങ്ങി ആര്‍സിബി; പിന്നാലെ തകര്‍ച്ച, കോലി ക്രീസില്‍

Synopsis

ഐപിഎല്ലിൽ ലക്‌നൗ സൂപ്പർ ജയന്റ്സിനെതിരെ 228 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് മികച്ച തുടക്കത്തിന് ശേഷം തകർച്ച. റിഷഭ് പന്തിന്റെ സെഞ്ചുറിയാണ് ലക്‌നൗവിനെ കൂറ്റൻ സ്കോറിലേക്ക് നയിച്ചത്.

ലക്നൗ: ഐപിഎല്ലില്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ 228 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്നു റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് മികച്ച തുടക്കത്തിന് ശേഷം തകര്‍ച്ച. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 9 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 97 റണ്‍സെടുത്തിട്ടുണ്ട് ആര്‍സിബി. വിരാട് കോലി (48), മായങ്ക് അഗര്‍വാള്‍ (1) എന്നിവരാണ് ക്രീസില്‍. ഫില്‍ സാള്‍ട്ട് (19 പന്തില്‍ 30), രജത് പടിധാര്‍ (7 പന്തില്‍ 14), ലിയാം ലിവിംഗ്സ്റ്റണ്‍ (0) എന്നിവരുടെ  വിക്കറ്റുകളാണ് ആര്‍സിബിക്ക് നഷ്ടമായത്. വില്യം ഒറൌര്‍ക്കെ രണ്ട് വിക്കറ്റ് വീഴ്ത്തി. നേരത്തെ, റിഷഭ് പന്തിന്റെ സെഞ്ചുറിയാണ് ലക്‌നൗവിനെ കൂറ്റന്‍ നയിച്ചത്. 61 പന്തില്‍ 118 റണ്‍സ് അടിച്ചെടുത്ത് പുറത്താവാതെ നില്‍ക്കുകയായിരുന്നു താരം. മൂന്ന് വിക്കറ്റ് മാത്രമാണ് ലക്‌നൗവിന് നഷ്ടമായത്. 37 പന്തില്‍ 67 റണ്‍സെടുത്ത മിച്ചല്‍ മാര്‍ഷ് തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തു. 

പന്തിന്റെ സെഞ്ചുറി തന്നെയായിരുന്നു മത്സരത്തിലെ സവിശേഷത. ടൂര്‍ണമെന്റിലുടനീളം മോശം ഫോമിലായിരുന്നു പന്ത് അവസാന മത്സരത്തില്‍ തന്റെ സ്വതസിദ്ധമായ പ്രകടനം പുറത്തെടുക്കുകയായിരുന്നു. 11 ഫോറും എട്ട് സിക്സും ഉള്‍പ്പെടുന്നതായിരുന്നു പന്തിന്റെ ഇന്നിംഗ്സ്. മൂന്നാം ഓവറില്‍ തന്നെ മാത്യൂ ബ്രീറ്റ്സ്‌കെയുടെ (14) വിക്കറ്റ് ലക്നൗവിന് നഷ്ടമായി. നുവാന്‍ തുഷാരയുടെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം. പിന്നീട് പന്ത് - മാര്‍ഷ് സഖ്യം ടീമിനെ മുന്നോട്ട് നയിക്കുകയായിരുന്നു. ഇരുവരും 152 റണ്‍സാണ് കൂട്ടിചേര്‍ത്തത്. ഈ കൂട്ടുകെട്ട് തന്നെയാണ് ടീമിനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. 

16-ാം ഓവറിലാണ് കൂട്ടുകെട്ട് പൊളിയുന്നത്. മാര്‍ഷിനെ ഭുവനേശ്വര്‍ പുറത്താക്കുകയായിരുന്നു. അഞ്ച് സിക്‌സും നാല് ഫോറും ഉള്‍പ്പെടുന്നതായിരുന്നു മാര്‍ഷിന്റെ ഇന്നിംഗ്‌സ്. മാര്‍ഷിന് ശേഷമെത്തിയ നിക്കോളാസ് പുരാന്‍ (13) അവസാന ഓവറില്‍ മടങ്ങി. അബ്ദുള്‍ സമദ് (1) പന്തിനൊപ്പം പുറത്താവാതെ നിന്നു. നേരത്തെ, ടോസ് നേടിയ ആര്‍സിബി നായകന്‍ ജിതേഷ് ശര്‍മ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്ന് മികച്ച റണ്‍റേറ്റില്‍ ജയിച്ചാല്‍ ആര്‍സിബിക്ക് ഒന്നാമതെത്താം.  മാറ്റങ്ങളുമായിട്ടാണ് ലക്‌നൗ ഇറങ്ങിയത്. മാത്യൂ ബ്രീറ്റ്‌സ്‌കെ, ദിഗ്‌വേഷ് രാതി എന്നിവര്‍ തിരിച്ചെത്തി. ബെംഗളൂരുവും ചില മാറ്റങ്ങള്‍ വരുത്തി. നുവാന്‍ തുഷാര, ലിയാം ലിവിംഗ്‌സ്റ്റണ്‍ എന്നിവര്‍ ടീമിലെത്തി. ടിം ഡേവിഡ്, ലുങ്കി എന്‍ഗിഡി എന്നിവരാണ് പുറത്തായത്. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.

റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു: ഫിലിപ്പ് സാള്‍ട്ട്, വിരാട് കോലി, മായങ്ക് അഗര്‍വാള്‍, ലിയാം ലിവിംഗ്സ്റ്റണ്‍, ജിതേഷ് ശര്‍മ്മ (വിക്കറ്റ് കീപ്പര്‍/ ക്യാപ്റ്റന്‍), റൊമാരിയോ ഷെപ്പേര്‍ഡ്, ക്രുണാല്‍ പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, യാഷ് ദയാല്‍, നുവാന്‍ തുഷാര, സുയാഷ് ശര്‍മ. 

ലഖ്നൗ സൂപ്പര്‍ ജയന്റ്സ്: മിച്ചല്‍ മാര്‍ഷ്, മാത്യു ബ്രീറ്റ്സ്‌കെ, നിക്കോളാസ് പൂരന്‍, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍/ ക്യാപ്റ്റന്‍), ആയുഷ് ബഡോണി, അബ്ദുള്‍ സമദ്, ഹിമ്മത് സിംഗ്, ഷഹബാസ് അഹമ്മദ്, ദിഗ്വേഷ് സിംഗ് രതി, അവേഷ് ഖാന്‍, വില്യം ഒറൂര്‍ക്കെ.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ലെജൻഡ്സിന്‍റെ കളി വീണ്ടും കാണാം! വമ്പന്മാർ ആരൊക്കെ കളിക്കാൻ എത്തുമെന്ന് ഉറ്റുനോക്കി ആരാധകർ, ബിഗ് ക്രിക്കറ്റ് ലീഗിന്‍റെ രണ്ടാം സീസൺ മാർച്ചിൽ
അണ്ടർ-19 വനിതാ ഏകദിന ട്രോഫി: വിജയം തുടർന്ന് കേരളം, സൗരാഷ്ട്രയെ തോൽപിച്ചത് 95 റൺസിന്