സ്മൃതി മന്ദാനയ്ക്ക് റെക്കോര്‍ഡ്, ടി20യില്‍ വേഗത്തില്‍ 4000 റണ്‍സ് പൂര്‍ത്തിയാക്കുന്ന താരം

Published : Dec 22, 2025, 03:02 PM IST
Smriti Mandhana

Synopsis

ശ്രീലങ്കയ്‌ക്കെതിരായ ടി20 മത്സരത്തിൽ സ്മൃതി മന്ദാന 4000 റൺസ് പൂർത്തിയാക്കി, ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ വനിതാ താരമായി. 

വിശാഖപട്ടണം: ട്വന്റി20യില്‍ 4,000 റണ്‍സ് തികയ്ക്കുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമായി സ്മൃതി മന്ഥാന. ഇന്നലെ ശ്രീലങ്കയ്‌ക്കെതിരെ ആദ്യ ടി20യില്‍ മന്ദാന 25 റണ്‍സെടുത്ത് പുറത്തായിരുന്നു. ഇതിനിടെയാണ് താരം 4000 ക്ലബിലെത്തിയത്. 4000 പൂര്‍ത്തിയാക്കുന്ന ലോകത്തെ രണ്ടാമത്തെ മാത്രം താരമാണ് മന്ദാന. കിവീസിന്റെ സൂസി ബേറ്റ്‌സാണ് ഇതിന് മുമ്പ് നാലായിരം ക്ലബില്‍ ഇടം നേടയ വനിതാ താരം. വേഗത്തില്‍ 4,000 റണ്‍സ് തികച്ചത് സ്മൃതി മന്ഥാനയാണ്. 154 മത്സരങ്ങളില്‍ നിന്നാണ് നേട്ടം. 148 ഇന്നിംഗ്‌സുകള്‍ താരം കളിച്ചു. ഒരു സെഞ്ചുറിയും 31 അര്‍ധ സെഞ്ചുറിയും സ്മൃതിക്കുണ്ട്. 112 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

സൂസി 174 ഇന്നിംഗ്‌സില്‍ നിന്ന് 4716 റണ്‍സ് നേടി. ഒരു സെഞ്ചുറിയും 28 അര്‍ധ സെഞ്ചുറിയും ഇതില്‍ ഉള്‍പ്പെടും. പുറത്താവാതെ നേടിയ 124 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ഇക്കാര്യത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ മൂന്നാം സ്ഥാനത്താണ്. 163 ഇന്നിംഗ്‌സില്‍ നിന്ന് 3669 റണ്‍സാണ് കൗര്‍ നേടിയത്. ഒരു സെഞ്ചുറിയും 14 അര്‍ധ സെഞ്ചുറിയും ഇതിലുണ്ട്. 103 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

അതേസമയം, ലങ്കയ്‌ക്കെതിരെ ആദ്യ ടി20യില്‍ ഇന്ത്യ എട്ട് വിക്കറ്റ് വിജയം നേടിയിരുന്നു. വിശാഖപട്ടണത്ത് നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ശ്രീലങ്ക ആറ് വിക്കറ്റ് നഷ്ടത്തില്‍ 121 റണ്‍സാണ് നേടിയത്. 43 പന്തില്‍ 39 റണ്‍സെടുത്ത വിഷ്മി ഗുണരത്നെയാണ് ലങ്കയുടെ ടോപ് സ്‌കോറര്‍. ഇന്ത്യക്ക് വേണ്ടി ക്രാന്തി ഗൗത്, ദീപ്തി ശര്‍മ, ശ്രീ ചരണി എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 14.4 ഓവറില്‍ ലക്ഷ്യം മറികടന്നു. 44 പന്തില്‍ 68 റണ്‍സുമായി പുറത്താവാതെ നിന്ന ജമീമ റോഡ്രിഗസാണ് ഇന്ത്യയെ അനായാസ വിജയത്തിലേക്ക് നയിച്ചത്. ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നിലെത്തി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പട്ടികയില്‍ കുതിച്ച് ന്യൂസിലന്‍ഡ്; ദക്ഷിണാഫ്രിക്കയെ പിന്തള്ളി രണ്ടാം സ്ഥാനത്ത്
ജേക്കബ് ഡഫിക്ക് ഒമ്പത് വിക്കറ്റ്; വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പര തൂക്കി ന്യൂസിലന്‍ഡ്