വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പര 2-0ത്തിന് ന്യൂസിലന്‍ഡ് സ്വന്തമാക്കി. 

വെല്ലിംഗ്ടണ്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പര 2-0ത്തിന് സ്വന്തമാക്കി ന്യൂസിലന്‍ഡ്. ബേ ഓവല്‍, മൗണ്ട് മൗംഗനുയില്‍ നടന്ന മൂന്നാം മത്സരം 323 റണ്‍സിന് ജയിച്ചതോടെയാണ് ന്യൂസിലന്‍ഡിന് പരമ്പര സ്വന്തമായത്. ആദ്യ മത്സരം സമനിലയില്‍ അവസാനിച്ചതിന് ശേഷം അവസാന രണ്ട് ടെസ്റ്റുകളും കിവീസ് സ്വന്തമാക്കുകയായിരുന്നു. ബേ ഓവല്‍ നടന്ന അവസാന മത്സരത്തില്‍ 462 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിന് ഇറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് അവസാന ദിനം 138 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു. അഞ്ച് വിക്കറ്റ് നേടിയ ജേക്കബ് ഡഫിയാണ് വിന്‍ഡീസിനെ തകര്‍ത്തത്. അജാസ് പട്ടേല്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി.

67 റണ്‍സെടുത്ത ബ്രന്‍ഡന്‍ കിംഗിന് മാത്രാണ് വിന്‍ഡീസ് നിരയില്‍ പിടിച്ചുനില്‍ക്കാന്‍ സാധിച്ചത്. ജോണ്‍ ക്യാംപെല്‍ (16), തെവിന്‍ ഇംലാച്ച് (15), ആന്‍ഡേഴ്‌സണ്‍ ഫിലിപ്പ് (10) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. നേരത്തെ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ന്യൂസിലന്‍ഡ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 575 റണ്‍സെന്ന നിലയില്‍ ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ഡെവോണ്‍ കോണ്‍വെയുടെ (227) ഇരട്ടെ സെഞ്ചുറിയും ടോം ലാഥമിന്റെ (137) സെഞ്ചുറിയുമാണ് ടീമിനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്.

പിന്നാലെ മറുപടി ബാറ്റിംഗിനെത്തിയ വിന്‍ഡീസ് 420 റണ്‍സിന് എല്ലാവരും പുറത്തായി. ബ്രന്‍ഡന്‍ കിംഗ് (123) സെഞ്ചുറി നേടി. ജേക്കബ് ഡഫി നാലും അജാസ് പട്ടേല്‍ മൂന്നും വിക്കറ്റും വീഴ്ത്തി. മൈക്കല്‍ റേ രണ്ട് പേരെ പുറത്താക്കി. 155 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡാണ് ന്യൂസിലന്‍ഡിന് ഉണ്ടായിരുന്നത്. പിന്നീട് രണ്ടാം ഇന്നിംഗ്‌സില്‍ 306 റണ്‍സ് കൂടി നേടി ലീഡ് 461 റണ്‍സാക്കി ഉയര്‍ത്തി. ഇത്തവണയും കോണ്‍വെ (100) - ലാതം (101 സെഞ്ചുറി നേടി. കെയ്ന്‍ വില്യംസണ്‍ (40), രചിന്‍ രവീന്ദ്ര (46) എന്നിവര്‍ പുറത്തായാവാതെ നിന്നു. തുടര്‍ന്ന് വിജലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ വിന്‍ഡീസിന് കീഴ്‌പെടേണ്ടി വന്നു.

YouTube video player