19 വൈഡ് രണ്ട് നോ ബോള്‍; ഇന്ത്യന്‍ കൗമാര ടീം തോല്‍വി ചോദിച്ച് വാങ്ങിയത്

By Web TeamFirst Published Feb 9, 2020, 11:01 PM IST
Highlights

ഒരു ലോകകപ്പിന്‍റെ ഫൈനല്‍ പോരില്‍ ഒരിക്കലും വരുത്തരുതാത്ത പിഴവുകളാണ് ഇന്ത്യന്‍ ടീം കളത്തില്‍ വരുത്തിയത്. ടോസ് നഷ്ടമായത് മുതല്‍ മത്സരത്തില്‍ ഇന്ത്യയുടെ തിരിച്ചടി തുടങ്ങി

പൊച്ചെഫെസ്‌ട്രൂം: അണ്ടര്‍ 19 ലോകകപ്പിന്‍റെ കലാശപോരിലെ തോല്‍വി ഇന്ത്യ ചോദിച്ച് വാങ്ങിയത്. ഒരു ലോകകപ്പിന്‍റെ ഫൈനല്‍ മത്സരത്തില്‍ ഒരിക്കലും വരുത്തരുതാത്ത പിഴവുകളാണ് ഇന്ത്യന്‍ ടീം കളത്തില്‍ വരുത്തിയത്. ടോസ് നഷ്ടമായത് മുതല്‍ മത്സരത്തില്‍ ഇന്ത്യയുടെ തിരിച്ചടി തുടങ്ങി. രണ്ട് വിക്കറ്റിന് 103 റണ്‍സ് എന്ന നിലയിലായിരുന്ന ഇന്ത്യ അതിവേഗം വിക്കറ്റുകള്‍ നഷ്ടമാക്കിയതോടെയാണ് 200 റണ്‍സ് പോലും സ്കോര്‍ ബോര്‍ഡില്‍ ചേര്‍ക്കാനാകാതെ പോയത്.

ഓപ്പണറായി ഇറങ്ങി കൂട്ടത്തകര്‍ച്ചക്കിടയിലും പിടിച്ച് നിന്ന യശ്വസി ജയ്‍സ്വാള്‍ ആണ് ഇന്ത്യക്ക് പൊരുതാവുന്ന സ്കോര്‍ നേടികൊടുത്തത്. 121 പന്തില്‍ എട്ട് ഫോറുകളും ഒരു സിക്സും പായിച്ച ജയ്‍സ്വാള്‍ 88 റണ്‍സ് നേടി. 38 റണ്‍സെടുത്ത തിലക് വര്‍മ, 22 റണ്‍സെടുത്ത ധ്രുവ് ജുരല്‍ എന്നിവര്‍ മാത്രമാണ് ജസ്‍സ്വാളിനെ കൂടാതെ രണ്ടക്കം കടന്നത്.

മറുപടി ബാറ്റിംഗില്‍ ശ്രദ്ധയോടെ തുടങ്ങിയ ബംഗ്ലാദേശിനെ നാല് വിക്കറ്റെടുത്ത രവി ബിഷണോയ് ഒരു കൂട്ടത്തകര്‍ച്ചയിലേക്ക് കൊണ്ട് പോയതാണ്. പക്ഷേ, ബൗളിംഗിലെ ഇന്ത്യന്‍ പിഴവുകള്‍ ബംഗ്ലാദേശിന് ജീവന്‍ നല്‍കൊണ്ടിരുന്നു. എക്സ്ട്രാസിലൂടെ 33 റണ്‍സാണ് ബംഗ്ലാദേശ് സ്കോര്‍ ബോര്‍ഡിലേക്ക് ഒഴുക്കി എത്തിയത്.

അതില്‍ 19 വൈഡും രണ്ട് നോ ബോളുകളും ഉള്‍പ്പെടുന്നുണ്ട്. ഇന്ത്യയുടെ പ്രധാന ബൗളര്‍മാരായ കാര്‍ത്തിക് ത്യാഗിയും ആകാശ് സിംഗും അഞ്ച് വൈഡുകള്‍ വീതമാണ് എറിഞ്ഞത്. സുഷാന്ത് മിശ്ര നാല് വൈഡുകളും എറിഞ്ഞു.

4.1 ഓവറുകള്‍ മാത്രം എറിഞ്ഞ അഥ്വര്‍വ അങ്കോല്‍ക്കറും എറിഞ്ഞു അഞ്ച് വൈഡുകള്‍. ഏഴ് വിക്കറ്റുകള്‍ നഷ്ടമായി ബംഗ്ലാദേശ് സമ്മര്‍ദത്തിലായ സമയത്ത് മൂന്ന് വൈഡുകളാണ് ആകാശ് സിംഗ്  ഒരോവറില്‍ എറിഞ്ഞത്. ഇന്ത്യന്‍ തോല്‍വിയില്‍ നിര്‍ണായകമായതും വെറുതെ നല്‍കിയ ഈ റണ്‍സുകളാണ്. 

click me!